Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സത്യവ്രതന് വീണ്ടും വസിഷ്ഠ ശാപം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jun 28, 2020, 10:31 pm IST
inSamskriti

വസിഷ്ഠശാപത്താല്‍ ത്രിശങ്കുവായ സത്യവ്രത മഹാരാജന് സ്വര്‍ഗത്തില്‍ സ്ഥാനമില്ലെന്ന് വിധിച്ചതോടെ ദേവന്മാര്‍ ത്രിശങ്കുവിനെ സ്വര്‍ഗ കവാടത്തില്‍ നിന്നും തള്ളി. ആ തള്ളലില്‍ ത്രിശങ്കു തലകീഴായി അവിടെ നിന്നും വീണതായി ശ്രീമദ് ഭാഗവതത്തില്‍ പറയുന്നു. താഴേക്ക് പതിക്കാനാരംഭിച്ച ത്രിശങ്കുവിനായി വിശ്വാമിത്ര മഹര്‍ഷി തന്റെ തപോബലം പ്രകടമാക്കി. ആ തപസ്സിന്റെ പുണ്യത്താല്‍ ത്രിശങ്കു വീണ്ടും മുകളിലേക്കുയര്‍ന്നു. സ്വര്‍ഗത്തിലെത്തും മുമ്പ് ദേവന്മാര്‍ ത്രിശങ്കുവിനെ സ്തംഭിപ്പിച്ചതായി ഭാഗവതത്തില്‍ കാണുന്നു. ഇതു കണ്ട വിശ്വാമിത്ര മഹര്‍ഷി അവിടെ പുതിയൊരു സ്വര്‍ഗമുണ്ടാക്കി ത്രിശങ്കുവിന് വാസസ്ഥാനമൊരുക്കാനാരംഭിച്ചു. ഇതാണ് ത്രിശങ്കു സ്വര്‍ഗമെന്ന് അറിയപ്പെടുന്നത്.  

സത്യവ്രതന്‍ ദേവീ ഉപാസന കൊണ്ട് അനുഗൃഹീതനായ പുണ്യവാനാണ്. ദേവിയുടെ അനുഗ്രഹത്താല്‍ ചണ്ഡാലദേഹം മാറി ദിവ്യദേഹനായവനാണ്. അതിനാല്‍ ഇന്ന് ത്രിശങ്കുവെന്ന് വിളിക്കുന്നതു പോലും ശരിയല്ലെന്ന് വിശ്വാമിത്രന്‍ വിശ്വസിക്കുന്നു. സത്യവ്രതന്‍ എന്ന മനോഹരമായ പേരും പെരുമയും പ്രഭാവവുമാണ് ആ മഹാന് യോജിച്ചത്.

ഇതെല്ലാം ദേവീ ഭാഗവതത്തില്‍ വിശദമാക്കുന്നുണ്ട്.  

യദൈവോപാസിതാദേവീ  

ഭക്ത്യാ സത്യവ്രതേനഹ

തയാപ്രസന്നയാ രാജന്‍

ദിവ്യദേഹ കൃതഃക്ഷണാത്

പിശാചത്വം ഗതം തസ്യ

പാപം ചൈവക്ഷയംഗതം

വിപാപ്മാ ചാതിതേജസ്വീ

സംഭൂത  സ്തത് കൃപാമൃതാത്  

എന്ന് ദേവീഭാഗവതത്തില്‍ ശ്രീവേദവ്യാസന്‍ ജനമേജയ മഹാരാജാവിന് പറഞ്ഞു കൊടുക്കുന്നുണ്ട്. ദേവീ പ്രസാദത്താല്‍ സത്യവ്രതന് ദിവ്യദേഹം ലഭിച്ചു. ആ ക്ഷണത്തില്‍ തന്നെ ത്രിശങ്കുവെന്ന പിശാചത്വ ബന്ധനം മാറി. എല്ലാ പാപങ്ങളും നശിച്ചു. ദേവീ കൃപയാല്‍ അതി തേജസ്വിയായി മാറി.  

ഇങ്ങനെ പിശാചത്വം തീര്‍ന്ന് ദിവ്യഗേഹനായ ഘട്ടത്തിലാണ് നിഷ്പാപനായ സത്യവ്രതനെ അച്ഛന്‍ അരുണ മഹാരാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു വിളിച്ച് രാജാഭിഷേകം ചെയ്തത്. ദേവ്യനുഗ്രഹത്താല്‍ നാടിന്റെ വരള്‍ച്ചകളെല്ലാം അകറ്റി, വളര്‍ച്ച പ്രാപ്തമാക്കാന്‍ സത്യവ്രതന് കഴിഞ്ഞു. കാലങ്ങള്‍ക്കു ശേഷം സത്യവ്രതന്‍ തന്റെ പുത്രന്‍ ഹരിശ്ചന്ദ്രനെ രാജാവാക്കി അഭിഷേകം ചെയ്തു.  

തുടര്‍ന്നാണ് തനിക്ക് ഈ ദിവ്യദേഹത്തോടെ സ്വര്‍ഗം പൂകണമെന്ന്  സത്യവ്രതന് ആഗ്രഹം തീവ്രമായത്. ഒരിക്കല്‍ കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ മുന്നില്‍ കൈകൂപ്പിച്ചെന്ന് സത്യവ്രതന്‍ തന്റെ ആഗ്രഹമറിയിച്ചു.

യാജയത്വം മഖേനാശു  

താദൃശേന മഹാമുനേ

യഥാനേന ശരീരേണ

വസേ ലോകം ത്രിവിഷ്ടപം  

ഹേ ഭഗവന്‍, മഹാമുനേ, എനിക്ക് ഈ ശരീരത്തോടെ തന്നെ സ്വര്‍ഗത്തില്‍ പോകാനുതകും വിധം അങ്ങ് ഉടന്‍ തന്നെ ഒരു യജ്ഞം നടത്തിയാലും. ഉടലോടെ സ്വര്‍ഗത്തില്‍ പോകാനുള്ള അവസരം വളരെ ദുര്‍ലഭമാണെന്ന് വസിഷ്ന്‍ വ്യക്തമാക്കി. നിനക്ക് അത് ഒരിക്കലും സാധ്യമാകില്ല. എന്നാല്‍ വസിഷ്ഠമഹര്‍ഷിക്ക്  മന്ത്രശക്തിയുണ്ടെന്ന കാര്യത്തില്‍ ഉറപ്പുള്ള ശിഷ്യന്‍ കുലഗുരുവിനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നിട്ടും ആ കുലഗുരു കനിയുന്നില്ലാ എന്നു കണ്ടപ്പോള്‍ സത്യവ്രതന്‍ മറ്റുമാര്‍ഗങ്ങളെക്കുറിച്ചു ചിന്തിച്ചു.  

കുലഗുരുവിന് സാധ്യമല്ലെങ്കില്‍ ഞാന്‍ മറ്റാരെയെങ്കിലും കൊണ്ട് യജ്ഞം നടത്തിക്കട്ടെ എന്ന് സത്യവ്രതന്‍ വസിഷ്ഠ മഹര്‍ഷിയോട് ആരാഞ്ഞു.  

ഇതു കേട്ടതും വസിഷ്ഠ മഹര്‍ഷിയുടെ ഉള്ളില്‍ പുകഞ്ഞു കൊണ്ടിരുന്ന രോഷം പതഞ്ഞു പൊങ്ങി. നിനക്കൊരിക്കലും സ്വര്‍ഗം ലഭിക്കില്ല. ഈ ഉടലുനശിച്ചാലും അനേകം ജന്മത്തേക്ക് നിനക്ക് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടാവില്ല. നീ ചണ്ഡാലനായി ബഹുജന്മങ്ങള്‍ ജീവിക്കും. ഇത്തരം ശാപവചനങ്ങളാണ് വസിഷ്ഠ മഹര്‍ഷിയുടെ നാവില്‍ നിന്നും അടര്‍ന്നു വീണത്. ഗായത്രീജപം ഏറെ നടത്തിയ വസിഷ്ഠ മഹര്‍ഷി ഇങ്ങനെ ശപിച്ചതോടെ സത്യവ്രതന്‍ ഏറെ വിഷമിച്ചു. കൊട്ടാരം വിട്ടിറങ്ങിപ്പോയി. ഒരു ഭ്രാന്തനെപ്പോലെ പലയിടത്തും ഓടിനടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.