Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പാത്രങ്ങള്‍ക്കുമിടയില്‍ നോട്ടുപുസ്തകങ്ങള്‍ ഒന്നു നിവര്‍ത്തിവെക്കാന്‍ പോലും ഇടമില്ല; അടുക്കളച്ചായ്‌പ്പ് പഠനമുറിയാക്കി ഒന്‍പതാം ക്ലാസുകാരന്‍

ഓലയും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച ഒരു മീറ്റര്‍ തികച്ച് വീതിയില്ലാത്ത അടുക്കളച്ചായ്‌പ്പിലിരുന്നാണ് ഒന്‍പതാം ക്ലാസുകാരന്‍ വിജേഷിന്റെ പഠനം. പള്ളിക്കര ഗ്രാമപ്പഞ്ചായത്തിലെ ശക്തിനഗറിലാണ് കണ്ണുനിറയ്‌ക്കുന്ന കാഴ്ച. മഴ കനക്കുമ്പോള്‍ മേല്‍ക്കൂരയില്‍ കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന്റെ കീറലിലൂടെ വെള്ളം ഒലിച്ചിറങ്ങും. കാറ്റിന് ചെറുതായി ശക്തികൂടിയാല്‍ ചായ്‌പ്പ് മറയ്‌ക്കാന്‍ കെട്ടിയ ഓലയും കീറിയ ചാക്കും പഴംതുണികളും പാറിപ്പോകും. ചെറിയൊരു വീടിന്റെ പിന്നാമ്പുറത്തെ ഭാഗത്ത് വാടകകൊടുത്താണ് ഇവര്‍ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:20 pm IST
inKasargod
ഓലയും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച അടുക്കളച്ചായ്പ്പിലിരുന്ന് പഠിക്കുന്ന വിജേഷ്

ഓലയും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച അടുക്കളച്ചായ്പ്പിലിരുന്ന് പഠിക്കുന്ന വിജേഷ്

ഉദുമ: ഓലയും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച ഒരു മീറ്റര്‍ തികച്ച് വീതിയില്ലാത്ത അടുക്കളച്ചായ്‌പ്പിലിരുന്നാണ് ഒന്‍പതാം ക്ലാസുകാരന്‍ വിജേഷിന്റെ പഠനം. പള്ളിക്കര ഗ്രാമപ്പഞ്ചായത്തിലെ ശക്തിനഗറിലാണ് കണ്ണുനിറയ്‌ക്കുന്ന കാഴ്ച. 

മഴ കനക്കുമ്പോള്‍ മേല്‍ക്കൂരയില്‍ കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന്റെ കീറലിലൂടെ വെള്ളം ഒലിച്ചിറങ്ങും. കാറ്റിന് ചെറുതായി ശക്തികൂടിയാല്‍ ചായ്‌പ്പ് മറയ്‌ക്കാന്‍ കെട്ടിയ ഓലയും കീറിയ ചാക്കും പഴംതുണികളും പാറിപ്പോകും. ചെറിയൊരു വീടിന്റെ പിന്നാമ്പുറത്തെ ഭാഗത്ത് വാടകകൊടുത്താണ് ഇവര്‍ കഴിയുന്നത്.

ചായ്‌പ്പ് കൂടാതെ ഒരു മുറിയുണ്ട്. ചട്ടിയും കലവും മറ്റു പാത്രങ്ങള്‍ക്കുമിടയില്‍ നോട്ടുപുസ്തകങ്ങള്‍ ഒന്നു നിവര്‍ത്തിവെക്കാന്‍ പോലും ഇടമില്ല. അടുപ്പിലൂതാനും പാത്രങ്ങളെടുക്കാനും അമ്മൂമ്മ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ വെച്ചെഴുതുന്ന പാതിദ്രവിച്ച പലക നീക്കിക്കൊടുക്കണം. അമ്മൂമ്മയെ കൂടാതെ വിജേഷിന്റെ അമ്മയും അമ്മാവനുമുണ്ടിവിടെ. രണ്ടുപേരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. 

അമ്മാവന്‍ ഈ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഇടയ്‌ക്കിടെ ശബ്ദമുണ്ടാക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഈ മുറിയിലിരുന്ന് വിജേഷിന് പഠിക്കാനും കഴിയില്ല. രാത്രി അമ്മാവന്‍ ഉറങ്ങിയശേഷം ഒന്നു തലചായ്‌ക്കാന്‍ മാത്രമാണ് വിജേഷും അമ്മയും അമ്മൂമ്മയും ഈ മുറിയിലേക്കു പോകാറുള്ളത്. ഇളകിവീഴാറായ അടുപ്പ് കല്ലുകളും വിറകുകള്‍ ഒതുക്കിവെച്ചതുമെല്ലാം ഈ ചായ്‌പ്പില്‍ത്തന്നെ. അമ്മൂമ്മ ശ്യാമളയ്‌ക്ക് 60 വയസ്സുണ്ട്. ഇവര്‍ പുറത്തുപോയി ലോട്ടറി വില്‍പ്പന നടത്തി കിട്ടുന്ന വരുമാനത്തിലാണ് ജീവിതം. കാഞ്ഞങ്ങാട് രാംനഗറിലെ സ്വാമി രാംദാസ് ഗവ. സ്‌കൂളിലാണ് വിജേഷ് പഠിക്കുന്നത്. 

ഓണ്‍ലൈന്‍ പഠനസൗകര്യമുണ്ടോയെന്നറിയാന്‍ പിടിഎ പ്രസിഡന്റ് കെ.സുധാകരനും പ്രഥമാധ്യാപിക കെ.ശാലിനിയും അധ്യാപകന്‍ ലക്ഷ്മണന്‍ കൈപ്രത്തും ഇവിടെ എത്തിയപ്പോഴാണ് അടുക്കളച്ചായ്‌പ്പിലെ പഠനവും ജീവിതവുമറിയുന്നത്. അടുക്കളച്ചായ്‌പ്പിലെ മോചനത്തിനായി ഒരുകൈ സഹായമാണ് ഇവര്‍ക്കാവശ്യം.
 

Tags: kasargodstudentപ്ലാസ്റ്റിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.