Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇരവും പകലും കുറെ ജമന്തിപ്പൂക്കളും

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമാവാം.

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Jun 28, 2020, 03:00 am IST
in Varadyam

എല്ലാറ്റിനും അതിന്റെതായ സമയമുണ്ടെന്നാണ് പഴമക്കാര്‍ പറയുക. മനുഷ്യനും മൃഗത്തിനും പൂക്കള്‍ക്കും പുഴുക്കള്‍ക്കുമൊക്കെ. കാലം കുറിച്ച സമയത്ത് ജനിക്കാനും ജീവിക്കാനും പൂത്തുലയാനും വാടിക്കൊഴിയാനുമൊക്കെ നിശ്ചിത സമയമുണ്ട്. അതിനെ തടയാന്‍ ആര്‍ക്കാണ് കഴിയുക. കീടാണുവിനെ ഭയന്ന് രാജ്യത്ത് ലോക്ഡൗണ്‍  വന്ന നാളുകളുടെ കാര്യം തന്നെ എടുക്കുക. നാടായ നാട്ടിലെ അമ്പലങ്ങളിലൊക്കെ ഉത്സവത്തിന്റെ നാളുകളായിരുന്നു അത്. ബന്തിയും ജമന്തിയും താമരയുമൊക്കെ പൂത്തുലുയുന്ന നാളുകള്‍. പക്ഷേ അണുനിയന്ത്രണം ഉറപ്പാക്കുന്നതിന് ഗോപുരനടകള്‍ അടഞ്ഞു കിടന്നപ്പോള്‍ പൂത്തുലഞ്ഞ പൂവുകളൊക്കെ കൊഴിഞ്ഞു. പൂ കര്‍ഷകരുടെ പ്രതീക്ഷകള്‍ വാടിക്കരിഞ്ഞു.

പക്ഷേ പൂക്കളുടെ ജീനില്‍ കോറിയിട്ട ജാതക രേഖകള്‍ തിരുത്തിയ ഒരുപിടി കര്‍ഷകര്‍ ബംഗാളിലുണ്ട്. പശ്ചിമബംഗാളിലെ പൂര്‍വ മേദിനിപുര്‍ ജില്ലയിലെ മഹത്പൂര്‍ ഗ്രാമത്തില്‍. വെറും ഒന്‍പത് വാട്ടിന്റെ എല്‍ഇഡി ബള്‍ബുകള്‍ കത്തിച്ച് അവര്‍ ജമന്തിപ്പൂക്കളുടെ തലവര മാറ്റിവരച്ചു. തങ്ങളുടെ ഭാഗ്യത്തിന്റെ ഹസ്തരേഖയും.

ആലക്തിക ദീപങ്ങളുടെ പ്രഭാപൂരത്തില്‍ പൂച്ചെടികളുടെ വളര്‍ച്ചയും പൂവിടലുമൊക്കെ നിയന്ത്രിക്കാമെന്നാണ് ആ കര്‍ഷകര്‍ കണ്ടെത്തിയത്. വിപണി ഉണരും വരെ പൂവിടല്‍ നീട്ടിവയ്‌ക്കാമെന്ന് അവര്‍  തെളിയിച്ചു. അവര്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് കര്‍ഷകരും.

അന്തരീക്ഷ മലിനീകരണവും പൊടിപടലങ്ങളും പുകമഞ്ഞും ഒക്കെ ചെടികളുടെ ഇലയില്‍ പറ്റിക്കൂടി അതിലേക്കുള്ള പ്രകാശത്തിന്റെ കടന്നുവരവ് തടസ്സപ്പെടുത്തുന്നുവെന്നത് ഒരു സത്യം മാത്രം. അത്തരം സാഹചര്യത്തില്‍ സസ്യങ്ങളുടെ ശ്വസന സഹായികളായ സൂക്ഷ്മ രന്ധ്രങ്ങളുടെ (സ്റ്റൊമാറ്റോ)പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലാവും. പ്രകാശ സംശ്ലേഷണത്തിന്റെ നിരക്ക് തീരെ കുറയും. അതു മൂലം ചെടിയും ചെടിയിലുണ്ടാകുന്ന പൂക്കളും കനികളുമൊക്കെ കുള്ളന്മാരായിത്തീരാന്‍ എല്ലാ സാധ്യതയുമുണ്ട്. ഈ അവസ്ഥ തീവ്രമായാല്‍ ചെടികള്‍ വാടിയുണങ്ങിപ്പോയാലും അതിശയിക്കേണ്ടതില്ല.

എന്നാല്‍ രാത്രിയെ പകലാക്കുന്ന എല്‍ഇഡി വെളിച്ചത്തില്‍ കാര്യങ്ങളൊക്കെ മാറി മറിയും. പകലുകളില്‍ നിയന്ത്രിതമായി പ്രകാശം കടത്തിവിടുന്ന കവചങ്ങള്‍ കൊണ്ട് ചെടികളെ പൊതിഞ്ഞ് മലിനീകരണത്തില്‍നിന്ന് സംരക്ഷിക്കുന്ന കര്‍ഷകര്‍ രാത്രിയില്‍ ഓരോ ചെടികള്‍ക്കും മേലെ ലൈറ്റുകള്‍ കത്തിക്കുന്നു. പകല്‍ കിട്ടുന്നതിന്റെ ഇരട്ടിയിലേറെ വെളിച്ചം ലഭിക്കുന്നതോടെ ചെടികള്‍ അധികമായി പ്രകാശ സംശ്ലേഷണം നടത്തുന്നു. ഒരുപാട് ഭക്ഷണം പാകപ്പെടുത്തി ഇലകളില്‍ സൂക്ഷിക്കുന്നു. ഒരു നിശ്ചിത ദിവസം പൂക്കള്‍ ആവശ്യമാണെന്ന് ഓര്‍ഡര്‍ കിട്ടിയാലുടന്‍ കര്‍ഷകര്‍ വൈദ്യുത വിളക്കുകള്‍ അണയ്‌ക്കും. അതോടെ ചെടികള്‍ സംഭരിച്ച ഊര്‍ജം മുഴുവനും ഉപയോഗിച്ച് വളരും. നിശ്ചിത സമയത്തിനകം മൊട്ടുകള്‍ വിരിയും. സാധാരണയെക്കാളും ഇരട്ടി വലിപ്പമുള്ള പൂക്കള്‍. ഓരോ കുലയിലും സാധാരണ ഉണ്ടാകുന്നതിന്റെ ഇരട്ടിയിലധികം പൂക്കള്‍. വരുമാനത്തിലും ഇരട്ടി.

ഇരുളും വെളിച്ചവും ശാസ്ത്രീയമായി നിയന്ത്രിച്ചാല്‍ ബന്തിയും ജമന്തിയുമൊക്കെ ആവശ്യമുള്ളപ്പോള്‍ വിരിയിച്ചെടുക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. ശാസ്ത്രജ്ഞന്മാര്‍ ആ കണ്ടുപിടുത്ത്‌ത്തെ അംഗീകരിക്കുന്നു.

കൊല്‍ക്കത്ത-മുംബൈ നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന മഹത്പൂര്‍ ഗ്രാമം ഇന്ന് വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. കൂരിരുട്ടില്‍ ഓടിയണച്ചെത്തുന്ന മോട്ടോര്‍ വാഹനങ്ങള്‍ എല്‍ഇഡി വിളക്കിന്റെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ഗ്രാമങ്ങള്‍കൊണ്ട് അദ്ഭുതം കൂറുന്നു. ഇരുട്ടിലും തിളങ്ങുന്ന ക്രിസാന്തമം(ജമന്തി) പൂക്കളെ കണ്ണുവയ്‌ക്കുന്നു. മഞ്ഞയും ഓറഞ്ചും ചുവപ്പും വയലറ്റും പര്‍പ്പിളും നിറങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന അവയുടെ ചാരുതയില്‍ മനസ്സ് നിറയ്‌ക്കുന്നു.

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമാവാം. മറ്റ് പൂക്കളുടെയും പഴങ്ങളുടെയുമൊക്കെ ഉല്‍പ്പാദനം വെളിച്ച  സൂത്രവാക്യത്തിലൂടെ നേരത്തെയാക്കാനും വൈകിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇനി വൈകാനിടയില്ല. വ്യാപകമായി അത്തരം സംരംഭങ്ങള്‍ അരങ്ങേറുമ്പോള്‍ പ്രകൃതിയുടെ താളത്തില്‍ പിഴകള്‍ സംഭവിക്കുമോയെന്ന് സംശയിക്കുന്നവരും കുറവല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.