കോഴിക്കോട്: സ്വന്തം വീടിന്റെ അതിര്‍ത്തി കൈയേറാന്‍ വന്നവര്‍ക്കെതിരേ പരാതി നല്‍കിയതിനു ഒരു യുവതി അനുഭവിക്കേണ്ടവന്നത് കൊടുംക്രൂരത. കോഴിക്കോട് കോടഞ്ചേരി സ്വദേശിനി ജ്യോത്സയ്ക്കാണ് സിപിഎം നേതാക്കളുടെ അതിക്രമത്താന്‍ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്. 2018 ഫെബ്രുവരി 15-ാം തീയതിയായിരുന്നു വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലില്‍ തമ്പിയടക്കമുള്ളവരുടെ അതിക്രൂര ആക്രമണത്തിന് ജ്യോത്സ്നയും കുടുംബവും ഇരയാകേണ്ടി വന്നത്. അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ തമ്പിക്കും സിപിഎം ഉന്നതര്‍ക്കുമെതിരേ പോലീസില്‍ പരാതി കൊടുത്ത വൈരാര്യത്തിനാണ് ജ്യോത്സനയുടെ ഗര്‍ഭം ചവിട്ടിക്കലക്കുകയും ഭര്‍ത്താവ് സിബി. െസിപിമ്മുകാര്‍ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഈ കേസില്‍ തമ്പിയടക്കം ഏഴു പേര്‍ക്കെതിരേ കേസ് എടുത്ത് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണിയും അതിക്രൂരമാണ്. ഇനിയും നീ ഗര്‍ഭിണിയായാല്‍ അതും ചവിട്ടിക്കലക്കുമെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.
സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് താത്കാലം മാറിയെങ്കിലും രക്ഷയുണ്ടായില്ല. സ്വന്തം വീട്ടുപരിസരത്തേക്ക് എത്തിയാല്‍ ഉടന്‍ ചവിട്ടി ഗര്‍ഭം കലക്കുമെന്ന് ഭീഷണിയാണ്. ഭീഷണിയുടെ കാര്യം പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ല. നേരത്തെ കേസില്‍ പ്രതികളായ പ്രജീഷ് ഗോപാലന്, പ്രമേഷ് ഗോപാലന് എന്നിവര്‍ക്കെതിരെയാണ് ജോത്സ്ന ജൂണ്‍ 20-ാം തീയതിയാണ് പരാതി നല്‍കിയത്.
സ്വന്തമായി എട്ട് സെന്റ് ഭൂമിയും കട്ടപ്പുരയും മാത്രമുള്ള തങ്ങള്‍ക്ക് ലഭിച്ച എ.പി.എല്‍ കാര്‍ഡ് പോലും മാറ്റിത്തരുന്നത് മുടക്കിയിരിക്കുകയാണ് സിപിഎമ്മുകാര്‍. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിബിക്ക് ഇപ്പോള്‍ പണിയുമില്ല, ഇതോടെ കാട് വെട്ടാനും പറമ്പ് കിളക്കാനുമൊക്കെ പോയാണ് സിബി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. പ്രതികളുടെ ഭീഷണി പേടിച്ചാണ് തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ പോലും പോകാന്‍ സാധിക്കാതെ നാല്പത് കിലോ മീറ്റര്‍ ഇപ്പുറമുള്ള കൂരാച്ചുണ്ടില്‍ വാടകയ്ക്ക് താമസിക്കേണ്ടി വരുന്നതെന്നും പറയുന്നു ഇവര്‍. മാത്രമല്ല ചവിട്ടേറ്റ് ഗര്ഭപാത്രത്തിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ ജോത്സ്നയ്ക്ക് ഇപ്പോഴും ചികിത്സ തുടരേണ്ടതുമുണ്ട്. അതിനു പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: