Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണവുമായി സിപിഐ

കേരളത്തില്‍ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് കേരളം ഭരിച്ചതെന്നുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ് സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ ബാനറില്‍ നേതാക്കള്‍ അണിനിരക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 02:17 pm IST
inKerala

കോഴിക്കോട്: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് നാല്‍പ്പത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടിയന്തരാവസ്ഥ വിരുദ്ധ വാരാചരണവുമായി സിപിഐ. മലപ്പുറം യുവകലാസാഹിതിയുടെ ഫേസ്ബുക്ക് പേജിലാണ് ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ ആലങ്കോട് ലീലകൃഷ്ണന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി എന്നിവര്‍ പങ്കെടുത്ത അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം എന്നാണ് അജിത് കൊളാടി വിശേഷിപ്പിച്ചത്.

കേരളത്തില്‍ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് കേരളം ഭരിച്ചതെന്നുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ്  സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ ബാനറില്‍ നേതാക്കള്‍ അണിനിരക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ നാലു മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെ  സിപിഐ-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. അച്യുതമേനോനെ കൂടാതെ പ്രമുഖ സിപിഐ നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, എന്‍.ഇ. ബലറാം എന്നിവരും അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ നടപ്പാക്കിയ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. മുസ്ലിം ലീഗ്, ആര്‍എസ്പിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണയായിരുന്നു അത്.

കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പില്‍ ക്രൂരമായ മര്‍ദനത്തിന് വിധേയനാക്കി കൊന്നത് ഏറെ വിവാദമായ സംഭവമായിരുന്നു. മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം പോലീസ് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പഞ്ചസാരയിട്ട് കത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.  

രാജന്റെ പിതാവ് ഈച്ചരവാരിയര്‍ മകനെ കാണാന്‍ കക്കയം ക്യാമ്പിലെത്തിയിരുന്നു.  സുഹൃത്തും പലതവണ വീട്ടില്‍ ഒളിവില്‍ താമസിക്കുകയും ചെയ്ത മുഖ്യമന്ത്രി അച്യുതമേനോനെ ഈച്ചരവാരിയര്‍ നേരിട്ട് കണ്ട് മകനെ കുറിച്ചുള്ള വിവരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വളരെ മോശമായാണ് പെരുമാറിയതെന്ന് ഈച്ചരവാരിയര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കൊടിയ പീഡനങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥവിരുദ്ധ ദിനാചരണം നടത്തുന്നത്.

Tags: cpiemergency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.