Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ മലയാളം അധ്യാപകര്‍: ഇന്റര്‍വ്യൂ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റില്ല

2019 ഒക്‌ടോബറില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി ഏഴ് മാസം കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ തസ്തികയില്‍ മറ്റ് വിഷയങ്ങളിലെല്ലാം നിയമന നടപടികള്‍ തുടങ്ങിയിട്ടും മലയാളത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 01:47 pm IST
inKerala

കണ്ണൂര്‍: ഇന്റര്‍വ്യൂ കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ മലയാളം അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല.  2017 ആഗസ്റ്റില്‍ വിജ്ഞാപനം വന്ന് 2018 ജനുവരി 29ന് പരീക്ഷ നടത്തിയ പിഎസ്‌സി ഇതുവരെ റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയ്‌ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്.

2019 ഒക്‌ടോബറില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി ഏഴ് മാസം കഴിഞ്ഞു.  ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ തസ്തികയില്‍ മറ്റ് വിഷയങ്ങളിലെല്ലാം നിയമന നടപടികള്‍ തുടങ്ങിയിട്ടും മലയാളത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഈ തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. 17 വിഷയങ്ങളുടെ വിജ്ഞാപനം രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചു. ഇതില്‍ 2017 ഓഗസ്ത് 30 നാണ് മലയാളത്തിന്റേത് വിജ്ഞാപനം വന്നത്. 2010 നാണ് ഇതേ തസ്തികയില്‍ മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി 2018 ജനുവരി 29ന് അതിവേഗം പരീക്ഷ നടന്നു.

ഏപ്രില്‍ മാസത്തില്‍ ഷോര്‍ട്ട് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ മാസത്തോടെ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീളുകയാണ്. മറ്റ് വിഷയങ്ങളുടെ റാങ്ക് ലിസ്റ്റുകള്‍ ഇതിനകം പ്രസിദ്ധീകരിക്കുകയും പല ലിസ്റ്റില്‍ നിന്നും അഡൈ്വസ് മെമ്മോ അയക്കുകയും ചില വിഷയങ്ങളുടെ നിയമനങ്ങള്‍ നടക്കുകയും ചെയ്തു.

മലയാളം പരീക്ഷയ്‌ക്കു ശേഷം കഴിഞ്ഞവയാണ് ഇവയില്‍ പലതും. 2017 മുതല്‍ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതിനാല്‍ ഹയര്‍സെക്കന്ററി ക്ലാസുകളില്‍ മലയാളം അധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പലയിടത്തും വര്‍ഷങ്ങളായി ഗസ്റ്റ് അധ്യാപകരാണ് ക്ലാസെടുക്കുന്നത്.

വലിയ ഇടവേളയ്‌ക്ക് ശേഷം നടന്ന പരീക്ഷ പാസായ പലരും നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടവരാണ്. ഉദേ്യാഗാര്‍ഥികള്‍  ആശങ്കയിലാണ്. ഇവര്‍ക്കിനി മറ്റൊരു പരീക്ഷ എഴുതാനാവില്ല. മാതൃഭാഷയായ മലയാളത്തോടുള്ള ഈ അവഗണന ഏത് തരത്തിലും ന്യായീകരിക്കത്തക്കതല്ല. ഉടനടി ലിസ്റ്റ് വരാനുള്ള നടപടികള്‍ പിഎസ്‌സി സ്വീകരിക്കണമെന്നുമാണ് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

Tags: teachersschoolsപിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.