ന്യൂദല്‍ഹി : സോണിയ ഗാന്ധിയുടെ വിശ്വസ്തന് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. സന്ദേസര അഴിമതിയുമായി ബന്ധപ്പെട്ടാണ് അഹമ്മദ് പട്ടേലിനെ ചോദ്യം ചെയ്യല്‍. സന്ദേസര സഹോദരന്മാരായ ചേതന്‍ നിതിന്‍ എന്നിവര്‍ സ്റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയുടെ മറവില്‍ 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിപ്പിന് കൂട്ടു നിന്നതായാണ് അഹമ്മദ് പട്ടേലിന് എതിരെയുള്ള ആരോപണം.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയാണ് ചോദ്യം ചെയ്യല്‍. ഇതിനു മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ രണ്ട് തവണ അഹമ്മദ് പട്ടേലിന് നോട്ടീസ് അയച്ചെങ്കിലും കൊറോണ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകുകയായിരുന്നു. മുതിര്‍ന്ന പൗരന് വിടീന് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ വീടിനുള്ളില്‍ ഇരിക്കുന്നതാണ് സുരക്ഷിതത്വം എന്നും അഹമ്മദ് പട്ടേല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യല്‍. ഈ കേസില്‍ അഹമ്മദ് പട്ടേലിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: