Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത വൈദ്യുതി ബില്ല്: പിഴവുകള്‍ ഏറ്റു പറഞ്ഞ് കെഎസ്ഇബി ഉത്തരവ്; വാങ്ങുന്നത് ആയിരങ്ങള്‍, ഇളവ് നാമമാത്രം

അധികമായി ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് തിട്ടപ്പെടുത്തി അതിന്റെ വിലയാണ് അധിക ബില്‍ത്തുകയെന്ന് ഉത്തരവില്‍ പറയുന്നു. ആ വില കണക്കാക്കുന്നത് ഉപയോക്താക്കള്‍ അടയ്‌ക്കേണ്ട ഉയര്‍ന്ന താരിഫ് നിരക്കിലാണോ അതോ ആ യൂണിറ്റ് ഉള്‍പ്പെടുന്ന അടിസ്ഥാന നിരക്കിലാണോയെന്ന് വ്യക്തമാക്കാത്തതാണ് വീണ്ടും സംശയങ്ങള്‍ക്ക് വഴി തെളിയ്‌ക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 01:22 pm IST
in Kerala

കോട്ടയം: അമിത വൈദ്യുതി ബില്ലിലെ പാകപ്പിഴകള്‍ സമ്മതിച്ച്, സബ്സിഡി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കെഎസ്ഇബി ഇറക്കി. അധികമായി വന്ന തുകയ്‌ക്ക് പൂര്‍ണമായും ഇളവ് ലഭിക്കുമോ, അതോ അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ വില അടിസ്ഥാന താരിഫ് നിരക്കു പ്രകാരം നിശ്ചയിച്ച് ആ തുകയ്‌ക്ക് മാത്രമേയുള്ളോയെന്ന് വ്യക്തമാക്കാതെയാണ് ഉത്തരവ്. എന്തായാലും നാമമാത്രമായ തുകയേ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇളവ് ലഭിക്കുകയുള്ളൂവെന്ന് വ്യക്തം.

അധികമായി ഉപയോഗിച്ച  വൈദ്യുതി യൂണിറ്റ് തിട്ടപ്പെടുത്തി അതിന്റെ വിലയാണ് അധിക ബില്‍ത്തുകയെന്ന്  ഉത്തരവില്‍ പറയുന്നു. ആ വില കണക്കാക്കുന്നത് ഉപയോക്താക്കള്‍  അടയ്‌ക്കേണ്ട ഉയര്‍ന്ന താരിഫ് നിരക്കിലാണോ അതോ ആ യൂണിറ്റ് ഉള്‍പ്പെടുന്ന അടിസ്ഥാന നിരക്കിലാണോയെന്ന് വ്യക്തമാക്കാത്തതാണ് വീണ്ടും സംശയങ്ങള്‍ക്ക് വഴി തെളിയ്‌ക്കുന്നത്.

കൊറോണ പാക്കേജിനായി 200 കോടിയുടെ ഇളവുകളാണ് മുഖ്യമന്ത്രി വൈദ്യുതി അധിക ബില്ല് പ്രശ്നത്തില്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ ഇറങ്ങിയ ഉത്തരവിലും 200 കോടിയുടെ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. 85 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 കോടി വീതം വയ്‌ക്കുമ്പോള്‍ ഒരു ഉപയോക്താവിന് ശരാശരി 230 രൂപയോളമേ വരികയുള്ളൂ. ഈ കണക്കും സൂചിപ്പിക്കുന്നത് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നാമമാത്രമായ തുകയേ ഇളവ് ലഭിക്കുകയുള്ളൂവെന്നാണ്. ആയിരം കോടിയിലധികം രൂപ അധികമായി ലഭിക്കുമ്പോഴാണ് ഉപയോക്താക്കളുടെ കണ്ണില്‍ പൊടിയിട്ട് താരതമ്യേന ചെറിയ ഇളവുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

ഇക്കുറി നല്‍കിയ ബില്ലില്‍ പിഴവുകള്‍ ഉണ്ടെന്ന് ഉത്തരവില്‍ സൂചനയുണ്ട്. ഡോര്‍ലോക്ക് സംവിധാനത്തിലേക്ക് പോയപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളും അറുപതിലധികം  ദിവസത്തെ ബില്ല് കടന്നു വന്നതും പിഴവുകളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറുപതിലധികം ദിവസത്തെ ബില്ല് വന്നവര്‍ക്ക് പ്രത്യേകമായി അത് കുറച്ചു നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ബില്ല് സംബന്ധിച്ച് പതിനായിരക്കണക്കിന് പരാതികളാണ് കെഎസ്ഇബിക്ക് ലഭിച്ചത്. മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ജന പ്രതിനിധികളും പരാതിക്കാരായെത്തി. ഈ സാഹചര്യത്തിലാണ് പിഴവുകള്‍ ഭംഗ്യന്തരേണ ഏറ്റു പറഞ്ഞ് ബോര്‍ഡ് നാമമാത്രമായ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

ഗഡുക്കളാക്കാന്‍ അപേക്ഷ നല്‍കണം

അധിക വൈദ്യുതി ബില്ലിലെ തുക ഗഡുക്കളായി അടയ്‌ക്കുവാന്‍ ഉപയോക്താക്കള്‍ ബില്ലടയ്‌ക്കുന്ന ഓഫീസില്‍ അപേക്ഷ നല്‍കണം.അഞ്ച് ഗഡുക്കളാണ് അനുവദിക്കുന്നത്. ഒന്നിച്ചടയ്‌ക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 70 ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതി. ബാക്കി തുകയുടെ കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചു വന്ന ശേഷം അടുത്ത ബില്ലില്‍ തീര്‍പ്പാക്കും. തത്കാലം അടയ്‌ക്കാതിരിക്കുന്നവര്‍ക്കോ, ഗഡുക്കളായി അടയ്‌ക്കുന്നവര്‍ക്കോ പിഴപ്പലിശ ഈടാക്കില്ല .

Tags: keralaകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.