Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈന ബന്ധം: കോണ്‍ഗ്രസ് മറുപടി പറയണം

യുപിഎ ഭരണക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമി അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നതായി ഈയിടെ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ വെളിപ്പെടുത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 05:00 am IST
inEditorial

ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തില്‍ കോണ്‍ഗ്രസ്സും നെഹ്‌റു കുടുംബവും ഇന്ത്യയുടെ നിലപാടിനെ അകാരണമായി വിമര്‍ശിക്കുകയും ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇപ്പോള്‍ ഏതാണ്ട് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ചൈന സര്‍ക്കാരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സോണിയയും രാഹുലും ഉണ്ടാക്കിയ കരാറുകളുടെ വിവരങ്ങള്‍ വെളിച്ചത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഇത്തരം നിലപാടുകളുടെ പൊരുള്‍ അന്വേഷിച്ച് മറ്റെങ്ങോട്ടും പോകേണ്ടതില്ല.  

യുപിഎ ഭരണക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമി അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നതായി ഈയിടെ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ വെളിപ്പെടുത്തിയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവയുടെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയും മക്കളായ രാഹുലും പ്രിയങ്കയും ചൈനയില്‍ നിന്ന് കോടികള്‍ കൈപ്പറ്റി എന്ന വിവരം കഴിഞ്ഞദിവസം ഒരു വാര്‍ത്താ ചാനലും പുറത്തുവിട്ടു. ബിജെപി അദ്ധ്യക്ഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ വിലപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാറിലാണ് കോണ്‍ഗ്രസും ചൈനയും ഏര്‍പ്പെട്ടത്. ചൈനയും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധത്തിന്റെ സാധ്യതകളുടെ പഠനം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ഏറ്റെടുക്കുകയും കോടിക്കണക്കിന് രൂപ ചൈനയില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് 90 ലക്ഷം രൂപ വാങ്ങിയതും വിവാദമായിരിക്കുകയാണ്.  

ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. സോണിയ അദ്ധ്യക്ഷയായുള്ള ഈ സ്ഥാപനത്തിന്റെ ഭരണസമിതിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, മന്‍മോഹന്‍ സിങ്, പി. ചിദംബരം, മൊണ്ടേഗ്‌സിങ് അലുവാലിയ, സുമന്‍ ദുബെ തുടങ്ങിയവരാണ് അംഗങ്ങള്‍. അതായത് നെഹ്‌റു കുടുംബവും കോണ്‍ഗ്രസ്സിലെ അവരുടെ വിശ്വസ്തരും അടങ്ങുന്ന സമിതി. 2008ല്‍ അന്നത്തെ എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഷി ജിന്‍പിങും ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മറപിടിച്ച് കോണ്‍ഗ്രസ് നടത്തിവന്ന ചൈനീസ് ഇടപാടുകള്‍.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കീഴിലാണ് നയരൂപീകരണ ഗവേഷണങ്ങള്‍ ലക്ഷ്യം വച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കണ്ടംപററി സ്റ്റഡീസ് എന്ന സ്ഥാപനം ആരംഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സന്നദ്ധസംഘടനകള്‍ (എന്‍ജിഒ) വിദേശ ധനസഹായം കൈപ്പറ്റുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.  14,500 ലേറെ എന്‍ജിഒകളെയാണ് കേന്ദ്രസര്‍ക്കാര്‍ വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വിലക്കിയത്.  

ഇതേതുടര്‍ന്ന് ചില സ്ഥാപനങ്ങളെ മറയാക്കി പഠനഗവേഷണങ്ങളുടെയും മറ്റും പേരില്‍ വിദേശരാജ്യങ്ങളുമായി ധാരണാ കരാര്‍ ഉണ്ടാക്കുന്ന രീതി ഉടലെടുത്തു. ഇതു തന്നെയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനും മേല്‍പറഞ്ഞ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറവില്‍ ചെയ്തുവരുന്നത്.

രാജീവ് ഗാന്ധി ഫൗണ്ടേഷനും കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനീസ് ഭരണകൂടവുമായുണ്ടാക്കിയ ധാരണ മന്‍മോഹന്‍സിംഗ് മന്ത്രിസഭയുടെ കാലം മുതലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാലമത്രയും ചൈനയുടെ അതിക്രമങ്ങളെ നിശബ്ദം അനുവദിച്ചുകൊടുത്തതിന് പ്രതിഫലമായി സോണിയയും രാഹുലും കൈപ്പറ്റിയ പണത്തിന്റെ മൊത്തം കണക്കുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളു. രാജ്യത്തിന്റെ അതിരുകളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരാണ് ഇപ്പോള്‍  ഭാരതം ഭരിക്കുന്നത്. രാജ്യത്തിന്റെ മണ്ണില്‍ കൈവയ്‌ക്കുന്നവന്റെ കൈവെട്ടാന്‍ ഒരു മടിയും ഈ സര്‍ക്കാരിനില്ല. കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചൈനയ്‌ക്കു വേണ്ടി കുഴലൂത്തു നടത്തുന്നത് രാജ്യത്തെ ഒറ്റുകൊടുത്ത് വാങ്ങിക്കൂട്ടിയ പണത്തോടുള്ള കൂറുകാണിക്കലാണ്. ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുന്ന ചൈന-കോണ്‍ഗ്രസ് ഇടപാടുകളെ കുറിച്ച് കോണ്‍ഗ്രസ്സിന് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ളതെന്താണെന്ന് വ്യക്തമാക്കണം. ചൈനയെ സന്തോഷിപ്പിക്കാന്‍ അവര്‍ അധിക്ഷേപിച്ച ഇന്ത്യന്‍ സൈന്യത്തോട് മാപ്പ് പറയാനും കോണ്‍ഗ്രസ് തയ്യാറാകണം.

Tags: congresschina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.