കോഴിക്കോട് : കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുഎന്നിന്റെ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിന് പിന്നില്‍ പിആര്‍ വര്‍ക്കാണെന്ന് രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത വിവരക്കേടുകള്‍ കൊണ്ടാണ് രോഗം കേരളത്തില്‍ ഇത്രയും അധികം വ്യാപ്പിക്കാനുള്ള കാരണം. ചൈനയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരിലാണോ യുഎന്നിലാണോ ആരോഗ്യ മന്ത്രി സെമിനാറില്‍ പങ്കെടുത്തതെന്നും കെ.എം. ഷാജി ചോദിച്ചു.
യുഎന്നിന്റെ സെമിനാറില്‍ ആരോഗ്യമന്ത്രി പങ്കെടുത്തതില്‍ സന്തോഷമുണ്ട്. കൊറോണ പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലാന്‍ഡും സ്വീഡനുമാണ്. എന്നാല്‍ യുഎന്നിന്റെ വെബ് സെമിനാറില്‍ അവരാരും ഉണ്ടായിരുന്നില്ല. ജര്‍മ്മനിയുടേയും ആസ്ട്രേലിയയുടേയും പ്രതിനിധികളും ഉണ്ടായില്ല. ചൈനയുമായുള്ള ചങ്ങാത്തത്തിന്റെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഡബ്ല്യൂഎച്ച്ഒയുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ളവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായില്ല.
ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ സംസ്ഥാന മന്ത്രിയെ സെമിനാറിലേക്ക് ക്ഷണിച്ചത്. അല്ലെങ്കില്‍ ഈ പറഞ്ഞ രാജ്യങ്ങള്‍ക്കെല്ലാം ക്ഷണം ഉണ്ടാകുമായിരുന്നില്ലേയെന്നും കെ.എം ഷാജി ചോദിച്ചു. യൂത്ത് ലീഗിന്റെ സത്യാഗ്രഹ സമര വേദിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
മുമ്പ് നിങ്ങള്‍ ഉമ്മന്‍ചാണ്ടിയെ കളിയാക്കിയത് പോലെ പരിഹസിക്കാനില്ല. കൊറോണ കാലത്ത് രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്. ഇനിയും ഷുക്കൂര്മാരുണ്ടാകുമെന്ന് ഡിവൈഎഫ്ഐക്കാര്‍ക്ക് പ്രസ്താവന നടത്താം. മാസ്ക് തന്ന് വായടപ്പിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: