ബെല്‍ഗ്രേഡ്: കൊറോണ ബാധിച്ചതിന് പിന്നാലെ രോഗ ഭീഷണി പൂര്‍ണമായി ഒഴിവാകുന്നതിന് മുമ്പ് ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് ക്ഷമാപണവുമായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച്. പ്രദര്‍ശന ടൂര്‍ണമെന്റ് സംഘടിപ്പച്ചതില് തനിക്കും സംഘാകടര്ക്കും തെറ്റുപറ്റിയെന്ന് ദ്യോക്കോവിച്ച് പറഞ്ഞു.
ദ്യോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ ടൂര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ദ്യോക്കോവിച്ച് അടക്കം നാലു താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരികരിച്ചത്. ഗ്രഗര്‍ ദിമിത്രോവ്, ബോര്‍ന കോറിക്ക്, വിക്ടര്‍ ട്രോയ്ക്കി എന്നിവരാണ് രോഗം ബാധിച്ച മറ്റ് കളിക്കാര്‍. ദ്യോക്കോവിച്ചിന്റെ ഭാര്യ ജലീനയ്ക്കും കൊറോണ ബാധിച്ചിട്ടുണ്ട്.
ഞങ്ങളുടെ ടൂര്‍ണമെന്റ് കൊറോണ പടരാന്‍ കാരണമായതില്‍ ക്ഷമ ചോദിക്കുന്നതായി മുപ്പത്തിമൂന്നുകാരനായ ദ്യോക്കോവിച്ച് പറഞ്ഞു. നല്ല ഉദ്ദേശ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്്. ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. എന്നാല്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റി. വളരെ നേരത്തെയായിപ്പോയെന്ന്് ദ്യോക്കോവിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: