Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്രവശേഖരണ കേന്ദ്രം വയോജന പകല്‍ വിശ്രമകേന്ദ്രത്തില്‍, ജനങ്ങള്‍ ആശങ്കയില്‍

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സ്രവശേഖരണ യൂണിറ്റ് തൊട്ടടുത്തുള്ള വയോജന പകല്‍ വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയതോടെ ആശങ്കയിലായിരിക്കുകയാണ് പെരിയയിലെ ജനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 09:30 am IST
inKasargod

പെരിയ: പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സ്രവശേഖരണ യൂണിറ്റ് തൊട്ടടുത്തുള്ള വയോജന പകല്‍ വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയതോടെ ആശങ്കയിലായിരിക്കുകയാണ് പെരിയയിലെ ജനങ്ങള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കാര്‍ഷികസേവന കേന്ദ്രവും വയോജന പകല്‍വിശ്രമ കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. രണ്ടും തമ്മില്‍ മീറ്ററുകളുടെ അകലം മാത്രം. 

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന നിരവധിപേരാണ് സ്രവം നല്‍കാനായി ഇവിടെ എത്തുന്നത്. കാര്‍ഷികസേവന കേന്ദ്രത്തിലാകട്ടെ വിത്ത്, ചെടി, കമ്പോസ്റ്റ് എന്നിവയ്‌ക്കായി ദിനംപ്രതി നൂറുകണക്കിന് കര്‍ഷകരാണ് വന്നുപോകുന്നത്. രണ്ടിടത്തേക്കും ഒരേ പ്രവേശനകവാടമായതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും കാര്‍ഷികസേവന കേന്ദ്രത്തിലെത്തുന്നവരും തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. രണ്ടിടങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ പ്ലാസ്റ്റിക് കയര്‍ മാത്രമാണ് ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ കയര്‍ താഴ്‌ത്തിക്കെട്ടി അവിടെ ആംബുലന്‍സും മറ്റ് വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുകയാണ്.

സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കേണ്ടതിനാലാണ് സ്രവശേഖരണ യൂണിറ്റ് വയോജന പകല്‍വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റിയത്. കാര്‍ഷികസേവന കേന്ദ്രം കൂടാതെ ദിവസേന നിരവധി ആള്‍ക്കാര്‍ വന്നുപോകുന്ന വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, കാന്റീന്‍ തുടങ്ങിയ കെട്ടിടങ്ങളാണ് പകല്‍വിശ്രമ കേന്ദ്രത്തിന് ചുറ്റും. ലോക്ക് ഡൗണിന് ശേഷം ധാരാളം ഇളവുകള്‍ ലഭിച്ചതോടെ ജാഗ്രതക്കുറവ് ജനങ്ങളിലും പ്രകടമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരിടത്ത് സ്രവശേഖരണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലത്താണിത്. 

ആശുപത്രിയില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെ ആയതിനാല്‍ ശേഖരിച്ച സ്രവങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വളരെ എളുപ്പമാണെന്ന് പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ടി.എ. രാജ്‌മോഹന്‍ പറഞ്ഞു. ഇപ്പോള്‍ സ്രവശേഖരണം നടക്കുന്ന വിശ്രമകേന്ദ്രത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഗവ. പോളിടെക്‌നിക് കോളേജ് പോലുള്ള സൗകര്യമേറെയുള്ള സ്ഥാപനങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.