നെയ്യാറ്റിന്‍കര: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ചൈനയുടെ പേരിലുള്ള ബോര്‍ഡുകള്‍ക്കും നെയ്യാറ്റിന്‍കരയില്‍ ഇനി പൂര്‍ണ വിലക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റാണ് ഇത് നടപ്പിലാക്കിയത്.
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുയര്‍ത്തിയ ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും വീരമൃത്യു വരിച്ച ജവാന്മാര്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുമാണ് വ്യാപാരികള്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്. നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സില്‍ വര്‍ഷങ്ങളായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിറ്റു വന്നിരുന്ന വ്യാപാര സ്ഥാപനത്തിന്റെ ബോര്‍ഡ് പൂര്‍ണമായും നീക്കം ചെയ്തു.
ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റിന്റെ കീഴില്‍ പത്തോളം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നസ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇത് പൂര്‍ണമായും നീക്കം ചെയ്യാനുള്ള തീരുമാനമായി മുന്നോട്ടു പോവുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.
വരുംദിവസങ്ങളില്‍ ചൈനീസ് ഉല്പ്പന്നങ്ങള്ക്കെതിരായിട്ടുള്ള ബോധവല്‍ക്കരണവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റ് പ്രസിഡന്റ് സുരേഷ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: