ന്യൂഡല്‍ഹി :ആഗോള മഹാമാരിയായ കോവിഡ് -19 പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിന് സമ്പദ്വ്യവസ്ഥ പുനരാരംഭിക്കുന്നതും സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതുമാണ് രാജ്യങ്ങളുടെ മുന്നിലുള്ള മാര്‍ഗം എന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ്. ആശങ്കയല്ല ബോധവല്‍ക്കരണമാണ് ഈ സമയത്ത് വേണ്ടത്. ‘പകച്ചവ്യാധി കാലത്തെ സദ്ഭരണ മാതൃകകള്‍ ‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. സ്ഥാപനങ്ങളുടെ ശാക്തീകരണം, ഇ- ഭരണ പദ്ധതി മാതൃകകളുടെ ശാക്തീകരണം, ഡിജിറ്റലായി ശാക്തീകരിച്ച പൗരന്മാര്, മെച്ചപ്പെട്ട ആരോഗ്യരക്ഷ എന്നതൊക്കെയാണ് നമ്മുടെ പ്രതിരോധത്തിന്റെ കാതല്‍ എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ വെല്ലുവിളിയോട് പോരാടാനും ഉന്നതതലത്തില്‍ പരസ്പര ധാരണയോടെ അന്തര്‍ദേശീയ സഹകരണം പുലര്‍ത്താനും ലോകത്തിന് ആഹ്വാനം നല്‍കിയതെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 10 ദശലക്ഷം യുഎസ് ഡോളറിന്റെ കോവിഡ് -19 അടിയന്തിര ഫണ്ട് രൂപീകരിക്കുന്നതില്‍ മോദി നിര്‍ണായക പങ്കുവഹിച്ചുവെന്ന് മാത്രമല്ല, സാര്‍ക്ക്, നാം, തുടങ്ങിയ വേദികളിലൂടെയും പകര്‍ച്ചവ്യാധി പ്രശ്നത്തെ അഭിമുഖീകരിച്ചു.
പൗരന്മാരുടെ ഡിജിറ്റല്‍ ശാക്തീകരണത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ കൊറോണ വൈറസ് മഹാമാരിയുടെ ഘട്ടത്തില്‍ ഗുണകരമായെന്ന് ഡോ. ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ഐഡന്റിറ്റി വഴി ഇ-ക്ലാസുകള്‍, ഇ-ഹോസ്പിറ്റലുകള്‍, ഇ-നാം, പ്രധാന് മന്ത്രി ജന്‍ ധന് യോജന, ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നിവയുടെ തത്സമയ സേവനങ്ങള്‍ ലഭ്യമാക്കാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: