Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്രമക്കേടുകള്‍ കണ്ടെത്തിയ റേഷന്‍ കടകളുടെ ലൈസന്‍സ് തിരികെ നല്‍കാന്‍ ഗൂഢനീക്കം

ആയിരകണക്കിന് കിലോ അരിയുടെ ക്രമക്കേടുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി നടപടി സ്വീകരിച്ചത്. തൊടുപുഴ താലൂക്കില്‍ മാത്രം 9 റേഷന്‍ കടകളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:07 pm IST
in Idukki

മൂലമറ്റം: കൊറോണ കാലത്ത് സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റേഷന്‍ കടകളുടെ ലൈസന്‍സ് പുന:സ്ഥാപിക്കാനുള്ള അണിയറ നീക്കം തകൃതിയായി നടക്കുന്നു. ആയിരകണക്കിന് കിലോ അരിയുടെ ക്രമക്കേടുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി നടപടി സ്വീകരിച്ചത്.

തൊടുപുഴ താലൂക്കില്‍ മാത്രം 9 റേഷന്‍ കടകളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സൗജന്യ അരിയാണ് പാവങ്ങള്‍ക്ക് നല്‍കാതെ മറിച്ച് വിറ്റ് കൊള്ളലാഭം കൊയ്യുവാന്‍ ചില റേഷന്‍ കടയുടമകള്‍ ശ്രമിച്ചത്. ദുരിതകാലത്ത് തങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ മറിച്ച് വിറ്റ കടയുടമകള്‍ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്.  

ജനരോഷം അല്‍പം ശമിച്ചുവെന്ന് മനസിലാക്കിയാണ് നടപടി നേരിട്ട റേഷന്‍ കടയുടമകള്‍ പിന്‍വാതിലിലൂടെ ഭരണകക്ഷിയെ സ്വാധീനിച്ച് വീണ്ടും ലൈസന്‍സ് പുനസ്ഥാപിക്കുവാനുള്ള നീക്കം നടത്തുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന ഭരണകക്ഷിയില്‍പെട്ട പാര്‍ട്ടിയുടെ നേതാക്കളാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വഴിവിട്ട ഇടപാടിലൂടെ വീണ്ടും അഴിമതി നടത്തുവാന്‍ നടപടി നേരിട്ട കടയുടമകള്‍ക്ക് ഒത്താശ ചെയ്യുന്നത്. ഇതിനായി വന്‍ തുക പാര്‍ട്ടി ഫണ്ടിലേക്ക് എന്ന പേരില്‍ നേതാക്കള്‍ വാങ്ങുന്നതായിട്ടാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.  

കൊറോണക്കാലത്ത് റേഷന്‍ കടകളില്‍ പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് വരെ അത്ഭുതം തോന്നുന്ന വിധത്തിലാണ് പല തിരിമറികളും നടന്നത്. അത്തരം ഗൗരവമേറിയ ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കടകളാണ് ധൃതി പിടിച്ച് വീണ്ടും പ്രവര്‍ത്തിപ്പിക്കുവാനുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുന്നത്.

ദുരിതകാലത്ത് സര്‍ക്കാര്‍ നല്‍കിയ സൗജന്യ അരി വരെ മറിച്ച് വിറ്റ റേഷന്‍ കടകളുടെ ലൈസന്‍സ് തിരികെ നല്‍കാനുള്ള കുത്സിത നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതതലത്തില്‍ പരാതി നല്‍കുവാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Tags: അഴിമതിറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.