Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ കൊറോണ കേസുകളുടെ 75 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന്; വൈറസ് വ്യാപനം അഞ്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ച്

ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ന്യൂയോര്‍ക്കിലെ രോഗമുക്തിനിരക്ക് 21.23 ശതമാനം മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 11:18 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ അഞ്ച് നഗരങ്ങല്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ വൈറസ് വ്യാപനം ശക്തമാകുന്നതെന്ന് റിപ്പോര്‍ട്ട്. മുംബൈ, ദല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമാകുന്നത്. രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്‌ട്രയില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. തമിഴ്‌നാട്ടില്‍ ചെന്നൈയിലും ഗുജറാത്തില്‍ അഹമ്മദാബാദിലുമാണ് കൂടുതല്‍.  

രാജ്യത്തെ വൈറസ് ബാധിതരില്‍ നാലില്‍ മൂന്ന് അതായത് 75 ശതമാനവും മഹാരാഷ്‌ട്ര, ദല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ്. ഒരാഴ്ചയായി 3000ലധികം പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ടായിരത്തോളവും ദല്‍ഹിയില്‍ രണ്ടായിരത്തിലധികവും പേര്‍ക്ക് ദിനംപ്രതി വൈറസ് ബാധ സ്ഥിരീകരിക്കുന്നു.

എന്നാല്‍, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ദല്‍ഹിയിലും മുംബൈയിലുമാണെന്നത് ആശ്വാസമേകുന്നു. 38.36 ശതമാനമാണ് ദല്‍ഹിയിലെ രോഗമുക്തി നിരക്ക്. മുംബൈയില്‍ 45.65 ശതമാനവും. ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ന്യൂയോര്‍ക്കിലെ രോഗമുക്തിനിരക്ക് 21.23 ശതമാനം മാത്രം.

മഹാരാഷ്‌ട്രയില്‍ 3,390  പേര്‍ക്ക് കൂടി വൈറസ് ബാധ

കഴിഞ്ഞ ദിവസവും മഹാരാഷ്‌ട്രയില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകിരച്ചത് 3,400ഓളം പേര്‍ക്ക്. 120 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ ബാധിതര്‍ 1,07,958. മരണം 3,950.  

മുംബൈയില്‍ മാത്രം 1,395 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതര്‍ 58,226. 62 പേര്‍ കൂടി മരിച്ചതോടെ മുംബൈയിലെ ആകെ മരണം 2,182 ആയി. ബാധിതരില്‍ 50 ശതമാനത്തോളം പേര്‍ക്കും രോഗമുക്തി നേടാനായത് സംസ്ഥാനത്തിന് ആശ്വാസമേകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 50,978 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 53,017 പേര്‍ ചികിത്സയിലുണ്ട്. ആറര ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.  

തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍  സമ്പൂര്‍ണ ലോക്ഡൗണ്‍

വൈറസ് വ്യാപനം ശക്തമായതോടെ തമിഴ്‌നാട്ടിലെ നാലിടങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് 19 മുതല്‍ 30 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.  

അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഈ ജില്ലകളില്‍ അനുവദിക്കുക. വൈറസ് വ്യാപന നിരക്ക് കുറയ്‌ക്കാന്‍ വേണ്ടിയാണ് ജില്ലകളില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 1,843 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 46,504. ആകെ മരണം 479. 20,678 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവര്‍ 25,344.

ഗുജറാത്തില്‍ രണ്ടാഴ്ച  കൊണ്ട് 29 ശതമാനം വര്‍ധന

വൈറസ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഗുജറാത്തിലുണ്ടായത് 29 ശതമാനത്തിന്റെ വര്‍ധന. ജൂണില്‍ മാത്രം 6,766 പേര്‍ വൈറസ് ബാധിതരായി. ആകെ മരണത്തിന്റെ 30 ശതമാനവും ജൂണിലാണ് റിപ്പോര്‍ട്ട് ചെയ്തത്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 511 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 334 പേരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. സൂററ്റ്-72, വഡോദര-42, സുരേന്ദ്രനഗര്‍-ഒമ്പത് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വൈറസ് ബാധിതര്‍. സംസ്ഥാനത്തെ ആകെ ബാധിതര്‍ 23,544. ആകെ മരണം 1,478. ഇതില്‍ 22ഉം അഹമ്മദാബാദിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 442 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 16,333.

ദല്‍ഹിയില്‍ പുതിയ  വൈറസ് ബാധിതര്‍ 2,224

തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് 2,224 പേര്‍ക്ക്. ദല്‍ഹിയില്‍ ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം. 56 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ദല്‍ഹിയിലെ ആകെ ബാധിതര്‍ 41,182. മരണം 1,327. 878 പേര്‍കൂടി രോഗമുക്തരായതോടെ ഇവരുടെ ആകെ എണ്ണം 15,823 ആയി. 242 കണ്ടൈന്റ്‌മെന്റ് സോണുകളാണ് നിലവില്‍ ദല്‍ഹിയിലുള്ളത്.

Tags: covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.