Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി ഇഴയുന്നു

പ്രധാനപ്പെട്ട മൂന്ന് പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:36 am IST
inKasargod
പണി പൂര്‍ത്തിയാകാത്ത ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാത

പണി പൂര്‍ത്തിയാകാത്ത ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാത

കാറഡുക്ക: പ്രധാനപ്പെട്ട മൂന്ന് പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയില്ല. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തിയതാണ് 3.34 കോടി രൂപയുടെ പദ്ധതി. 2018ല്‍ പണിയാരംഭിച്ചു. 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ രണ്ടുവര്‍ഷം കൊണ്ട് 4.42 കിലോമീറ്റര്‍ പാത മണ്ണെടുത്ത് ഒന്നാം ലെയര്‍ കരിങ്കല്ലുകള്‍ പാകിയത് മാത്രം. നല്ല പാത കിട്ടുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിനുപേര്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. പലരുടെയും ഗേറ്റ്, മതില്‍ തുടങ്ങിയവ പൊളിച്ചാണ് പാതയ്‌ക്കായി നിലമൊരുക്കിയത്. ഇപ്പോള്‍ ഇതുവഴി യാത്ര ഭാഗികമായി മുടങ്ങിയിരിക്കുകയാണ്.

വലിയ കരിങ്കല്‍ കഷണങ്ങള്‍ പാകിയതിനാല്‍ നടന്നുപോകാന്‍ വരെ ബുദ്ധിമുട്ടാകുന്നു. പണി വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മുമ്പ് നാമമാത്രമായി ടാറിട്ട ചെറിയ റോഡായിരുന്നു. വളവും കയറ്റവും കാരണം വാഹനങ്ങള്‍ക്ക് പോകാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ശാന്തിനഗറില്‍നിന്ന് തുടങ്ങി ചെന്നാങ്കോട്, കോളിയടുക്ക, പണിയ വഴിയാണ് നടുവങ്ങാടിയിലെത്തുന്നത്. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയെയും നെല്ലിക്കട്ട-കര്‍മന്‍തോടി, മുള്ളേരിയ-കുമ്പള എന്നീ പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. ചെന്നാങ്കോട്, പണിയ സ്‌കൂള്‍, ജോഡമ്പലം എന്നിവിടങ്ങളിലെത്താന്‍ ഇത് ഏറെ സഹായകരമാണ്. നിലവില്‍ ശാന്തിനഗറില്‍ നിന്ന് കുമ്പള റോഡിലെത്താന്‍ മുള്ളേരിയ വഴി 10 കിലോമീറ്ററോളം ചുറ്റിവളഞ്ഞ് പോകണം. റോഡ് പൂര്‍ത്തിയാകുന്നതോടെ നാല് കിലോമീറ്ററായി കുറയുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.

Tags: kasargodറോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.