Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉള്ളിലെ ശക്തിയെ ഉണര്‍ത്തുക മക്കളേ,

നല്ല ആരോഗ്യമുള്ള ഒരു മനുഷ്യന് ഭക്ഷണം കഴിയ്‌ക്കാതെ നാല്പത് ദിവസംവരെ ജീവിയ്‌ക്കാന്‍ കഴിയും.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jun 14, 2020, 03:00 am IST
inSamskriti

മനുഷ്യജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍വയ്യാത്ത ഭാഗമാണ് പ്രശ്‌നങ്ങളും വെല്ലുവിളികളും. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ പതറിപ്പോകാം. ചിലപ്പോള്‍ നിരാശയിലും ഭയത്തിലും ആണ്ടുപോകാം. എന്നാല്‍ ഒരു കാര്യം നമ്മള്‍ മറക്കരുത്, പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള ശക്തി നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. പ്രയത്‌നം ചെയ്യാനുള്ള മനസ്സും ശുഭാപ്തി വിശ്വാസവുമുണ്ടെങ്കില്‍ ആ ശക്തിയെ നമുക്ക് ഉണര്‍ത്താന്‍ സാധിക്കും.

നല്ല ആരോഗ്യമുള്ള ഒരു മനുഷ്യന് ഭക്ഷണം കഴിയ്‌ക്കാതെ നാല്പത് ദിവസംവരെ ജീവിയ്‌ക്കാന്‍ കഴിയും. എന്നാല്‍ വെള്ളം കിട്ടിയില്ലെങ്കില്‍ അവന് കുറച്ചു ദിവസംപോലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല. പ്രാണവായു ഇല്ലെങ്കിലോ? ഏറിയാല്‍ എട്ടു മിനിറ്റ് നമുക്ക് ജീവന്‍ പിടിച്ചുവയ്‌ക്കാന്‍ കഴിഞ്ഞേയ്‌ക്കും. പക്ഷെ, പ്രതീക്ഷ നഷ്ടമായാല്‍ ആ നിമിഷം മരിച്ചതിനുതുല്യമാണ്.  

ഒരിക്കല്‍ ഒരു തവള റോഡിലൂടെ ചാടിച്ചാടി നടക്കുന്നതിനിടയില്‍ ഒരു കുഴിയില്‍ വീണുപോയി. കുഴിയില്‍നിന്നു പുറത്തു കടക്കാന്‍ അത് ആവുന്നത്ര ശ്രമിച്ചു. പക്ഷെ, സാധിച്ചില്ല. അപ്പോള്‍ അതുവഴിവന്ന ഒരു മുയല്‍ തവളയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് അതിനെ സഹായിയ്‌ക്കാന്‍ മുന്നോട്ടുവന്നു. പക്ഷേ തവളയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുയല്‍ പോയി മറ്റു മൃഗങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവരും തവളയെ  പുറത്തെത്തിക്കാന്‍ ആവതു ശ്രമിച്ചു. സാധിച്ചില്ല. എല്ലാവരും തളര്‍ന്നു. പോരാത്തതിന് വിശപ്പും. ആ മൃഗങ്ങള്‍ പറഞ്ഞു, ‘ഞങ്ങള്‍ പോയി വല്ലതും കഴിച്ച് നിനക്കുള്ള ആഹാരവുമായി വരാം. അതുവരെ ക്ഷമിച്ചിരിക്ക്.’ ഇത്രയും പറഞ്ഞ് ആ മൃഗങ്ങള്‍ പിരിഞ്ഞു. എന്നാല്‍ അവര്‍ അധികം ദൂരം ചെന്നില്ല. അതിനു മുന്‍പ് അവരുടെ മുന്‍പില്‍ അതാ നമ്മുടെ തവള ചാടി വീഴുന്നു! എല്ലാവരും ഒറ്റശ്വാസത്തില്‍ ചോദിച്ചു, ”നീയെങ്ങനെ ഇത്ര പെട്ടന്ന് പുറത്തുകടന്നു?” തവള പറഞ്ഞു. ”പുറത്തു കടക്കാന്‍ കഴിയില്ലെന്നുകരുതി ഞാന്‍ വിഷമിച്ചിരിയ്‌ക്കുകയായിരുന്നു. അപ്പോഴാണ് ഒരു ട്രക്ക് എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടത്. ഞാന്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ഒറ്റച്ചാട്ടം,  ദാ, ഇവിടെയെത്തി!”

ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മളിലെ ശക്തി ഉണര്‍ത്തുന്നതിനുവേണ്ടി ഈശ്വരന്‍ ഒരുക്കുന്ന സാഹചര്യങ്ങളാണെന്നു കാണണം. കാലില്‍ ചെറിയ മുള്ളു തട്ടുമ്പോള്‍, നാം ഒന്നുകൂടി ശ്രദ്ധയോടെ നടക്കും. വലിയ കുഴിയില്‍ വീഴുന്നതില്‍നിന്നും അതു നമ്മെ രക്ഷിക്കും. മുന്നിലൊരു പാമ്പുണ്ടെങ്കിലും ശ്രദ്ധിച്ചുനടക്കുന്നതുകൊണ്ടു അതിന്റെ കടിയില്‍നിന്നു രക്ഷപെടാന്‍ നമുക്കു കഴിയും.  

എന്നും ചെറിയ ചെറിയ ഭാരംമാത്രം പൊക്കിക്കൊണ്ടിരുന്നാല്‍ ചാമ്പ്യനാകാന്‍ സാധിക്കില്ല. ചാമ്പ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ ഉയര്‍ത്തുന്ന ഭാരം ക്രമേണ വര്‍ദ്ധിപ്പിക്കണം. ആദ്യം ഇരുപത്തഞ്ചു കിലോ,  പിന്നെ മുപ്പതുകിലോ, പിന്നെ നാല്പത്, പിന്നെ അമ്പതു് ഇങ്ങനെ കൂട്ടിക്കൂട്ടി പോകണം. അങ്ങനെ നിരന്തരം ശ്രമിക്കുന്നവര്‍ മാത്രമേ ഏതു രംഗത്തും വിജയിച്ചുകാണുന്നുള്ളു. നദി നീന്തിക്കടക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവന്‍ പ്രയത്‌നം വിടാതെ തുടര്‍ന്നാല്‍ പിന്നീട് അവനു കടലിടുക്ക് കടക്കുവാന്‍ കഴിയും.  

നമ്മളില്‍ അത്ഭുതകരമായ ശക്തിയുണ്ട്. എന്നാല്‍ നമ്മള്‍ അത് മനസ്സിലാക്കുന്നില്ലെന്നു മാത്രം. പ്രശ്‌നങ്ങളും പ്രതിസന്ധികളും ആ ശക്തിയെ കണ്ടെത്തുവാനും ഉണര്‍ത്താനുമുള്ള നിമിത്തങ്ങള്‍ മാത്രമായി കാണാന്‍ ശ്രമിക്കണം. ഈയൊരു കാഴ്ചപ്പാടോടെ ഓരോ പ്രതിസന്ധിയെയും സ്വീകരിക്കുവാന്‍ നമുക്കു കഴിയണം. സ്വീകരിക്കല്‍ മനോഭാവമുണ്ടെങ്കില്‍ ഏതു പ്രയാസഘട്ടത്തെയും തരണംചെയ്യാന്‍ സാധിക്കും. ഗര്‍ഭിണിയായ അമ്മ സന്തോഷപൂര്‍വ്വം പത്തുമാസം കുഞ്ഞിനെ തന്റെ ഉദരത്തില്‍ വഹിക്കാറുണ്ടല്ലോ.  എവിടെ പ്രതീക്ഷയും പ്രയത്‌നവും ഉണ്ടോ അവിടെ വിജയം സുനിശ്ചിതമാണ്. നമുക്ക് പ്രതീക്ഷ കൈവിടാതിരി്ക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.