ന്യൂദല്‍ഹി: അവസാന ശ്രമമെന്ന നിലയ്ക്കേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തൂയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് വെളിപ്പെടുത്തി.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് നടത്താന്‍ ശ്രമിക്കും. അവസാന ശ്രമമെന്ന നിലയ്ക്കേ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തൂയെന്ന്് ബിസിസഐ ഭാരവാഹി പറഞ്ഞു.
ടൂര്‍ണമെന്റ് ഈ വര്‍ഷം തന്നെ നടത്താന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലെങ്കിലേ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നത് പരിഗണിക്കൂയെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ സിങ് ധുമാല്‍ വ്യക്തമാക്കി. ഇത്തവണ ഐപിഎല്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബിസിസിഐയ്ക്ക് വന്‍ നഷ്ടം നേരിടേണ്ടിവരും.
ഏകദേശം നാലായിരം കോടി രൂപയാണ് നഷ്ടമുണ്ടാകുക. ടൂര്‍ണമെന്റ് ഈ വര്‍ഷം തന്നെ നടത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: