Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

റിയാസിനു മകളെ വിവാഹം ചെയ്തു നല്‍കുന്നത് ലാവലിന്‍,കമല ഇന്റര്‍നാഷണല്‍ രേഖകള്‍ ഇല്ലാതാക്കിയതിനുള്ള പിണറായിയുടെ ഉപകാര സ്മരണ;കുറിപ്പുമായി ക്രൈം നന്ദകുമാര്‍

ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ ഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ ക്രൈമിന്റെ കോഴിക്കോട് ഓഫീസില്‍ അതിക്രമിച്ചു കയറുകയും എനസ്എന്‍സി ലാവ്ലിന്‍, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി, കവിയൂര്‍ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും രേഖകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:38 am IST
inSocial Trend

തിരുവനന്തപുരം: മകള്‍ വീണയെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനു വിവാഹം ചെയ്തു നല്‍കുന്നത് പിണറായി വിജയന്റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാര്‍. 2005 ഫെബ്രുവരി 2നാണ് പിണറായി വിജയനു വേണ്ടി ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ ഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ ക്രൈമിന്റെ കോഴിക്കോട് ഓഫീസില്‍ അതിക്രമിച്ചു കയറുകയും എനസ്എന്‍സി ലാവ്ലിന്‍, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി, കവിയൂര്‍ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും രേഖകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്. പിണറായി വിജയനെ കുറിച്ചു ക്രൈമില്‍ വന്ന വാര്‍ത്തയായിരുന്നു ഈ പ്രകോപത്തിനു കാരണം.. ഈ കേസില്‍ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വന്‍ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന  ലാവ്ലിന്‍ കേസ്, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ടിങ് കമ്പനി അടക്കമുള്ളവയുമായി ബന്ധപ്പെട്ട രേഖകള്‍ അഗ്‌നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള നന്ദി അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലെ കോട്ടപ്പറമ്പ് വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയാണെന്നും നന്ദകുമാര്‍.  

കുറിപ്പിന്റെ പൂര്‍ണരൂപം-

വീണയും മുഹമ്മദ് റിയാസും വിവാഹിതരാവുന്നു. …..

ക്രൈം ഓഫീസ് കത്തിച്ച മുഹമ്മദ് റിയാസിനെ പിന്‍ഗാമി ആക്കി പിണറായി വിജയന്റെ ഉപകാരസ്മരണ….

2005 ഫെബ്രുവരി 2നാണ് പിണറായി വിജയനു വേണ്ടി ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ ഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസ്ന്റെ നേതൃത്വത്തില്‍ ഒരുപറ്റം ഗുണ്ടകള്‍ ക്രൈമിന്റെ കോഴിക്കോട് ഓഫീസില്‍ അതിക്രമിച്ചു കയറുകയും SNC ലാവ്ലിന്‍, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി, കവിയൂര്‍ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും രേഖകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്. പിണറായി വിജയനെ കുറിച്ചു ക്രൈമില്‍ വന്ന വാര്‍ത്തയായിരുന്നു ഈ പ്രകോപത്തിനു കാരണം.. ഈ കേസില്‍ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വന്‍ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന SNC ലാവ്ലിന്‍ കേസ്, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ടിങ് കമ്പനി അടക്കമുള്ളവയുമായി ബന്ധപ്പെട്ട രേഖകള്‍ അഗ്‌നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള നന്ദി അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലെ കോട്ടപ്പറമ്പ് വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയാണ്. കൂടെ നില്‍ക്കുന്നവരെ കൈവിടാത്ത പിണറായി സഖാവിന്റെ മഹാ മനസ്‌കതയും നേതാവിന്റെ നന്മയും ആയിരുന്നു അവിടെ വെളിവായത്. എന്നാല്‍ ക്രൈം ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മുഹമ്മദ് റിയാസിനെ ഇലക്ഷനില്‍ കൈവിട്ടു. ആദ്യ ഇലെക്ഷനില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തില്‍ തോല്‍വിയേറ്റുവാങ്ങിയപ്പോഴും പിണറായി വിജയന്‍, മുഹമ്മദ് റിയാസിനെ കൈവിട്ടില്ല.

തുടര്‍ന്ന് 2009 ഇല്‍ വന്ന ലോകസഭാ ഇലക്ഷനില്‍ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ വീണ്ടും പിണറായി വിജയന്‍ മുഹമ്മദ് റിയാസിനെ മറ്റു പ്രമുഖ നേതാക്കന്മാരെ മറികടന്ന് മത്സരിപ്പിച്ചെങ്കിലും അതെ പേരോട് കൂടിയ ക്രൈം ലേഖകനായ മുഹമ്മദ് റിയാസിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ് ഞാന്‍ മത്സരിപ്പിച്ച് ഓഫീസ് ആക്രമണത്തിലെ മുഖ്യപ്രതിയായ മുഹമ്മദ് റിയാസിന്റെ 1650ഓളം വോട്ടുകള്‍ നേടിയെടുത്ത് ക്രൈം അദ്ദേഹത്തോട് മധുരമായ് പകരംവീട്ടി. മുഹമ്മദ് റിയാസ്ന്റെ ഗുണ്ടാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ക്രൈം ന്റെ 40000 കോപ്പികളാണ് സിപിഎം പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ എത്തിച്ചത്. അതുവഴി ചുരുങ്ങിയത് ഇരുപതിനായിരം പാര്‍ട്ടി വോട്ടുകള്‍ എങ്കിലും റിയാസിന് നഷ്ടപ്പെട്ടിട്ട് ഉണ്ടാകും , ,,..ആ ഇലക്ഷനില്‍ മുഹമ്മദ് റിയാസ് തോറ്റത് എണ്ണൂറോളം വോട്ടിനാണ്…..! ആര്‍ക്കും പരിചയമില്ലാത്ത രാഘവനാണ് കോഴിക്കോട് നിന്ന് ജയിച്ചത് …. തുടര്‍ച്ചയായ ഈ രണ്ടു തോല്‍വികളില്‍ നിന്നും മുഹമ്മദ് റിയാസ് പാഠം പഠിച്ചിരിക്കുമെന്ന ധാരണയില്‍ ഓഫീസ് കത്തിച്ച കേസ് തുടരുന്നതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങി.

കാരണം ഗുണ്ടാ പ്രവര്‍ത്തനം നടത്തിയാല്‍ ജനങ്ങള്‍ തന്നെ തോല്‍പ്പിക്കും എന്ന ബോധം മുഹമ്മദ് റിയാസിന് കൈവന്നിരുന്നു . ഈ കാരണത്താല്‍ തന്നെ ഈ കേസുകള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ താല്പര്യമില്ല എന്ന് ഞാന്‍ ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചു മൊഴിനല്‍കി .

2000ല്‍ SFI ഏരിയ സെക്രട്ടറി ആയിരുന്ന മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയ . പി ശശി…ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കേസ് അട്ടിമറിച്ചത് പി ശശി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്ത ക്രൈം പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരം തീര്‍ക്കാനായി പി ശശിയുടെ നിര്‍ദ്ദേശപ്രകാരം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി വന്ന് ഓഫീസ് ആക്രമിച്ചതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് റിയാസ് ആയിരുന്നു. എന്നാല്‍ അന്ന് പോലീസ് യാതൊരു നടപടികളും കൈക്കൊണ്ടില്ല. പിന്നീട് ലോകായുക്ത ഉത്തരവിട്ടതോടെ ഈ കേസില്‍ മുഹമ്മദ് റിയാസും പിതാവ് പോലീസ് കമ്മീഷണര്‍ അബ്ദുല്‍ ഖാദറും കുടുങ്ങുമെന്ന ഒരു ഘട്ടം വന്നു .ഈ കേസുമായി മുന്നോട്ട് പോകരുത് എന്ന അഭ്യര്‍ത്ഥനയുമായി മുഹമ്മദ് റിയാസ് എന്റെ അടുത്തെത്തി. എന്റെ ഓഫീസ് സ്റ്റാഫ് ആയി മരണപ്പെട്ട ഗണേശന്റെ സഹായ കമ്മറ്റിയില്‍ വെച്ച് അദ്ദേഹവുമായി ഞാന്‍ കണ്ടുമുട്ടി. സഹജീവികളോട് സ്‌നേഹവും സഹായിക്കാനുള്ള മനസ്സും കാരുണ്യവും പാര്‍ട്ടിയുടെ അഗാധമായ വിധേയത്വവും ഉള്ള യുവാവാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി .എനിക്ക് അദ്ദേഹത്തോട് പ്രത്യേക മമതയും സ്‌നേഹവും തോന്നി ..അദ്ദേഹം വലിയൊരു നേതാവായി വളരാന്‍ സാധ്യത ഉണ്ടെന്നും അതിന് ഈ കേസ് തടസ്സമാകരുത് എന്നും തീരുമാനിച്ചു . മുഹമ്മദ് റിയാസ് സൗമ്യമായ് എന്നോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും പാര്‍ട്ടിക്കുവേണ്ടി മാത്രമാണ് താന്‍ ക്രൈം ഓഫീസ് ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വ്യക്തമാക്കുകയും ചെയ്തു . ഇതോടെ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന്റെ ഭാവിയെകരുതി ആ കേസുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും ഞാന്‍ പിന്മാറി.

എന്നാല്‍ ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മുസ്ലിം യുവാവായ മുഹമ്മദ് റിയാസിന് തന്റെ സ്വന്തം മകളെത്തന്നെ വിവാഹം ചെയ്തു പിന്‍ഗാമിയാകാന്‍ തീരുമാനിച്ചത് വഴി തനിക്കുവേണ്ടി ജയിലില്‍ കിടന്നതിന്റെ ഉപകാരസ്മരണ പുതുക്കുക മാത്രമല്ല ഒരു മതേതര വാദിയാണെന്നു തെളിയിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത് . മുഹമ്മദ് റിയാസും വീണയും പുനര്‍വിവാഹിതരാണ് എന്നതിലുപരി വീണ ലിവിങ് ടുഗെതെര്‍ ജീവിതവും നയിച്ചിട്ടുള്ള ആളാണ്. നിയമപരമായും അല്ലാതെയും വിവാഹങ്ങള്‍ കഴിച്ച് തഴക്കം വന്നിട്ടും ജീവിതം പഠിക്കാത്ത മകളുടെ ഈ ബന്ധമെങ്കിലും ശാശ്വതമാവട്ടെ.

അന്ന് ക്രൈമിന്റെ ഓഫീസില്‍ ചാരമായ് മാറിയ രേഖകള്‍ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നുവെന്നതിനു പിണറായി വിജയന്‍ അവയെ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിനും ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? തന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ സഹായിയായ മുഹമ്മദ് റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നല്‍കാന്‍ കഴിയുക? കാര്യം കഴിഞ്ഞാല്‍ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളില്‍ നിന്നും നിങ്ങള്‍ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് പിണറായി സഖാവെ.. അഭിനന്ദനങ്ങള്‍ പിണറായി വിജയന്‍….? അഭിനന്ദനങ്ങള്‍ മുഹമ്മദ് റിയാസ്….: ?

Tags: pinarayicrime
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

പുതിയ വാര്‍ത്തകള്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.