Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ പറഞ്ഞു, ഒപ്പമുണ്ടെന്ന്; പക്ഷേ, സന്തോഷിനൊപ്പം ആരുമുണ്ടായില്ല; ഒടുവില്‍ അഭയം തേടിയത് ആത്മഹത്യയില്‍; അനാഥമായി കുടുംബം

ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അനാഥമായിരിക്കുകയാണ് ഒരു ബസ് ജീവനക്കാരന്റെ കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 09:20 pm IST
inKerala

വിജിത്ത് കക്കോടി

കോഴിക്കോട്: കക്കോടിയിലെ മക്കട കീഴൂര്‍വീട്ടില്‍ കരച്ചിലൊടുങ്ങുന്നില്ല. നിത്യവൃത്തിക്കും ചികിത്സ ചെലവുകള്‍ക്കും പണം കണ്ടെത്താന്‍ കഴിയാതെ ജീവനൊടുക്കിയ ബസ് ഡ്രൈവര്‍ സന്തോഷിന്റെ വീട്ടില്‍ അനാഥരാണ് നാലു പേര്‍. രോഗക്കിടക്കയിലായ അമ്മ സത്യവതി,  നട്ടെല്ലിന് അസുഖം ബാധിച്ച് ചികിത്സയിലായ ഭാര്യ രജിഷ,  പ്ലസ് വണ്ണിനും പത്താം ക്ലാസിലും പഠിക്കുന്ന ജിഷ്ണുവും ഷാനിയയും. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ഒരു ബസ് ജീവനക്കാരന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

കോഴിക്കോട് സിറ്റി ബസില്‍ ഡ്രൈവറായിരുന്ന സന്തോഷ് മൂന്നു മാസത്തോളം ജോലി ഇല്ലാത്തതിനാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്തത്.  ലോക്ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍  സന്തോഷിന് ജോലി ഇല്ലാതെയായി. വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നുള്ള ആശ്വാസ ധനം പോലും സന്തോഷിന് ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്ത സമ്മേളനങ്ങളുടെ കരുതലിന്റെ പരിധിയില്‍ സന്തോഷിന് ഇടം കിട്ടിയില്ല.  

വീടിന്റെ പെരുകി വരുന്ന കടവും അമ്മയ്‌ക്കും ഭാര്യയ്‌ക്കും ആവശ്യമായ ഭാരിച്ച ചികിത്സാ ചെലവും താങ്ങാനാവാതെയാണ് സന്തോഷ് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്.    പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ അടക്കം  കുടുംബത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. മുത്തമകന്‍ ജിഷ്ണു ചെറുകുളം പിവിഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്ണിലും മകള്‍ ഷാനിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസിലുമാണ് പഠിക്കുന്നത്. തളര്‍ന്നിരിപ്പാണ് രജിഷ. ഭര്‍ത്താവിന് താങ്ങായി ടൈലറിങ്ങ് ജോലിയ്‌ക്ക് പോയിരുന്നത് അസുഖമായതോടെ നിര്‍ത്തേണ്ടി വന്നു. അമ്മയുടെയും തന്റെയും ചികിത്സയ്‌ക്ക് മാത്രം   രണ്ടായിരം രൂപ വേണം.

നാട്ടില്‍ കല്യാണമാകട്ടെ  പൊതുകാര്യങ്ങളിലെല്ലാം മുന്‍പന്തിയിലുണ്ടാകുമായിരുന്നു സന്തോഷ്. ഈ വേര്‍പാട് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അത്രയ്‌ക്ക് പ്രിയങ്കരനായിരുന്നു  വീട്ടിലും നാട്ടിലും. കടക്കെണിക്കിടയിലും പതറാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതോടെ വരുമാനമില്ലാതായി. അവസാന പ്രതീക്ഷയായ ക്ഷേമനിധിയില്‍ നിന്നു പോലും സഹായം നിരസിക്കപ്പെട്ടതോടെ പ്രതീക്ഷയറ്റ സന്തോഷിന് തുണയായി സര്‍ക്കാരും ഉണ്ടായില്ല. ഒപ്പമുണ്ടെന്ന് പറയുകയല്ലാതെ സന്തോഷിനൊപ്പം ആരുമുണ്ടായില്ല. ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അനാഥമായിരിക്കുകയാണ് ഒരു ബസ് ജീവനക്കാരന്റെ കുടുംബം.

Tags: deathPrivate bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.