കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രിത മേഖലയായി. തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം, മാവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും നിലവില്‍ നിയന്ത്രിതമേഖലകളാണ്. വടകര നഗരസഭയിലെ അഴിയൂര്‍,ഒഞ്ചിയം പഞ്ചായത്തുകളിലെയും ചില വാര്‍ഡുകളും നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് പോകുന്നതും മറ്റുള്ളവര്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പഞ്ചായത്തിന് പുറത്തു നിന്ന് സാധനങ്ങള്‍ വാങ്ങേണ്ടവര്‍ ദ്രുതകര്‍മ്മ സേനയെ ബന്ധപ്പെടണം. ഒളവണ്ണ, മാവൂര്‍ പഞ്ചായത്തുകളെ നിയന്ത്രിത മേഖലയാക്കിയതില്‍ വിവാദം ഉണ്ടായി. രോഗം സ്ഥിരീകരിച്ചിട്ടും നിയന്ത്രിത മേഖലയാക്കുന്നതില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് അനാസ്ഥ കാണിച്ചതായാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ ആരോപിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാതെ നീട്ടികൊണ്ടുപോയെന്നാണ് ആക്ഷേപം. ജൂണ്‍ അഞ്ചിന് ഇറങ്ങിയ ഉത്തരവില്‍ അതേ ദിവസം പ്രാബല്യത്തില്‍ വരും എന്നാണ് പറയുന്നത്. എന്നാല്‍ ആറിന് വൈകിയിട്ടും ഉത്തരവ് നടപ്പിലാക്കിയിട്ടില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ചാം തിയ്യതി ഇറങ്ങിയ ഉത്തരവ് അതേ ദിവസം രാവിലെ മുതല്‍ നടപ്പിലാക്കിയപ്പോള്‍ ഒളവണ്ണയില്‍ രണ്ടു ദിവസം വൈകിയതാണ് ആക്ഷേപത്തിന് കാരണം.
കളക്ടറുടെ ഉത്തരവ് അഞ്ചിന് രാത്രി ഒമ്പതു മണിക്ക് ശേഷമാണ് മെയിലില്‍ കിട്ടിയതെന്നും, ആറിന് രാവിലെ പന്തീരാങ്കാവ് പോലീസിന് വിവരം കൈമാറിയിട്ടുണ്ടെന്നും ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനില്‍കുമാര്‍ പറഞ്ഞു.
എന്നാല്‍ മാവൂരില്‍ ഒരു വാര്‍ഡില്‍ മാത്രം രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് മുഴുവന്‍ നിയന്ത്രിത മേഖലയാക്കിയത് ശരിയല്ലെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: