Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്വേഷിക്കാന്‍ പാര്‍ട്ടി പോലീസ്, വിധി പറയാന്‍ പാര്‍ട്ടി കോടതി, സ്വന്തം ശൈലി സമ്മതിച്ച് സിപിഎം

തന്റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതി സംവിധാനം ഉണ്ടെന്നും പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്നുമുളള സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ വെളിപ്പെടുത്തലില്‍ തെളിയുന്നത് വര്‍ഷങ്ങളായി സിപിഎം കേരളത്തില്‍ നടപ്പാക്കുന്ന സെല്‍ഭരണം. സിപിഎമ്മിന് സ്വാധീനമുളള പ്രദേശങ്ങളില്‍ പാര്‍ട്ടിക്കുളളിലുയരുന്ന പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി കോടതിയും പോലീസും നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണ്. നിരവധി സംഭവങ്ങള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവും.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 6, 2020, 08:42 pm IST
in Kerala

കണ്ണൂര്‍: തന്റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതി സംവിധാനം ഉണ്ടെന്നും പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്നുമുളള  സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ വെളിപ്പെടുത്തലില്‍ തെളിയുന്നത് വര്‍ഷങ്ങളായി സിപിഎം കേരളത്തില്‍ നടപ്പാക്കുന്ന സെല്‍ഭരണം. സിപിഎമ്മിന് സ്വാധീനമുളള പ്രദേശങ്ങളില്‍ പാര്‍ട്ടിക്കുളളിലുയരുന്ന പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി കോടതിയും പോലീസും നിലനില്‍ക്കുന്നുവെന്നത്  വസ്തുതയാണ്. നിരവധി സംഭവങ്ങള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവും.  

രാജ്യത്തെ നിയമസംവിധാനത്തെക്കാളുപരി പാര്‍ട്ടി തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി വരുന്ന ശൈലിയാണ് സിപിഎം പിന്തുടര്‍ന്നു വരുന്നത്. ഇതിന്റെ ഭാഗമായി കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും മുതല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍വരെ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ നടത്തിയാല്‍ ആദ്യം പാര്‍ട്ടി അന്വേഷിക്കുമെന്നതാണ് സിപിഎം പതിവ്. മാത്രമല്ല ഇരകളെ തള്ളിപ്പറയുകയും കുറ്റം ചെയ്യുന്ന പാര്‍ട്ടി നേതാക്കളെ വെളളപൂശുകയും ചെയ്യുതാണ് രീതി.  

കുറ്റം ചെയ്യുന്ന വ്യക്തികളെ സംരക്ഷിക്കുക, പരാതിയുമായി വരുന്നവരെ സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കുക, പോലീസ്-നിയമ സംവിധാനങ്ങളില്‍ പരാതികളെത്തിക്കാതെ മൂടിവെച്ച് തേച്ചുമാച്ച് കളയുക എന്നിവയാണ് പാര്‍ട്ടി അന്വേഷണങ്ങളുടെ ഫലം. ഈ സത്യം വനിതാ കമ്മീഷഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ നാവില്‍ നിന്നു തന്നെ കഴിഞ്ഞദിവസം പുറത്തു വരികയായിരുന്നു.

സംസ്ഥാനത്ത് നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ സിപിഎം പ്രതിസ്ഥാനത്ത് വന്ന കൊലക്കേസുകളില്‍ പലതും പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന നിലപാടാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. പരാതി അന്വേഷിക്കുകയെന്ന പോലീസിന്റെ ജോലി മാത്രമല്ല കോടതിക്ക് സമാനമായി മരണശിക്ഷയുള്‍പ്പെടെ വിധിക്കുന്ന സംവിധാനവും സിപിഎമ്മിനകത്ത് കാലങ്ങളായി നടന്നുവരുന്നു. കണ്ണൂര്‍ പാനൂരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ തീരുമാനിച്ചതും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാതെ രക്ഷപ്പെടത്തിയതുമെല്ലാം പാര്‍ട്ടിക്കുള്ളിലെ പോലീസും കോടതിയുമായിരുന്നു. 

തളിപ്പറമ്പില്‍ ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും അടങ്ങിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി വിചാരണ നടത്തി പട്ടാപകല്‍ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സിപിഎം നടത്തിയ അറുംകൊലകള്‍ പലതും പാര്‍ട്ടിക്കോടതി തീരുമാനിച്ചുറപ്പിച്ച് നടത്തിയ കൊലപാതകങ്ങളായിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുളള നിരവധി സാമ്പത്തിക പരാതികളും പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്തി കുറ്റക്കാരായ പാര്‍ട്ടിക്കാരെ സംരക്ഷിക്കുകയും ഇരകളായ പാര്‍ട്ടിക്കകത്തുളളവരേയും പുറത്തുളളവരേയും ഒരു പോലെ തളളിപ്പറയുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്നുവന്ന ലൈംഗീക ചൂഷണ-ബലാല്‍ത്സംഗ  പരാതികളും പാര്‍ട്ടി കമ്മിറ്റികള്‍ അന്വേഷിക്കുകയും കുറ്റക്കാരെല്ലെന്ന് കണ്ടെത്തുകയുമാണ് പതിവ്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ചില ഘട്ടങ്ങളില്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും കീഴ്ഘടകങ്ങളിലേക്ക് തരംതാഴ്‌ത്തിയെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യാറുളളത്. ഒരൊറ്റ പരാതി പോലും സംസ്ഥാനത്തെ നിയമ സംവിധാനത്തിന് മുന്നിലേക്ക് എത്തിക്കാതെ പാര്‍ട്ടിക്കുളളിലെ സമാന്തര നിയമസംവിധാനവും കോടതിയും കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകയായ സ്ത്രീയുയര്‍ത്തിയ ലൈംഗിക പീഡന പരാതി ആദ്യഘട്ടത്തില്‍ പാര്‍ട്ടി അന്വേഷിക്കുകയും ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പരാതിക്കാരില്‍ ഒരാള്‍ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷിച്ചത്.  

ഷോര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ലൈംഗീക പീഡന പരാതി ഉന്നിയിച്ചപ്പോള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയാണുണ്ടായത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത രീതിയില്‍ സംസാരിച്ചുവെന്ന് മാത്രം കണ്ടെത്തി പരാതി പാര്‍ട്ടിക്കുളളില്‍ അവസാനിപ്പിക്കുകയായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശശി പിന്നീട് പാര്‍ട്ടിയില്‍ സജീവമാവുകയും ചെയ്തു. ഇതു പോലെ എറണാകുളത്ത് പാര്‍ട്ടി സെക്രട്ടറിയുടെ കാമകേളികള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട സംഭവം തുടങ്ങി ഏറ്റവും ഒടുവില്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്ന പരാതിവരെ നിരവധി പരാതികളാണ് പാര്‍ട്ടി അന്വേഷിച്ച് ശിക്ഷ വിധിച്ച് പാര്‍ട്ടി സംവിധാനത്തിനുളളില്‍ ഒതുക്കി തീര്‍ത്തിട്ടുളളത്.  

Tags: പോലീസ്ജഡ്ജ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.