Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

അടച്ചുറപ്പുള്ള വീടെന്ന പ്രശാന്തിന്റെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്

പ്രശാന്തിന്റെ കുടുംബത്തിന്റെ അടച്ചുറപ്പുള്ള ഒരു വീട് വേണമെന്ന സ്വപ്‌നത്തിന് സാക്ഷാത്കാരമാകുന്നു. ആര്യന്‍കോട് പഞ്ചായത്തില്‍ മൈലച്ചല്‍ വാര്‍ഡിലാണ് പ്രശാന്തും കുടുംബവും ഇടിഞ്ഞു വീഴാറായ വീട്ടില്‍ താമസിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:41 am IST
inSeva Bharathi

ഒറ്റശേഖരമംഗലം: പ്രശാന്തിന്റെ കുടുംബത്തിന്റെ അടച്ചുറപ്പുള്ള ഒരു വീട് വേണമെന്ന സ്വപ്‌നത്തിന് സാക്ഷാത്കാരമാകുന്നു. ആര്യന്‍കോട് പഞ്ചായത്തില്‍ മൈലച്ചല്‍ വാര്‍ഡിലാണ് പ്രശാന്തും കുടുംബവും ഇടിഞ്ഞു വീഴാറായ വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ദുരവസ്ഥ ‘ജന്മഭൂമി’യില്‍ വാര്‍ത്തയായതോടെ സേവാഭാരതി പ്രവര്‍ത്തകര്‍ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍ പുതിയ വീട് നിര്‍മിക്കുന്നതിനായി തറക്കല്ലിട്ടു. ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ സംഘചാലക് അരവിന്ദാക്ഷന്‍, ബിജെപി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനില്‍, ജനറല്‍ സെക്രട്ടറി ആലത്തൂര്‍ പ്രസന്നന്‍, സേവാപ്രമുഖ് വിനോദ് ആനാവൂര്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് മൈലച്ചല്‍ രാജേഷ്, ബിജെപി ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉന്നത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന മേല്‍ക്കൂരക്കു കീഴില്‍ മഴവെള്ളം അകത്തു വീഴാതിരിക്കാന്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ച വീട്ടിലാണ് പ്രശാന്തും കുടുംബവും കഴിഞ്ഞിരുന്നത്. മണ്‍ചുമര്‍ മഴയില്‍ നനഞ്ഞ് അടര്‍ന്നുവീണ് തുടങ്ങിയ വീട്ടില്‍ രോഗികളായ നാലുപേര്‍ ജീവഭയം അടക്കി കഴിയുന്ന ദയനീയമായ കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു. 

വാര്‍ഡ് മെമ്പറെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും പല തവണ സമീപിച്ചിട്ടും അവഗണന തുടരുകയായിരുന്നു. മൈലച്ചല്‍ പ്ലാക്കോട് കിഴക്കതില്‍ വീട്ടില്‍ ഹൃദയസംബന്ധമായ രോഗബാധിതനായ തങ്കപ്പന്‍നായരും ഭാര്യ ചന്ദ്രികയും നിത്യരോഗികളാണ്. ചന്ദ്രിക തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.  

മകന്‍ പ്രശാന്ത് രണ്ടു വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ് കിടപ്പിലായശേഷം ഇപ്പോഴും ചികിത്സയിലാണ്. ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. സുമനസ്സുകളുടെ സഹായത്താലാണ് ചികിത്സയ്‌ക്കും അന്നന്നുള്ള അന്നത്തിനും ഈ കുടുംബം വഴി കണ്ടെത്തുന്നത്. പ്രശാന്തിന്റെ തൊണ്ണൂറ്റിയഞ്ച് വയസ്സുള്ള മാനസികരോഗിയായ മുത്തശ്ശിയടക്കം ഇടിഞ്ഞു വീഴാറായ ഈ വീട്ടിലാണ് താമസം.           

വര്‍ഷങ്ങളായി ഭവനപദ്ധതി പ്രകാരം വീടു ലഭിക്കാനായി ഇവര്‍ ശ്രമം തുടങ്ങിയിട്ട്. ലിസ്റ്റില്‍ ആദ്യ അഞ്ചു പേരുകളില്‍ ഉണ്ടായിട്ടും തഴയപ്പെട്ടു. 2018ല്‍ തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. 2020 മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയുണ്ടായെങ്കിലും അതിനും മറുപടിയുണ്ടായില്ല. സ്ഥലം വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയിന്‍മേല്‍ നേരിട്ട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് തയാറാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിരുന്നില്ല.

Tags: houseSevabharathiജന്മഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.