കാസര്‍കോട്: സര്‍ക്കാര്‍ ചിലവില്‍ ലക്ഷങ്ങള്‍ മുടക്കി മരങ്ങള്‍ വച്ച് പിടിപ്പിക്കുമ്പോള്‍ തന്നെ പരിസ്ഥിതി ദിനത്തില്‍ തണല്‍ മരത്തിന് കോടാലി വീണു. കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്‍വശത്തേ വലിയ തണല്‍മരത്തിന്റെ ശിഖരങ്ങളാണ് അധികൃതര്‍ മുറിച്ച് നീക്കിയത്, രാവിലെ ഒമ്പതോടെയെത്തിയ ഏതാനും തൊഴിലാളികളാണ് മുറിച്ച് നീക്കിയത്. ഓഫീസിലെത്തുന്നവര്‍ക്കും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കും മരത്തിന്റെ ശിഖരങ്ങള്‍ ഭീഷണിയായതിനാലാണ് മുറിച്ച് നീക്കിയതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: