കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡിഎംഒ. എ.വി രാംദാസ് അറിയിച്ചു.
കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി.
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച മധുര് സ്വദേശി(38), തമിഴ്നാട്ടില്‍ നിന്നെത്തിയ കോടോംബേളൂര്‍ സ്വദേശി (23), 28, 40 വയസുകളുള്ള മംഗല്പാടി സ്വദേശികള്‍, പൈവളിഗെ സ്വദേശി (37), കുമ്പള സ്വദേശി (54)യ്ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഷാര്‍ജയില്‍ നിന്നെത്തി 27 ന് പോസിറ്റീവായ ഉദുമ സ്വദേശിനി (38)യ്ക്കും രോഗം ഭേദമായി.
വീടുകളില്‍ 3040 പേരും ആശുപത്രികളില്‍ 687 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3727 പേരാണ്. 710 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി. 228 പേരെ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: