കോഴിക്കോട്: കൊറോണ വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ (61) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തിയ ആളായിരുന്നു ഹംസക്കോയ. മുന്‍ ഫുട്ബോള്‍ താരം കൂടിയാണ് ഹംസക്കോയ.
ഹംസക്കോയയുടെ പേരക്കുട്ടികള്‍ അടക്കം കുടുംബത്തിലെ 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഹംസക്കോയയുടെ ഭാര്യ, മകന്, മകന്റെ ഭാര്യയ്ക്കും, ഇവരുടെ മൂന്നും വയസ്സുള്ള കുട്ടിക്കും മൂന്നുമാസം പ്രായമുള്ള കുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മെയ് 21-നാണ് ഇദ്ദേഹം മുംബൈയില്‍ നിന്ന് റോഡുമാര്‍ഗം കേരളത്തിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. കൂടാതെ ന്യൂമോണിയ ശക്തമായിരുന്നു. മെയ് 30ന് പനി ശക്തമായതിനെ തുടര്‍ന്നാണ് ഹംസക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം മൂര്‍ച്ഛിച്ചതോടെ രണ്ട് ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: