വട്ടിയൂര്‍ക്കാവ്: ജംഗ്ഷന് വികസനത്തിന്റെ ഭാഗമായുള്ള റോഡ് വീതി വര്‍ധിപ്പിക്കുന്നതിനായി പിഡബ്ല്യുഡി റോഡ്സ് വിഭാഗം കണ്ടെത്തിയ അലൈന്മെന്റ് പിഡബ്ല്യുഡി- കിഫ്ബി ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ആരംഭിച്ചു. ശാസ്തമംഗലം മുതല്‍ മണ്ണറക്കോണം വരെയുള്ള ഭാഗത്തെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന ജോലി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഈ ഭാഗത്തിന്റെ സംയുക്ത പരിശോധനയാണ് തുടങ്ങിയത്. മൂന്ന് ഭാഗമായാണ് റോഡുകളുടെ അലൈന്മെന്റ് കണ്ടെത്തുന്നത്. മണ്ണറക്കോണം മുതല്‍ വഴയില വരെയുള്ള ഭാഗത്തിന്റെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരികുമാര്‍, അസി. എഞ്ചിനീയര്‍ ജിജോ, കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഷീജ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: