Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഇടത് സര്‍ക്കാറിന്റെ പകല്‍കൊള്ള അവസാനിപ്പിക്കണം: ബിജെപി

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ സെല്‍കോഡിനേറ്റര്‍ എന്‍.ബാബുരാജ് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:57 am IST
in BJP
വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ഉദുമ കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ജില്ലാ സെല്‍കോഡിനേറ്റര്‍ എന്‍.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ഉദുമ കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ജില്ലാ സെല്‍കോഡിനേറ്റര്‍ എന്‍.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ സെല്‍കോഡിനേറ്റര്‍ എന്‍.ബാബുരാജ് ആവശ്യപ്പെട്ടു. ലോക് ഡൗണ്‍ കാലത്ത് കേരളത്തിലെ ജനങ്ങളില്‍ മേല്‍ അടിച്ചേല്‍പ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ഉദുമ കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോവിഡ് 19 എന്ന മഹാമാരി മൂലം ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അതില്‍ നിന്ന് ജനങ്ങളെ കരകയറാനാവശ്യമായ സഹായങ്ങള്‍ ചെയ്യേണ്ടതിന് പകരം സര്‍ക്കാര്‍ കൂനില്‍മേല്‍കുരുവെന്നപോലെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രഹരിക്കുകയാണ് ചെയ്യുന്നത്. ദുരന്ത നിവാരണ പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലത്തെ വൈദ്യുത ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കണമെന്ന് എന്‍.ബാബുരാജ് ആവശ്യപ്പെട്ടു. ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം വൈ.കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്‌വിനയന്‍ കോട്ടിക്കുളം, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ ചാത്തങ്കൈ, സെക്രട്ടറി രാമകൃഷ്ണന്‍ അച്ചേരി, മണ്ഡലം കമ്മറ്റി അംഗം വിശാലാക്ഷന്‍ അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് ജന.സെക്രട്ടറി മധു സൂധനന്‍ അടുക്കത്ത് വയല്‍ സ്വാഗതവും ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി നന്ദിയും പറഞ്ഞു.

മാവുങ്കാല്‍: മാവുങ്കാല്‍ കെഎസ്ഇബി സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ്ണ സമരം ജില്ല ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം  സെക്രട്ടറി  പി.പത്മനാഭന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ബിജി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് മിഥില എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം വി മധു സ്വാഗതവും, സെക്രട്ടറി സുധാകരന്‍ കൊള്ളിക്കാട് നന്ദി പറഞ്ഞു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍  നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍രാജ്  ഉദ്ഘാടനം ചെയ്തു. എസ്‌സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സികെ വല്‍സലന്‍, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, മുന്‍സിപ്പല്‍ പ്രസിഡന്റുമാരായ എച്ച് ആര്‍ ശ്രീധരന്‍, കൃഷ്ണന്‍ അരയി, യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത് മരക്കാപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിറ്റാരിക്കാല്‍: വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനെതിരെ ചിറ്റാരിക്കാല്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.കെ ബാബു, ന്യൂനപക്ഷ മോര്‍ച്ച ജില്ല സെക്രട്ടറി ജോസഫ് പടിഞ്ഞാറേല്‍, മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍, സിജോ തെരുവപ്പുഴ, വിനോദ് ആയനൂര്‍, വിനീഷ് കമ്പലൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു.

കള്ളാര്‍: ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെദ്യുതി ചാര്‍ജ് കൊള്ളക്കെതിരേ രാജപുരം ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. ഒബിസി മോര്‍ച്ച ജില്ല പ്രസിഡന്റ് കെ.പ്രേംരാജ് കാലിക്കടവ് ഉദ്ഘാടനം ചെയ്തു. ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.വി മാത്യു അദ്ധ്യഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍ നായര്‍, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി എം.കൃഷ്ണകുമാര്‍ സ്വാഗതവും കോടോംബേളുര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.വിജയന്‍ മുളവിനൂര്‍ നന്ദിയും പറഞ്ഞു.

ഭീമനടി: ഭീമനടി കെഎസ്ഇബി സെക്ക്ഷന്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.അപ്പുക്കുട്ടന്‍ അധ്യക്ഷനായി. യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി.കെ.വിജേഷ്, സുരേഷ് കമ്മാടം, റെജി ഭീമനടി എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കടവ്: ബിജെപിയുടെ നേതൃത്വത്തില്‍ കാലിക്കടവ് വൈദ്യുതി ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി സംസ്ഥാണ കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി എ.കെ.ചന്ദ്രന്‍ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം ശശിധരന്‍ ചെറുകാനം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസി: ഇ.രാമചന്ദ്രന്‍, കെ. കുഞ്ഞമ്പു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിലേശ്വരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിന് എതിരെ ബിജെപി നീലേശ്വരം മുനിസിപ്പാലിറ്റി കെഎസ്ഇബി നീലേശ്വരം സെക്ഷന്‍ ഓഫീസില്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട് കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, മണ്ഡലം കമ്മറ്റി അംഗം രാജന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് വിജയന്‍ പാണ്ടിക്കോട്, മുനിസിപ്പല്‍ സെക്രട്ടറി വി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊയിനാച്ചി: ലോക്ക്ഡൗണ്‍ കാലത്തെ അമിത വൈദ്യുതി ചാര്‍ജിനെതിരെ ബിജെപി ചട്ടഞ്ചാല്‍ കെഎസ്ഇബി ഓഫിസിന് മുന്നിലും, കുറ്റിക്കോല്‍ കെഎസ്ഇബി ഓഫീസിന് മുന്നിലും ബിജെപി ധര്‍ണ്ണ നടത്തി.

ചട്ടഞ്ചാല്‍ നടന്ന ധര്‍ണ്ണ ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, വൈസ് പ്രസിഡന്റ് സദാശിവന്‍ മണിയങ്കാനം, ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മണികണ്ഠന്‍ മണിയങ്കാനം, സെക്രട്ടറി ജയചന്ദ്രന്‍ പൊയിനാച്ചി, നാരായണന്‍ തൈര, വിനു കാവുംപള്ളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അമിതമായ വൈദ്യുതി നിരക്കിനെതിരെതിരെ കെഎസ്ഇബി കുറ്റിക്കോല്‍ സെക്ഷന്‍ ഓഫീസ്‌ന് മുന്നില്‍ നടന്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറി എന്‍.സതീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ നമ്പ്യാര്‍, എസ്ടി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ സി, ബിജെപി മണ്ഡലം സെക്രട്ടറി രഞ്ജിനി ആര്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു, മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റി അംഗം ധര്‍മാവതി പാലാര്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാജപുരം: വൈദ്യുത ചാര്‍ജ്ജില്‍ വരുത്തിയ വര്‍ദ്ദനവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബളാംതോട് കെഎസ്ഇബി ഓഫീസിന് മുന്നില്‍ സമരം നടത്തി. ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഒ.ജയറാം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ഭാസ്‌ക്കരന്‍ കാപ്പിത്തോട്ടം, പഞ്ചായത്ത് കമ്മറ്റിയംഗം പ്രതീഷ് മാന്ത്രക്കളം, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയലാല്‍, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ രതിഷ് എന്നിവര്‍ സംസാരിച്ചു.

മാവുങ്കാല്‍ സബ് ഡിവിഷന്‍  ഓഫീസിനുമുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ സമരം ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍  നടന്ന ധര്‍ണ്ണ 
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍രാജ്  ഉദ്ഘാടനം ചെയ്യുന്നു
കാലിക്കടവ് ഇലക്ട്രിസിറ്റി ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി സംസ്ഥാണ കൗണ്‍സില്‍ അംഗം 
ടി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags: kasargodbjpcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.