കൊറോണ ജനങ്ങളെ ഭയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴും വ്യക്തികളെയും കുടുംബങ്ങളെയും അത് പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കുന്നു. ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകതയാണ് ഈ മഹാമാരി ഓര്‍മപ്പെടുത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇങ്ങനെയൊരു സന്ദേശം നല്‍കുന്നതാണ് ഗോള്‍ഡന്‍ ഗ്രെയ്ന്‍സ് എന്ന ഹ്രസ്വ ചിത്രം.
കൊറോണയെത്തുടര്‍ന്ന് ഖത്തറില്നിന്നെത്തുന്ന യുവാവ് സ്വന്തം നാട്ടില്‍ ഗ്രാമീണരുമായി സഹകരിച്ച് ഗോള്‍ഡന്‍ ഗ്രെയ്ന്‍സ് വില്ലേജ് പ്രൊഡക്ട് എന്ന പേരില്‍ കമ്പനി രൂപീകരിച്ച് കൃഷി നടത്തി വിജയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നിനെ ആശ്രയിച്ചാണ് ഭാവി എന്ന ഗാന്ധിജിയുടെ വാക്കുകളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ചിത്രത്തിന്റെ അവസാനം ബെസ്റ്റ് പെര്‍ഫോര്‍മര്‍ ഓഫ് ദ വില്ലേജ് അവാര്‍ഡ് യുവാവിന് ലഭിക്കുമ്പോള്‍ കൃഷിയുടെ മഹത്വവും സ്വയംപര്യാപ്തതയുടെ പ്രാധാന്യവുമാണ് ചിത്രം വ്യക്തമാക്കുന്നത്.
പൂര്‍ണമായും ഒന്‍പതംഗ കുടുംബമാണ് ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍. അഞ്ച് ദിവസമെടുത്തായിരുന്നു ചിത്രീകരണം. കഥ-തിരക്കഥ, സംവിധാനം, എഡിറ്റിങ്, പശ്ചാത്തലസംഗീതം, ക്യാമറ എന്നിവ കൈകാര്യം ചെയ്യുന്നതും അഭിനേതാക്കളും കുടുംബാംഗങ്ങള്‍. ഒരമ്മയും (സരസ്വതി അമ്മ) രണ്ട് മക്കളും (ശ്രീകുമാര്‍, സന്തോഷ് കുമാര്‍), മരുമക്കളും (സുധ ശ്രീകുമാര്‍, സുജ സന്തോഷ്), പേരക്കുട്ടികളും (അഭിനവ്, അഭിറാം, ശ്യാം, ശരണ്യ) അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ക്ക് മിഴിവുണ്ട്. ഇത് ആദ്യമായിട്ടായിരിക്കാം ഒരു കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: