Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നമ്മുടെ പാര്‍ട്ടിയല്ലേ… പാര്‍ട്ടി തീരുമാനിച്ചാല്‍ ആ തീരുമാനം നടപ്പിലാക്കും അത് ബൈക്കില്‍ സഞ്ചരിച്ചാലും, പ്ലെയിനില്‍ സഞ്ചരിച്ചാലും

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലിട്ട രണ്ട് വരി പോസ്റ്റിന് നിരവധി കമന്റുകള്‍ വന്നിരുന്നു. അതിനുള്ള മറുപടിയായാണ് സുരേഷ് ഈ കുറിപ്പിട്ടത്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും താനൊരിക്കലും പാര്‍ട്ടിക്ക് വിരുദ്ധമായി ഒരുപരാമര്‍ശവും നടത്തിയിട്ടില്ല. മാത്രമല്ല തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ വിഎസ് വരുന്നതിന് മുമ്പ് വീട്ടിലെത്തിയ സഖാവ് പിണറായി വിജയന്‍ തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയത് ഇന്നും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 04:08 pm IST
inKerala

പാലക്കാട്: നമ്മുടെ പാര്‍ട്ടിയല്ലേ… പാര്‍ട്ടി തീരുമാനിച്ചാല്‍ ആ തീരുമാനം നടപ്പിലാക്കും അത് ബൈക്കില്‍ സഞ്ചരിച്ചാലും, പ്ലെയിനില്‍ സഞ്ചരിച്ചാലും തീരുമാനം നടപ്പിലാവും. ഇതുപറഞ്ഞത് മറ്റാരുമല്ല സിപിഎമ്മുകാര്‍ 51 വെട്ട് വെട്ടി കൊന്ന ടി.പി. ചന്ദ്രശേഖരന്‍. ഇപ്പോഴിത് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത് അന്നത്തെ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷാണ്. 

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലിട്ട രണ്ട് വരി പോസ്റ്റിന് നിരവധി കമന്റുകള്‍ വന്നിരുന്നു. അതിനുള്ള മറുപടിയായാണ് സുരേഷ് ഈ കുറിപ്പിട്ടത്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും താനൊരിക്കലും പാര്‍ട്ടിക്ക് വിരുദ്ധമായി ഒരുപരാമര്‍ശവും നടത്തിയിട്ടില്ല. മാത്രമല്ല തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ വിഎസ് വരുന്നതിന് മുമ്പ് വീട്ടിലെത്തിയ സഖാവ് പിണറായി വിജയന്‍ തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയത് ഇന്നും. അദ്ദേഹത്തിന് തന്നോട് യാതൊരു പകയും ഇല്ലെന്നത് തന്നെയാണ് വിശ്വാസം. പാര്‍ട്ടി സംഘടന രീതിയെ കുറിച്ചും പാര്‍ട്ടിയെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത സോഷ്യല്‍ മീഡിയയില്‍ മാത്രം ചിലക്കുന്നവര്‍  ഇതെല്ലാം ഒന്നോര്‍ക്കുന്നത് നന്നായിരിക്കും എന്ന് സുരേഷ് പറയുന്നു. 

സുരേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിപ്പോള്‍ വൈറലായിരിക്കുകയാണ്. 2008ലെ ഇടതുപക്ഷഭരണ കാലത്ത് പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന പരാതിയിലാണ് സുരേഷിനെയും മറ്റുരണ്ടുപേര്‍ക്കെതിരെയും അന്വേഷണം ഉണ്ടാവുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം ഞാൻ ഇട്ട രണ്ട് വരി പോസ്റ്റിനു കീഴെ വന്ന നൂറ് കണക്കിന്  കമന്റുകളാണ് ഈ കുറിപ്പിനാധാരം… 

“””താങ്കളുടെ വീട്ടിൽ ഇന്നോവ വരും പുറത്ത് ഇറങ്ങരുത്…””” സൂക്ഷിക്കണം… “””സ്നേഹത്തോടെയും അല്ലാതെയും  ഒക്കെയുള്ള  നിറയെ അത്തരത്തിലുള്ള വാക്കുകൾ… 

എന്റെ ജീവനിൽ കരുതലുള്ള കുറെ ആളുകളുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.. 

ആ സുഹൃത്തക്കളോടായി ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് തോന്നുന്നു.. 

നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇത്രയും കരുതൽ എന്നെനിക്ക് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോവേണ്ടതില്ല അതറിയാനുള്ള ചെറിയ ബുദ്ധി എന്നിൽ അവശേഷിക്കുന്നുണ്ട്.. 

നിങ്ങൾ കരുതുന്നത് പോലെ ഞാൻ ഭീരുവല്ല..

പ്രവാസി ആയി നാട് വിട്ടപ്പോഴും ചില ഇന്റർവ്യൂകളികൾ പങ്കെടുത്തപ്പോഴും ഇത് പോലുള്ള ഭീഷണിയും കരുതലും ഒക്കെ അവടെ വെച്ചും കേട്ടിരുന്നു… അതൊന്നും എന്നെ ബാധിച്ചില്ല.. (പക്ഷേ ഒന്ന് ബാധിച്ചു ആദ്യം ജോലി ചെയ്‌ത കമ്പനി പ്രതിസന്ധിയിൽ ആയപ്പോൾ  മലയാളി സ്ഥാപനങ്ങൾ ജോലി തരാൻ നന്നായി  ഭയപ്പെട്ടു )

ബുദ്ധിയിൽ കമ്മിയുള്ള ചില മര  ഊളകൾ പറയുന്നു എന്നെ പാർട്ടിയിൽ നിന്നും ചവുട്ടി പുറത്താക്കിയതാണെന്നും അതും  കമന്റ്‌ ആയി ഇട്ടിരിക്കുന്നു … 

അവരോടായി പറയട്ടെ അന്തസായി അതായത് രാജകീയമായി തന്നെയാണ് പാർട്ടിയിൽ നിന്നും  പുറത്താക്കപ്പെടുന്നത്.. 

അതായത്  കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കമ്മീഷനെ നിശ്ചയിച്ചു തെളിവെടുപ്പ് നടത്തി രണ്ട് കൊല്ലത്തോളം നീണ്ടു നിന്ന കമ്മറ്റികളുടെ  പ്രക്രിയകൾക്കൊടുവലാണ്  കേവലം പാർട്ടി അംഗം മാത്രമായ എന്നെ ഉൾപ്പെടെ പാർട്ടി പി ബി പുറത്താക്കിയത്…..

(അതായത് പാർട്ടി അംഗം മാത്രമായ ഒരാളെ അയാളുടെ ഉപരി ഘടകത്തിന് പുറത്താക്കാം പിന്നീട് ഡി സി അംഗീകരിച്ചാൽ മതി എന്നതാണ് സംഘടനാ രീതി അതെല്ലാതെ പാർട്ടി പി ബി ക്ക് പുറത്താക്കേണ്ടി വന്നു )

പാർട്ടി സംഘടന രീതിയെ കുറിച്ചും പാർട്ടിയെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത സോഷ്യൽ മീഡിയയിൽ മാത്രം ചിലക്കുന്നവർ  ഇതെല്ലാം ഒന്നോർക്കുന്നത് നന്നായിരിക്കും…

പാർട്ടി പുറത്താക്കിയതിൽ സന്തോഷിക്കുന്നവനല്ല ഞാൻ എന്ന് കൂടി നിങ്ങളൊക്കെ ഓർക്കുക.. 

പുറത്താക്കിയതിന് ശേഷം നിരവധി ഓഫറുകൾ മറ്റ് പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും എന്റടുത്തു വന്നിരുന്നു ഈ എഴുതുന്ന ഇപ്പോൾ പോലും അത് നിലനിൽക്കുകയും ചെയ്യന്നു… 

ഇന്നെവരെ എന്റെ നിലപാടിൽ മാറ്റമേതും ഉണ്ടായിട്ടുമില്ല….. 

പുറത്താക്കി വലിയ കാലമൊന്നും ആവുന്നതിനു മുന്നേ എനിക്ക് എന്റെ അച്ഛനെ നഷ്ടമായി അപ്പോൾ സ. വി എസ് വരുന്നതിനു മുന്നേ ആദ്യം അച്ഛന്റെ മൃത ശരീരം കാണാൻ എത്തിയത് സ. പിണറായി ആയിരുന്നു…. കാണുമ്പോഴും വളരെ സ്നേഹത്തോടെ അദ്ദേഹം എന്നോട് പെരുമാറുന്നു…. 

അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂ ജെൻ സഖാക്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ???? 

പുറത്താക്കപ്പെട്ട മറ്റ് ചിലർ പാർട്ടിക്കുണ്ടാക്കുന്ന തലവേദനയും കുത്തി തിരിപ്പും എന്റെ ഭാഗത്തു നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല…… 

ഞാൻ പുറത്താകുന്നത് വരെ പാർട്ടി നല്ലതും പിന്നെയുള്ള പാർട്ടി ഏറ്റവും മോശവും എന്ന് ഗീർവാണം മുഴക്കുന്ന  അൽപ്പൻ മാരുടെ കൂട്ടത്തിൽ എന്നെ കൂട്ടരുത്…. 

പിന്നെ ഇന്നോവ വരും എന്ന് പറയുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്.. 

ഒരിക്കൽ സ. ടി പി സ. വിഎസിനെ കാണാൻ വന്നിരുന്നു.. വി എസ് വളരെ സ്നേഹത്തോടെ പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരു കാര്യം   ടി പി യോട് പറഞ്ഞു സഖാവേ ബൈക്കിൽ ഉള്ള യാത്രയൊക്കെ. സൂക്ഷിക്കണം  

അപ്പോൾ സ. ടിപി യുടെ മറുപടി ഇങ്ങനെ “സഖാവെ നമ്മുടെ പാർട്ടിയല്ലേ പാർട്ടി തീരുമാനിച്ചാൽ നടപ്പിലാക്കും അത് ഞാൻ ബൈക്കിലല്ല ഏറോപ്ലെയിനിൽ പോയാൽ കൂടിയും “…..സ. ടിപി യുടെ വാക്കുകളാണ് നിങ്ങളോടും പറയാനുള്ളത്……………

…….അപ്പോൾ ലാൽ സലാം….

Tags: ഫെയ്സ്ബുക്ക്A.Suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തായിരുന്നു സഖാവേ എന്നെ മെമ്പർഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത???? ചോദ്യങ്ങളുമായി എ സുരേഷ്

Kerala

മലമ്പുഴയിൽ വിഎസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.