Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ലോക ആരോഗ്യ രംഗത്ത് ഇന്ത്യയ്‌ക്കുള്ള അംഗീകാരം; ഡോ. ഹര്‍ഷവര്‍ധന്റെ മികവ് അടയാളപ്പെടുത്തല്‍, കൈ എത്തും ദൂരത്ത്‌ ഡയറക്ടര്‍ ജനറല്‍ പദവി

ലോകആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യ ഭാരതീയനായി ഹര്‍ഷവര്‍ധന്‍ മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 01:19 pm IST
inHealth

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ സംഘടനയുടെ നയരൂപീകരണ സമിതിയായ ലോക ആരോഗ്യ അസംബ്‌ളിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റപ്പോള്‍, അത് ആഗോള തലത്തില്‍ ഇന്ത്യയ്‌ക്കുള്ള അംഗീകാരമായി. ഹര്‍ഷവര്‍ധന്‍ എന്ന ഡോക്ടറുടെ മികവ് അടയാളപ്പെടുത്തലും. ലോകാരോഗ്യ അസംബ്ലിയുടെ നയങ്ങളും തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുകയാണ് ബോര്‍ഡിന്റെ മുഖ്യ ദൗത്യം. ലോകരാജ്യങ്ങളെ വിറപ്പിച്ച കൊറോണയെന്ന മഹാമാരിക്കെതിരായ ഇന്ത്യയിലെ പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നതിനിടെയാണു പുതിയ നിയോഗം. കൊറോണ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സംഘടനയുടെ നിര്‍ണ്ണായക സമയത്തുമാണ് ഹര്‍ഷവര്‍ധന്റെ നിയമനം. ചൈനീസ് പക്ഷപാദത്തിന്റെ പേരില്‍ പേരുദോഷം കേള്‍ക്കുന്ന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോമിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി 2021 മെയ് മാസത്തില്‍ അവസാനിക്കുമ്പോള്‍ ആ സ്ഥാനത്തേക്കും ഡോ. ഹര്‍ഷവര്‍ധന്റെ പേരിനാകും മുന്‍ഗണന. എങ്കില്‍  ലോകആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യ ഭാരതീയനായി  ഹര്‍ഷവര്‍ധന്‍ മാറും.

കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താനും ലോകാരോഗ്യ സംഘടന തുടക്കത്തില്‍ സ്വീകരിച്ച നടപടികള്‍ ഉത്തരവാദിത്വ ബോധത്തോടെയായിരുന്നോ എന്ന് അന്വേഷിക്കാനും അസംബ്ലിയില്‍ ധാരണയായിട്ടുണ്ട്.

ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ലോകാരോഗ്യ സംഘടന തന്നെ ദുര്‍ബലമാകും എന്ന ആശങ്ക പരക്കെയുണ്ട്. ഈ അവസരത്തില്‍ തലപ്പത്തിരിക്കുന്ന ഡോ. ഹര്‍ഷവര്‍ധന്‍ നിലപാടുകള്‍ സംഘടനയുടെ ഭാവിക്കുതന്നെ നിര്‍ണ്ണായകമാകും

ലോകരാജ്യങ്ങളെ വിറപ്പിച്ച കൊറോണയെന്ന മഹാമാരിക്കെതിരായ വിജയം ഉറപ്പിക്കും വരെ വിശ്രമമില്ലെന്ന വാശിയിയൊടെപ്രതിരോധത്തിന്റെ മുന്‍ നിര പോരാളിയാണ്. ഡോ. ഹര്‍ഷവര്‍ധന്‍. കൊറോണയ്‌ക്കെതിരെ രാജ്യം സ്വീകരിച്ച മുന്‍കരുതലുകളും ചിട്ടയായ പ്രവര്‍ത്തനങ്ങളും ലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.  ഡോ. ഹര്‍ഷവര്‍ധന്റെ കൃത്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളും മാതൃകയാക്കുകയാണ്.

ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സമയത്തുതന്നെ ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യത്തെയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ തന്നെ രോഗത്തെ നേരിടാന്‍ രാജ്യം പൂര്‍ണമായും സജ്ജമായിരുന്നു. ആരോഗ്യമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മികച്ച ഒരു ടീമിനെ തയാറാക്കുകയാണ് ഹര്‍ഷവര്‍ധന്‍ ആദ്യം ചെയ്തത്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുവാദത്തോടെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലും മോണിറ്ററിങ് സംവിധാനം ഒരുക്കി. ഇന്റര്‍നാഷണല്‍ പാസഞ്ചേഴ്‌സിന് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. ഇതില്‍ യാത്രാവിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തി. ചൈന ഉള്‍പ്പെടെ രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരെ ട്രാന്‍സിറ്റ് റൂമിലേക്കു മാറ്റി പരിശോധിച്ചു. സംശയം തോന്നിയവരെ വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചു. ഇതെല്ലാം ഇന്ത്യയില്‍ രോഗവ്യാപനവും മരണവും കുറയാന്‍ സഹായകരമായി.

രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 152 സ്വകാര്യ ലബോറട്ടറികളിലൂടെയും പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അസാധ്യമെന്ന് പറഞ്ഞവരെ ഹര്‍ഷവര്‍ധന്‍ അമ്പരപ്പിച്ചു. ഇതുവരെ 22,79,324 ലധികം പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇന്ന് 90,094 ഓളം സാമ്പിളുകള്‍ ഒരു ദിവസം മാത്രം പരിശോധിക്കുന്നുണ്ട്.

രാജ്യത്തിപ്പോള്‍ കൊറോണയെ നേരിടാന്‍ 916 ആശുപത്രികളും 2,044 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 9,536 ക്വാറന്റയിന്‍ കേന്ദ്രങ്ങളും 6,309 കെയര്‍ സെന്ററുകളും സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 90.22 ലക്ഷം എന്‍ 95 മാസ്‌കുകളും 53.98 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) നല്‍കി. ഒരേ മനസ്സോടെ ഇന്ത്യ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഒരു ഡോക്ടറുടെ നന്മയുള്ള മനസ്സുമായി ഹര്‍ഷവര്‍ധന്‍ അമരത്ത് തന്നെയുണ്ടായിരുന്നു, ഇനിയും അത് തുടരുക തന്നെ ചെയ്യും.

ദല്‍ഹി ബിജെപി മുന്‍ അധ്യക്ഷനായിരുന്നു ഹര്‍ഷവര്‍ധന്‍. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 1979ല്‍ എംബിബിഎസ് ബിരുദം നേടി. 1983 ല്‍ ഇഎന്‍ടിയില്‍ സ്പെഷ്യലൈസ് ചെയ്തു. ദല്‍ഹിയിലെ തന്നെ പ്രമുഖനായ ഇഎന്‍ടി സര്‍ജനുമാണ് ഇദ്ദേഹം. ആര്‍എസ്എസിലൂടെയാണ് ഹര്‍ഷവര്‍ധന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1993ല്‍ ദല്‍ഹി നിയമസഭയിലെത്തി. 1993-98 കാലഘട്ടത്തില്‍ ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

പിന്നീട് ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി, പതിനാറാം ലോക്‌സഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി 2019 ജൂണ്‍ നാലിന് ചുമതലയേറ്റു. പോളിയോ നിര്‍മ്മാര്‍ജനത്തിന് ഇന്ത്യയില്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയ ഇദ്ദേഹം 1994ല്‍ ഗാന്ധിജയന്തി ദിനത്തില്‍ 12 ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി ആരംഭിച്ച പ്രവര്‍ത്തനമാണ് പിന്നീട് ഇന്ത്യയൊട്ടാകെ പോളിയോ നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാതൃകയായത്. അവശ്യമരുന്ന് പട്ടിക തയ്യാറാക്കിയും മറ്റും ജനകീയ ഔഷധനയം വിജയകരമായി നടപ്പിലാക്കാന്‍ ഹര്‍ഷവര്‍ധന്‍ ശ്രമിച്ചു.

Tags: ലോകാരോഗ്യ സംഘടനhealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.