പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രഭൂമി കയ്യേറി നടപ്പാത നിര്‍മിക്കാനുള്ള നീക്കം ചോദ്യം ചെയ്തയാള്‍ക്ക് സിപിഎം നേതാവിന്റെ മര്‍ദ്ദനം. അഴകിയ കാവ് ക്ഷേത്രഭൂമി സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പി.സി. ഉണ്ണികൃഷ്ണനെയാണ്്് സിപിഎം പ്രാദേശിക നേതാവ് സോണി ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. ഇന്നലെ രാവിലെ 11ന് ക്ഷേത്ര മൈതാനത്തായിരുന്നു സംഭവം.
ക്ഷേത്രഭൂമിക്കു സമീപം നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നത് ചോദ്യം ചെയ്ത ഉണ്ണികൃഷ്ണനെ സോണിയയും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനമെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ക്ഷേത്രഗേറ്റിനു സമീപം സ്ഥാപിച്ചിരുന്ന കൃഷ്ണശില തകര്‍ത്ത് ക്ഷേത്രഭൂമിയിലൂടെ വഴിയുണ്ടാക്കാനുള്ള നീക്കം ഹൈന്ദവ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അന്നും ഈ നീക്കത്തിനു പിന്നില്‍ സോണി ഫ്രാന്സീസിന്റെഇടപെടലുണ്ടായിരുന്നു.
ഉണ്ണികൃഷ്ണനെ മര്‍ദ്ദിച്ചതിനു ശേഷം 25-ഓളം വരുന്ന സംഘം ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മുഖത്തും ദേഹത്തും പരിക്കേറ്റ ഉണ്ണികൃഷ്ണന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പള്ളുരുത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിര ളടപെടല് ഉണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ടി.പി. പത്മനാഭന്, ജനറല്‍ സെക്രട്ടറി പി.പി. മനോജ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: