Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൂന്ന് ലക്ഷം കോടിയുടെ അധിക ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം;നൂറു ശതമാനം ഗ്യാരന്റി കവറേജ്

നടപ്പു സാമ്പത്തിക വര്‍ഷവും വരുന്ന മൂന്നു സാമ്പത്തികവര്‍ഷങ്ങളിലുമായി 41,600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 06:22 pm IST
inIndia

ന്യൂദല്‍ഹി: അര്‍ഹരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും താല്‍പ്പര്യമുള്ള മുദ്ര വായ്‌പക്കാര്‍ക്കും ”എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീ”മിലൂടെ മൂന്നു ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പദ്ധതിക്കു കീഴില്‍ നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എന്‍ സി ജി ടി സി), ഗ്യാരന്റീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ (ജി ഇ സി എല്‍) സൗകര്യങ്ങളുടെ മാതൃകയില്‍ അര്‍ഹരായ എം എസ് എം ഇകള്‍ക്കും താല്‍പ്പര്യമുള്ള മുദ്ര വായ്‌പക്കാര്‍ക്കും മൂന്നു ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് നൂറു ശതമാനം ഗ്യാരന്റി കവറേജ് ലഭ്യമാക്കും.

ഈ ആവശ്യത്തിനായി നടപ്പു സാമ്പത്തിക വര്‍ഷവും വരുന്ന മൂന്നു സാമ്പത്തികവര്‍ഷങ്ങളിലുമായി 41,600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ അഭൂതപൂര്‍വമായ സാഹചര്യവും അതിനുശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ ഉല്‍പ്പാദനത്തെയും മറ്റ് പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രതികരണമായി എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് (ഇ സി എല്‍ ജി എസ്) രൂപം നല്‍കിയത്. എം എസ് എം ഇകള്‍ നേരിടുന്ന സാമ്പത്തിക ദുരിതങ്ങള്‍ ലഘൂകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി മൂന്നു ലക്ഷം കോടി രൂപ വരെ അധിക സഹായമാണ് നല്‍കുന്നത്. മെമ്പര്‍ ലെന്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് (എംഎല്‍ഐ) പ്രോത്സാഹനം നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതായത്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ (എഫ് ഐ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ ബി എഫ് സി) എന്നിവയിലൂടെ, കോവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില്‍, എം എസ് എം ഇ വായ്‌പക്കാര്‍ക്കു അധിക ധനസഹായം ലഭ്യമാക്കുകയും ജി ഇ സി എല്‍ വായ്‌പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് അവരുടെ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണ ഉറപ്പ് നല്‍കുകയും ചെയ്യും.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍:

1. 2020 ഫെബ്രുവരി 29 വരെയോ അതിന് 60 ദിവസം മുമ്പുവരെയോ 25 കോടി രൂപ വരെ ഔട്ട് സ്റ്റാന്റിംഗ് ക്രെഡിറ്റ് തുകയുള്ള എല്ലാ എം എസ് എം ഇ അക്കൗണ്ടുകള്‍ക്കും, (അതായത് വാര്‍ഷിക വിറ്റുവരവ് 100 കോടി രൂപ വരെയുള്ള റെഗുലര്‍, എസ് എം എ 0, എസ് എം എ 1 അക്കൗണ്ടുകള്‍) പദ്ധതിയുടെ കീഴില്‍ ജി ഇ സി എല്‍ ധനസഹായത്തിന് അര്‍ഹതയുണ്ട്.

2. അധിക പ്രവര്‍ത്തന മൂലധന തവണ വായ്‌പകളുടെയോ (ബാങ്കുകളുടെയും എഫ് ഐകളുടെയും കാര്യത്തില്‍) അധിക തവണ വായ്‌പകളുടെയോ (എന്‍ ബി എഫ് സികളുടെ കാര്യത്തില്‍) രൂപത്തിലായിരിക്കും യോഗ്യരായ എം എസ് എം ഇകള്‍ക്ക് ജി ഇ സി എല്‍ ധനസഹായം നല്‍കുക. 2020 ഫെബ്രുവരി 29 വരെ അവര്‍ക്കുള്ള മൊത്തം ഔട്ട്സ്റ്റാന്റിംഗ് ക്രെഡിറ്റ് 20 ശതമാനം വരെയാകും (പരമാവധി 25 കോടി രൂപ) ഈ തുക.

3. ഇ സി എല്‍ ജി എസിനു കീഴിലുള്ള എം എല്‍ ഐകള്‍ക്ക്, ജി ഇ സി എലിനു കീഴില്‍ നല്‍കുന്ന മുഴുവന്‍ തുകയ്‌ക്കും എന്‍ സി ജി ടി സിയുടെ നൂറു ശതമാനം ക്രെഡിറ്റ് ഗ്യാരന്റി നല്‍കും.

4. പദ്ധതിക്കു കീഴിലുള്ള വായ്‌പയുടെ കാലാവധി നാലു വര്‍ഷമാണ്. മുതലില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലയളവും ലഭ്യമാണ്.

5. പദ്ധതിക്കു കീഴിലുള്ള മെമ്പര്‍ ലെന്‍ഡിങ് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ (എം എല്‍ ഐ) നിന്ന് എന്‍ സി ജി ടി സി ഗ്യാരന്റി ഫീസ് ഈടാക്കില്ല.

6. പദ്ധതിപ്രകാരം ബാങ്കുകള്‍ക്കും എഫ് ഐകള്‍ക്കും പലിശ 9.25 ശതമാനമാണ്. എന്‍ ബി എഫ് സികളില്‍ 14 ശതമാനമാണ് പലിശ.

Tags: ക്യാബിനറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ കല്യാണ്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ അനുമതി; സ്‌കൂള്‍ നിര്‍മ്മാണത്തിനും കോടികള്‍

Kerala

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍

Kerala

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചിച്ചു; വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത ഉയർന്ന വ്യക്തിത്വം

India

അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി

Kerala

ആശ്രിത നിയമനം; ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിക്കും

പുതിയ വാര്‍ത്തകള്‍

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.