Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയം അവസാനിപ്പിച്ചൂടെ എന്ന് ബിജെപി

പട്ടികയില്‍ നല്‍കിയിരിക്കുന്ന ബസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതലും ഓട്ടോറിക്ഷയും കാറുകളും ബൈക്കുകളും. ഒപ്പം, യുപി സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബസുകളും ഈ പട്ടികയില്‍ ഇടംപിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 02:11 pm IST
inIndia

ലക്‌നൗ: ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ 1000 ബസുകള്‍ സജ്ജമാക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി 1000 ബസുകള്‍ ഓടിക്കാമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനം കഴിഞ്ഞ ദിവസമാണ്  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചത്.. സര്‍ക്കാര്‍ പ്രിയങ്കയുടെ നിര്‍ദ്ദേശം സ്വീകരിച്ചുവെന്നും 1000 ബസുകളുടേയും അവയുടെ ഡ്രൈവര്‍മാരുടേയും വിശദാംശങ്ങള്‍ എത്രയും വേഗം നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കത്തെഴുതിയിരുന്നു.ബസുകളുടെ പട്ടികയ്‌ക്കൊപ്പം തൊഴിലാളികളുടെ പട്ടികയും തന്നാല്‍ അവരെ സംസ്ഥാനത്തേയ്‌ക്ക് വരാന്‍ അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിരുന്നു.  

ആദ്യം ഇതിനെ എതിര്‍ത്ത് പ്രിയങ്ക പിന്നീട് ബസുകളുടെ പട്ടിക നല്‍കിയിരുന്നു. ആ പട്ടികയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പട്ടികയില്‍ നല്‍കിയിരിക്കുന്ന ബസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതലും ഓട്ടോറിക്ഷയും കാറുകളും ബൈക്കുകളും. ഒപ്പം, യുപി സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബസുകളും ഈ പട്ടികയില്‍ ഇടംപിടിച്ചു.  

ഈ പട്ടികയുടെ രേഖകള്‍ പുറത്തുവിട്ട ശേഷം വിഷയത്തില്‍ കോണ്‍ഗ്രസിനും പ്രിയങ്കയ്‌ക്കുമെതിരേ ബിജെപി നേതാക്കള്‍ രംഗത്തെത്തി. തൊഴിലാളികളുടെ പ്രീതി പിടിച്ചുപറ്റാന്‍ നോക്കിയതാണ് പ്രിയങ്ക. ആയിരം ബസുകള്‍ അയക്കാമെന്ന നിര്‍ദേശം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകരിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കെണിയില്‍പെട്ടുപോയി. എവിടെ നിന്നോ കുറേ വാഹനങ്ങളുടെ വിവരങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ഇനിയെങ്കിലും നാണംകെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും പ്രിയങ്കയും തയാറാകണമെന്നും ബിജെപി നേതാവ് സംപീത് പാത്ര വ്യക്തമാക്കി.  

ഗാസിയാബാദിലെ രാം ലീല മൈതാനത്തില്‍ മൈതാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തടിച്ചു കൂടിയിരിക്കുന്നു. യുപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഒരു മാസം മുമ്പ് അവര്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നുവെങ്കില്‍ ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. 1000 ബസുകള്‍ ഓടിക്കാമെന്ന് ഞങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. അവരെ യുപി അതിര്‍ത്തിയിലെത്തിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചില്ല. സര്‍ക്കാര്‍ തൊഴിലാളികളെ സഹായിക്കുന്നതുമില്ല. മറ്റുള്ളവരെ സഹായിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഈ ട്വീറ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവിനു തന്നെ കെണയായി മാറിയിരിക്കുന്നത്.

Tags: bjpcongressupbusപ്രിയങ്ക വാദ്രലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.