ന്യൂദല്‍ഹി : കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിവിട്ടത്. ഭൂബനേശ്വര്‍ കലിത, സഞ്ജയ് സിങ്, അജോയ് കുമാര്‍, അശോക് തന്‍വര്‍, പ്രിയങ്ക ചതുര്‍വേദി, പ്രദ്യുത് ദേബ് ബര്മ്മന് തുടങ്ങി പാര്‍ട്ടിയില പ്രമുഖ നേതാക്കള്‍ തന്നെയാണ് രാജിവെച്ചത്. ഇതിന് തൊട്ടുപിന്നാലെ രാഹുലിന്റെ അടുത്ത അനുയായി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതും കോണ്‍ഗ്രസ്സിലുണ്ടാക്കിയ പുകില് ചെറുതൊന്നുമല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി പാര്‍ട്ടി വിടുകയാണെന്ന് അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നത്. അതിനു പിന്നാലെ ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഏറ്റുപിടിച്ചിട്ടുണ്ട്. സിങ്വിയുടെ ട്വീറ്റുകളില്‍ പലതും ചൂണ്ടിക്കാട്ടി അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇതു കൂടാതെ അടുത്തിടെ ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് സിങ്വി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിവിടുകയാണെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തെ ദേശീയ മാധ്യമങ്ങളും ഏറ്റുപിടിച്ചത്. അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളും കൂടി കണക്കിലെടുത്താണ് ഇത്. സിങ്വി വും ചില നേതാക്കളും ബിജെപിയില്‍ ചേരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയുമായി സിങ്വിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്.
അതേസമയം സിങ്വി പാര്‍ട്ടിവിടുമെന്ന അഭ്യൂഹങ്ങളെ കോണ്‍ഗ്രസ് തള്ളി. പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: