Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പേരയ്‌ക്കാമരം

ദേവി ഓപ്പോള്‍ നല്ല ഓട്ടട ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഓപ്പോള്‍ ഉണ്ടാക്കിയ ഭക്ഷണം കണ്ടാല്‍ തന്നെ വായില്‍ നിന്ന് വെള്ളമൂറും. മഞ്ചപ്പുറത്ത് ചമ്രം പടിഞ്ഞിരുന്ന് അവരെല്ലാവരും ഓട്ടട കഴിക്കുകയാണ്. ഏട്ടനും പ്രകാശേട്ടനും ചിലപ്പോള്‍ തന്റെ ഓഹരികൂടി കൈവശപ്പെടുത്തിക്കാണും. ജ്യോച്ചി അതു ചെയ്യില്ല. തന്നെ ഒത്തിരി സ്‌നേഹമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 03:00 am IST
in Literature

കുളിമുറിയുടെ ഓരം ചേര്‍ന്നാണ് പേരയ്‌ക്കാമരം നിന്നിരുന്നത്. മരത്തില്‍ വെളുത്തു തുടുത്ത പേരയ്‌ക്ക കള്‍ നിറഞ്ഞ് പൂച്ചെണ്ടുപോലെ കാണപ്പെടുന്നുണ്ട്. ആകാശത്തില്‍നിന്ന് വെളിച്ചം ഭൂമിയിലേക്ക് അറിച്ചിറങ്ങിവരാന്‍ നന്നേ പാടാണ്. കാരണം പേരയ്‌ക്കാമരം പടര്‍ന്ന് പന്തലിച്ച് മുറ്റം നിറഞ്ഞ് നില്‍ക്കുകയാണ്. കുളി മുറിയുടെ മേല്‍ക്കൂരയ്‌ക്കു മീതെ ശിഖരങ്ങള്‍ ചാഞ്ഞു ചെരിഞ്ഞ് ഒരു രക്ഷാകവചം വിരിച്ചതുപോലെ.

മരത്തിന്റെ തൊലിയുരിഞ്ഞുപോയതിനാല്‍ വിളറി വെളുത്ത കൊമ്പുകളിലൂടെ കയറുമ്പോള്‍ ചെറിയ വഴുക്കല്‍ അനുഭവപ്പെടുന്നുണ്ട്. സ്‌കൂളില്‍നിന്നു വന്നു കഴിഞ്ഞാല്‍ പിന്നെ ഒരു മണിക്കൂറെങ്കിലും പേരയ്‌ക്കയുടെ മുകളില്‍ കയറിയിട്ടുള്ള അഭ്യാസമാണ്. ഏട്ടനും പ്രകാശേട്ടനും ജ്യോച്ചിയും കയറിക്കഴിഞ്ഞേ തനിക്ക് പ്രവേശനമുള്ളൂ. ഇന്നാണെങ്കില്‍ ആരെയും കാണാനില്ല. എല്ലാവരും ഓട്ടട ഭക്ഷിക്കുന്ന തിരക്കിലാണ്.

ദേവി ഓപ്പോള്‍ നല്ല ഓട്ടട ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഓപ്പോള്‍ ഉണ്ടാക്കിയ ഭക്ഷണം കണ്ടാല്‍ തന്നെ വായില്‍ നിന്ന് വെള്ളമൂറും. മഞ്ചപ്പുറത്ത് ചമ്രം പടിഞ്ഞിരുന്ന് അവരെല്ലാവരും ഓട്ടട കഴിക്കുകയാണ്. ഏട്ടനും പ്രകാശേട്ടനും ചിലപ്പോള്‍ തന്റെ ഓഹരികൂടി കൈവശപ്പെടുത്തിക്കാണും. ജ്യോച്ചി അതു ചെയ്യില്ല. തന്നെ ഒത്തിരി സ്‌നേഹമാണ്.

കഴിഞ്ഞ മാസം തിരണ്ടുകല്യാണം കഴിഞ്ഞപ്പോള്‍ തനിക്കിഷ്ടമുള്ള എല്ലാ വിഭവങ്ങളും എല്ലാവരും ഉണ്ടാക്കി തന്നിരുന്നു. പ്രകാശേട്ടന്‍ അത് കണ്ട് ദേഷ്യപ്പെട്ടത് ഓര്‍മയുണ്ട്. ”അവള്‍ക്കു മാത്രമായിട്ടെന്താ ഇത്രൂട്ടം വിഭവങ്ങള്…..” എന്നു ചോദിച്ചുകൊണ്ട് ഉണ്ണിച്ചെറിയമ്മയോടും ദേവിയോപ്പയോടും കയര്‍ക്കുന്നുണ്ടായിരുന്നു. ജ്യോച്ചി അപ്പോഴും കണ്ണിറുക്കി ചിരിച്ചു നിന്നതേയുള്ളൂ. രണ്ടു ദിവസം പ്രകാശേട്ടന്‍ ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ആരും പാവത്തിന് ഉത്തരം നല്‍കിയില്ല.

”ഇതറിയാന്‍ പെണ്‍കുട്ട്യാവണം… അപ്പൊഴേ ഇങ്ങനൊക്കെ ഭക്ഷണോം വസ്‌ത്രോം കിട്ടൂ….” എന്ന് പറഞ്ഞ് ചൂടുപിടിപ്പിക്കുവാന്‍ നല്ല രസമാണ്.

ഈ തിരണ്ടു കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ട്യോള് ഓടാനും ചാടാനും മരം കയറാനും ഒന്നും പാടില്ലത്രേ… എനിക്ക് വയ്യ അങ്ങനെയിരിക്കാനൊന്നും…തുളസിത്തറയുടെ സമീപം ഒളിച്ചിരിക്കാനും പാടില്ലാത്രേ…. പിന്നെവിടാ ഒളിക്യാ…ഒളിച്ചുകളിക്കുമ്പോ ഏറ്റവും സുരക്ഷിതമായ സ്ഥാനമാണത്…കണ്ണട മൂക്കത്ത് വച്ച് അതിന്റെ മുകളിലൂടെ അച്ഛമ്മ തുറിച്ചു നോക്കും…

ഒരു ദിവസം അച്ഛനോട് ധൈര്യപൂര്‍വം പറഞ്ഞതോര്‍മയുണ്ട്. ഈ പെണ്‍കുട്ട്യോള്‍ക്ക് നില്‍ക്കാനും ഇരിക്കാനും ചാടാനും ഉള്ള സ്ഥലം ഒരു പേപ്പറില്‍ കുറിച്ചു തരാന്‍…

അധികപ്രസംഗി എന്നുപറഞ്ഞ് അമ്മ തല്ലാന്‍ വന്നു. ചക്കരമാവിന്റെ പാഞ്ഞു കിടക്കുന്ന കൊമ്പിലിരുന്ന് ഒന്ന് ആടിയാല്‍ മതി….അച്ഛമ്മ പറയും… ”പെണ്‍കുട്ട്യോള് ഇങ്ങനെ ആടാന്‍ പാടില്ല…” സന്ധ്യയ്‌ക്ക് കുളത്തിലേക്ക് മേക്കഴുകാന്‍ പോകുമ്പോള്‍ പറയും. ”പെണ്‍കുട്ട്യോള് മുടീങ്ങനെ അഴിച്ചിട്ട് നടക്കാന്‍ പാടില്ല…” കിഴക്കറയിലിരുന്ന് പഠിക്കുമ്പോ പ്രകാശേട്ടന്‍ വന്ന് തമാശ പറയും. ചിരിച്ചാല്‍ തൊടങ്ങും അച്ഛമ്മയുടെ ഉപദേശം… ”ഇങ്ങനേം ണ്ടാ പെണ്‍കുട്ട്യോള്… പൊട്ടിച്ചിരിക്ക്യാത്രേ… എന്റെ ദേവ്യേ പെണ്‍കുട്ട്യോള് ങ്ങ്‌നെ പൊ

ട്ടിച്ചിരിക്കാന്‍ പാടില്ലെന്ന് പറഞ്ഞു കൊടുക്കൂ…” ദേവിയോപ്പോള്‍ കിഴക്കറയിലേക്ക് കയറി വരുമ്പോഴേക്കും പ്രകാശേട്ടന്‍ തന്റെ വായ പൊത്തിപ്പിടിച്ചുണ്ടാവും. പ്രകാശേട്ടന്റെ പിടിവിടാന്‍ വേണ്ടി ഒരു കടി കയ്യില്‍ വെച്ചു കൊടുക്കും. ഇത് കണ്ട് ദേവിയോപ്പോള്‍ പറയും. ”ന്താത് കുട്ട്യേ…ആണ്‍കുട്ട്യോളെ കടിക്കാന്‍ പാടുണ്ടോ?…”

രാവിലെത്തന്നെ മുത്തച്ഛനെ കാണാന്‍ പലരും വരും… നാട്ടിലെ തമ്പ്രാനാണത്രേ മുത്തച്ഛന്‍. എല്ലാവരുടെയും പരിദേവനങ്ങളും സങ്കടങ്ങളും മുത്തച്ഛനോടു വന്ന് പറയുന്നത് കാണാം. മുത്തച്ഛന്‍ വിധി പ്രസ്താവിക്കും. ആരായാലും അത് അനുസരിച്ചുകൊള്ളണം. മുത്തച്ഛന്റെ മിക്ക വിധികളും ന്യായമാകാറുണ്ട്. ചിലതിനോട് തനിക്ക് യോജിപ്പുണ്ടായിരുന്നില്ല. അതു ചോദിക്കാന്‍ ചെന്നാല്‍ അച്ഛമ്മ പറയും…”പെണ്‍കുട്ട്യോള് ഇതിലൊന്നും തലേടാന്‍ പാടില്ല…”

എന്താ… പെണ്‍കുട്ട്യോള്‍ക്ക് അഭിപ്രായം ഒന്നും പറയാന്‍ പാടില്ലേ? ആരോടു ചോദിക്കും….?

ഈശ്വരാ… മാസത്തില്‍ തീണ്ടാരിയായാല്‍ പിന്നെ ഒന്നും പറയണ്ട. അങ്ങോട്ടു നടക്കാന്‍ പാടില്ല. ഇങ്ങോട്ടു നോക്കാന്‍ പാടില്ല… ഒരു ചായ്‌പ്പിലെങ്ങനെഇരിക്യാ… പായേലേ കിടക്കാന്‍ പറ്റൂ….ഈ വീട്ടിലെ ചായ്‌പ്പില് എത്ര പെണ്‍കുട്ട്യോള് ഇങ്ങനെ ദെവസങ്ങളോളം ഇരുന്നിട്ടുണ്ടാവും?

ഏട്ടനും പ്രകാശേട്ടനും സ്‌കൂള്‍ വിട്ടു വന്നാല്‍ പതുക്കെ ചായ്‌പ്പില്‍ നിന്ന് ആരും കാണാതെ പുറത്തുചാടും. പേരയ്‌ക്കാമരത്തിന്റെ ഉച്ചിയിലെത്തും. ”നീ പറിച്ചുതിന്നോ പേരയ്‌ക്ക…പെണ്‍കുട്ട്യോള് ഇങ്ങനെ ചായ്‌പ്പില്‍ കഴിയേണ്ടവളല്ല….” എന്ന് പ്രകാശേട്ടന്‍ പ്രസ്താവിക്കും….

ദേവിയോപ്പോള്‍ തൊഴുത്തിലെ ചാണകം വാരിക്കളയാന്‍ ആ വഴി പോകുന്നുണ്ടാവും. തന്നെ കണ്ടാലും കണ്ടില്ലെന്നു നടിക്കും… തനിക്കറിയാം ദേവിയോപ്പോള്‍ അച്ഛമ്മയോടു തന്നെ കണ്ട കാര്യം പറയില്ലെന്ന്…. അത്തരത്തിലൊരു ചതി ചെയ്യാന്‍ ഓപ്പോള്‍ക്കാവില്യാ… കാരണണ്ട്….രാത്രീല് കാല് കടഞ്ഞ് വേറിടുന്നെന്ന് പറഞ്ഞ് കരയുമ്പോ താന്‍ മാത്രേള്ളൂ… കാല് തിരുമ്മാന്‍…ആശ്വസിപ്പിക്കാന്‍…

ദേവിയോപ്പോളുടെ വേദന ഇപ്പൊ മാറുംട്ടോ; നല്ല കുട്ടിയായി ഉറങ്ങിക്കോന്ന് പറഞ്ഞ് രാമായണത്തിലെ വരികള്‍ പാടിക്കൊടുക്കും. താന്‍ രാമായണം ചൊല്ലുന്നത് കേള്‍ക്കാന്‍ ദേവിയോപ്പോള്‍ക്കിഷ്ടമാണ്…അച്ഛമ്മ ചൊല്ലുന്നതു കേട്ട് അടുത്തിരുന്ന് പഠിച്ചതാണ്…ശ്രീരാമന്റെ കഥകള്‍ അച്ഛമ്മ പറഞ്ഞു തരും…

സന്ധ്യയ്‌ക്ക് നാമജപം കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ കലാപരിപാടികളാണ്. ഭഗവദ്ഗീതയിലെ കൃഷ്ണനാവാനായിരുന്നു തനിക്കിഷ്ടം. പ്രകാശേട്ടന്‍ അര്‍ജുനനാവും… ഏട്ടന്‍ ധൃതരാഷ്‌ട്രരും..ജ്യോച്ചി സഞ്ജയനും…

ഒറ്റശ്ലോകം കഴിഞ്ഞ് രംഗമൊഴിയാന്‍ വേണ്ടി ഏട്ടനെന്നും ധൃതരാഷ്‌ട്രര്‍ തന്നെ. ജ്യോച്ചിക്കും കൂടുതല്‍ അരങ്ങാടിത്തിമര്‍ക്കാന്‍ വയ്യാത്തതിനാല്‍ ഇടയ്‌ക്ക് വന്ന് സഞ്ജയന്റെ റോള്‍ കൈകാര്യം ചെയ്ത് പോകും. പ്രകാശേട്ടന്‍ അര്‍ജുനന്റെ ചോദ്യവുമായി രംഗത്തെത്തും…. ശ്രീകൃഷ്ണനായി ഗീതോപദേശത്തിന്റെ ഭാഗം കൈകാര്യം ചെയ്യാന്‍ തനിക്കുള്ള പാടവത്തെ എല്ലാവരും പുകഴ്‌ത്തി സംസാരിക്കാറുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളില്‍ തനിക്കുള്ള കഴിവിനോട് അച്ഛമ്മയ്‌ക്ക് മതിപ്പുണ്ട്. അതുമാത്രമാണ് അച്ഛമ്മയുടെ മുന്നില്‍ കാണിക്കാനുള്ള തുറുപ്പുശീട്ട്…

കുളിമുറിയില്‍ കയറി കയ്യും കാലും മുഖവും കഴുകി നെയ്യപ്പം തിന്നാമെന്നു കരുതിയാണ് സ്‌കൂളില്‍നിന്ന് വന്ന ഉടനെ ഓടി കുളിമുറിയില്‍ കയറിയത്… കുളിമുറിയുടെ അടുത്തെത്തിയപ്പോള്‍ തന്നെ ആകാശത്തുനിന്ന് മുഖത്തേക്ക് ടോര്‍ച്ച് മിന്നിച്ചപോലെ കണ്ണുകളിലേക്ക് വെളിച്ചം കുത്തിയിറങ്ങി…രണ്ടു കൈകള്‍ കൊണ്ടും മുഖം പൊത്തി താഴേക്ക്  നോക്കിയപ്പോള്‍ മരപ്പൂളുകളും പേരയ്‌ക്കയുടെ ഇലകളും മുറ്റം മുഴുവന്‍ ചിതറിത്തെറിച്ചിരിക്കുന്നു…പേരയ്‌ക്കാമരം കോടാലികൊണ്ട് വെട്ടിമുറിച്ച് തുണ്ടുതുണ്ടാക്കി മാറ്റിയിരിക്കുന്നു.

കിഴക്കേ പറമ്പിന്റെ അരികെ നിന്ന് അച്ഛമ്മയും വാല്യക്കാരും പറയുന്നുണ്ടായിരുന്നു… ”കുളിമുറിയുടെ മേല്‍ക്കൂര തകര്‍ക്കാനായൊരു മരം…. വന്നാ തൊടങ്ങും വാല്യക്കാരായ പെണ്‍കുട്ട്യോള് അതിന്മേ കേറി ചാഞ്ചാടാന്‍…. ആര്യങ്കാവിലമ്മേടെ പൂരം കഴിയട്ടെയെന്ന് നിരീച്ചാ ഇത്രേടം നീട്ടിക്കൊണ്ടോയേ…ഇനീം അത് നിന്നാ വീടിനതൊരു ഭാരാവും….കുളിമുറീടെ മേല്‍ക്കൂര പൊളിക്ക്യോന്ന് സംശല്യ…..”  

ഭൂമിയുടെ ഭാരമായ പേരയ്‌ക്കാമരത്തെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു… കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തണലേകി…ഞങ്ങളുടെ കളിക്കൂട്ടുകാരനായി പേരയ്‌ക്കകള്‍ നല്‍കി….കിളികളുടെയും മറ്റു ജീവജാലങ്ങളുടെയും  വിശപ്പകറ്റി പച്ചക്കുട നിവര്‍ത്തിനിന്ന പേരയ്‌ക്ക മരം ഭൂമിയ്‌ക്ക് ഭാരാണത്രേ….ഇന്ന് നാമജപത്തിനുശേഷമുള്ള കലാപരിപാടിയില്‍ പറയണം…ഭൂമിയുടെ ഭാരം നീക്കാന്‍ ശ്രമിച്ച് ഭൂമിയ്‌ക്ക് ഭാരമായവനെക്കുറിച്ച്….

രജനി സുരേഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.