Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്ലില്‍ ധോണിയുടെ വിക്കറ്റെടുത്തു; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പിന്നീട് കളിപ്പിച്ചില്ലെന്ന് വെളിപ്പെടുത്തി എസ്. ശ്രീശാന്ത്

സിഎസ്‌കെയ്‌ക്കെതിരേ കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കാരണം അവര്‍ക്കെതിരേ ജയിക്കുകയെന്നത് തന്റെ ലക്ഷ്യമായിരുന്നു. അന്നു എന്തു കൊണ്ടാണ് സിഎസ്‌കെതിരേ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് അറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 06:51 pm IST
inCricket

കൊച്ചി: ഡര്‍ബനില്‍ നടന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒരു കളിയില്‍ താന്‍ പുറത്താക്കിയതായും പിന്നീടൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ തന്നെ കളിപ്പിച്ചിട്ടില്ലെന്നും മലയാളി പേസര്‍ ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഹെലോ ആപ്പില്‍ കഴിഞ്ഞ ദിവസം ലൈവില്‍ വന്നപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.  

സിഎസ്‌കെയ്‌ക്കെതിരേ കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കാരണം അവര്‍ക്കെതിരേ ജയിക്കുകയെന്നത് തന്റെ ലക്ഷ്യമായിരുന്നു. അന്നു എന്തു കൊണ്ടാണ് സിഎസ്‌കെതിരേ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് അറിയില്ല. എന്തു കാരണം കൊണ്ടാണ് സിഎസ്‌കെയ്‌ക്കെതിരേ തന്നെ ഒഴിവാക്കിയത് എന്നതിന് കൃത്യമായ ഉത്തരം ടീം മാനേജ്മെന്റിന്റെ പക്കല്‍ ഇല്ലായിരുന്നു. ധോണിയോടോ, സിഎസ്‌കെയോടോ വെറുപ്പില്ല. അവരുടെ മഞ്ഞ ജഴ്സി മാത്രമാണ് ഇഷ്ടമില്ലാത്തത്. ഈ നിറം ഓസ്ട്രേലിയന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നത് കൊണ്ടു മാത്രമാണ് സിഎസ്‌കെയെ തനിക്കു ഇഷ്ടമില്ലാത്തതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. 

2013ലെ ഐപിഎല്ലിനിടെ രാജസ്ഥാന്റെ ഡ്രസിങ് റൂമില്‍ വച്ച് ശ്രീശാന്ത് തനിക്കും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനുമെതിരേ മോശമായി സംസാരിച്ചിരുന്നതായി അന്നത്തെ കോച്ച് പാഡി അപ്റ്റണ്‍ തന്റെ ആത്മകഥയായ ബെയര്‍ഫൂട്ട് കോച്ച് എന്ന പുസ്‌കത്തില്‍ കുറിച്ചിരുന്നു. സിഎസ്‌കെയ്‌ക്കെതിരായ കളിയില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴായിരുന്നു ശ്രീശാന്ത് തങ്ങള്‍ക്കെതിരേ തട്ടിക്കയറിയതെന്നും ഇതിനു പിന്നാലെ താരത്തിനോടു വീട്ടിലേക്കു തിരികെ പോവാന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കുറിച്ചിരുന്നു. ഈ സംഭവം നടന്ന് വെറും 24 മണിക്കൂറിനുള്ളിലാണ് വാതുവയ്‌പ് സംഭവവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായത്. അപ്റ്റണിന്റെ ആത്മകഥയിലെ ആരോപണത്തെക്കുറിച്ച് ഹെലോ ആപ്പിന്റെ ലൈവില്‍ ശ്രീശാന്ത് തുറന്നു പറയുകയായിരുന്നു.  

ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് കൂടിയായ അപ്റ്റണിനെ ശ്രീശാന്ത് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ആത്മകഥയില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നു ഇതേക്കുറിച്ചു വിശദീകരിക്കാനും ശ്രീശാന്ത് അഭ്യര്‍ഥിച്ചു. ടീമിലെ ഭൂരിഭാഗം പേര്‍ക്കും അപ്റ്റണിനോടു ബഹുമാനമോ, മതിപ്പോ ഇല്ലായിരുന്നു. ഒരു താരവും അദ്ദേഹത്തെ അത്ര വലിയ സംഭവമായി കണ്ടിട്ടുമില്ല. അപ്റ്റണുമായി നല്ല ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. പല കാര്യങ്ങളും അദ്ദേവുമായി സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് താന്‍ അന്നു ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ അദ്ദേഹം ആത്മകഥയില്‍ കുറിച്ചതെന്നു അറിയില്ല. ഇതിനു കാരണം വിശദീകരിക്കേണ്ടത് അപ്റ്റണ്‍ തന്നെയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ദ്രാവിഡുമായി തനിക്ക് ഒരു ശത്രുതയുമില്ലെന്നും അദ്ദേഹത്തോടു താന്‍ തട്ടിക്കയറാന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീ വ്യക്തമാക്കി. ദ്രാവിഡിനെപ്പോലെ ഒരാളോട് ബഹുമാനമില്ലാതെ താന്‍ പെരുമാറില്ല. മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. സിഎസ്‌കെയ്‌ക്കെതിരായ കളിയില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ ദേഷ്യം വന്നിരുന്നുവെന്നത് സത്യമാണ്. അതിന്റെ കാരണം മാത്രമേ താന്‍ അന്നു ചോദിച്ചിരുന്നുള്ളൂവെന്നും ശ്രീശാന്ത് വിശദമാക്കി.  

Tags: ധോണിശ്രീശാന്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.