Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബുദ്ധിയില്‍ പ്രതിഫലിക്കുന്ന തേജസ്

ചൈതന്യത്തിന്റെ ബന്ധമില്ലെങ്കില്‍ ജഡഉപാധികളായ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയ്‌ക്കൊന്നും പ്രവര്‍ത്തിക്കാനാവില്ല.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 16, 2020, 03:00 am IST
inSamskriti

വിജ്ഞാനമയ കോശത്തെപ്പറ്റി അടുത്ത 5 ശ്ലോകങ്ങളില്‍ വിവരിക്കുന്നു.

ശ്ലോകം 184

ബുദ്ധിര്‍ബുദ്ധീന്ദ്രിയൈഃ സാര്‍ദ്ധം സവൃത്തിഃ കര്‍ത്തൃ ലക്ഷണഃ

വിജ്ഞാനമയകോശഃ സ്യാത് പുംസഃ സംസാര കാരണം

ജ്ഞാനേന്ദ്രിയങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളോട് കൂടിയതും  കര്‍തൃത്വ അഭിമാനമുള്ളതുമായ ബുദ്ധിയാണ് വിജ്ഞാനമയ കോശം. ജീവന്റെ സംസാരത്തിന് കാരണമാണ് വിജ്ഞാനമയകോശം. ബുദ്ധിയും ബുദ്ധിയുടെ പലതരത്തിലുള്ള  വൃത്തികളും ജ്ഞാനേന്ദ്രിയങ്ങളും ചേര്‍ന്നതാണ് വിജ്ഞാനമയകോശം. ഇത് ആത്മാവിനെ മറയ്‌ക്കുന്നതിനാല്‍ സംസാരത്തിന് കാരണമാകുന്നു.

ഞാന്‍ ചെയ്യുന്നു എന്ന കര്‍തൃത്വഭാവം ബുദ്ധി വൃത്തിയാണ്. ഞാന്‍ ചെയ്യുന്നുവെന്ന ഭാവം കര്‍മ്മബന്ധനത്തിനും തുടര്‍ന്ന് വാസനയ്‌ക്കും കാരണമാകും. വാസനകളെ പ്രകടമാക്കാനായി ജന്മമുണ്ടാകും. ഇതുമൂലം കര്‍മ്മം അതിന്റെ ഫലമായി വീണ്ടും വാസനയും കര്‍മ്മവും അതിനായി ജന്മവും ഉണ്ടാകും. ഇങ്ങനെ വീണ്ടും വീണ്ടും ജനന മരണങ്ങള്‍ക്ക് കാരണമാകും. ഓരോ ജനനവും വാസനയെ ക്ഷയിപ്പിക്കാനുള്ളതാണ്. ജീവന്‍ ഒരു അനുഭവമണ്ഡലത്തില്‍ നിന്ന് അടുത്തതിലേക്ക് യാത്ര ചെയ്യുന്നു. ഇതാണ് ജനന മരണങ്ങള്‍.

ശ്ലോകം 185

അനുവ്രജത്ചിത് പ്രതിബിംബ ശക്തിഃ

വിജ്ഞാനസംജ്ഞഃ പ്രകൃതേര്‍വികാരഃ

ജ്ഞാനക്രിയാവാനഹമിത്യജസ്രം

ദേഹേന്ദ്രിയാദിഷ്വഭിമന്യതേ ഭൃശം

ജ്ഞാനസ്വരൂപമായ  ആത്മാവിന്റെ പ്രതിബിംബ ചൈതന്യം പ്രകൃതിയുടെ വികാരമായ വിജ്ഞാനമയ കോശത്തില്‍ പ്രവേശിക്കുന്നു. അതിനാല്‍ വിജ്ഞാനമയകോശം ജ്ഞാനം എന്ന ക്രിയയോട് ചേര്‍ന്ന് ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ വളരെയേറെ അഭിമാനിക്കുന്നു.

ചിത് സ്വരൂപമായ ആത്മാവ് വിജ്ഞാനമയ കോശത്തില്‍ പ്രതിബിംബിക്കുന്നു. ബുദ്ധിയില്‍ പ്രതിഫലിക്കുന്ന ചിത്തിനെ തേജസ്സ് അഥവാ ചൈതന്യം എന്ന് പറയുന്നു. സൂര്യന്‍ വെള്ളത്തില്‍ പ്രതിബിംബിക്കുന്നത് പോലെയാണിത്. ഓരോന്നിലും വിളങ്ങിക്കൊണ്ടിരിക്കുന്ന ജീവചൈതന്യം ചിത്‌സ്വരൂപമായ ഈശ്വരന്‍ തന്നെയാണ്. അത് എല്ലാറ്റിലും എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. ബുദ്ധിയില്‍ പ്രതിബിംബിക്കുന്ന ഈ ചൈതന്യമാണ് ഞാന്‍ എന്ന ഭാവത്തെ ഉണ്ടാക്കുന്നത്. ഞാന്‍ ചെയ്യുന്നു എന്ന കര്‍തൃത്വ അഭിമാനമുള്ള ജീവഭാവത്തിന് കാരണമാകും.

ചൈതന്യത്തിന്റെ ബന്ധമില്ലെങ്കില്‍ ജഡഉപാധികളായ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയ്‌ക്കൊന്നും പ്രവര്‍ത്തിക്കാനാവില്ല. ചിത് പ്രകാശത്തിന്റെ പ്രതിഫലനമാണ് ബുദ്ധി ചൈതന്യമാകുന്നത്. അതിന് സ്വയമായി പ്രകാശമില്ല. ഇരുട്ടത്ത് കണ്ണാടി വച്ചാല്‍ അതില്‍ ഒന്നും ഫലിക്കില്ല. എന്നാല്‍ ചെറിയ പ്രകാശമുണ്ടായാലും കണ്ണാടിയില്‍ പ്രതിഫലനമുണ്ടാകും. ആത്മ പ്രകാശമാണ് ബുദ്ധിയേയും പ്രകാശിപ്പിക്കുന്നത്. അറിയുക എന്നതാണ് വിജ്ഞാനമയകോശത്തിന്റെ ധര്‍മ്മം. ആത്മാവിന്റെ സത്, ചിത് അംശവും ബുദ്ധി വൃത്തിയും കൂടിച്ചേരുമ്പോഴാണ് ഞാന്‍ അറിയുന്നു എന്നത് സംഭവിക്കുന്നത്.

ഇത് എന്നില്‍ ഞാന്‍ എന്ന ഭാവത്തേയും പുറമെയുള്ളവയില്‍ എന്റെ എന്ന ഭാവത്തേയും ഉണ്ടാക്കും.ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ അഭിമാനിക്കുമ്പോള്‍ അത് ജീവന്‍ ആയി മാറുന്നു. ഈ അഹന്താ മമതകള്‍ സംസാരത്തിന് കാരണമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

India

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

Kerala

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.