Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മരണത്തോട് മല്ലടിക്കുന്ന വിദ്യര്‍ത്ഥിക്ക് മാതാപിതാക്കളെ കാണാന്‍ മോഹം; കൊറോണക്കിടയിലും അയര്‍ലണ്ടില്‍ നിന്നും കുട്ടിയെ നാട്ടിലെത്തിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി ചെയ്ത സത്പ്രവൃത്തിയുടെ നന്ദി പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നടന്‍ ജെയ്സ് ജോസാണ്. കോവിഡ് പ്രതിസന്ധിയില്‍ ജീവിതത്തോട് മല്ലിടുന്ന ഒരു കുട്ടിയെ നാട്ടിലെത്തിച്ച അനുഭവമാണ് നടന്‍ ജെയ്‌സ് ജോസ് ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 10:41 pm IST
in Social Trend

തിരുവനന്തപുരം: സുരേഷ് ഗോപി എംപി ചെയ്യുന്ന സത്പ്രവൃത്തികള്‍ പലരും പറഞ്ഞു കഴിയുമ്പോഴാണ് മറ്റുള്ളവര്‍ പോലും അറിയുന്നത്. താന്‍ ചെയ്ത കാര്യങ്ങള്‍ ഒരിക്കല്‍ പോലും മറ്റുള്ളവരോട് പറഞ്ഞ് അദേഹം മേനി നടിക്കാറില്ല. ഇതാണ് സുരേഷ് ഗോപിയെ വ്യത്യസ്ഥനാക്കുന്നതും. കഴിഞ്ഞ ദിവസവും സുരേഷ് ഗോപി ചെയ്ത സത്പ്രവൃത്തിയുടെ നന്ദി പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നടന്‍ ജെയ്സ് ജോസാണ്. കോവിഡ് പ്രതിസന്ധിയില്‍ ജീവിതത്തോട് മല്ലിടുന്ന ഒരു കുട്ടിയെ നാട്ടിലെത്തിച്ച അനുഭവമാണ് നടന്‍ ജെയ്‌സ് ജോസ് ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.  

അയര്‍ലന്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് ലുക്കിമിയ രോഗം സ്ഥിരീകരിക്കുകയും ഒരു പക്ഷേ മാസങ്ങള്‍ കൂടിയേ ആയുസ് ഉള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. ഇനി നാട്ടിലെത്തി മാതാപിതാക്കള്‍ക്കൊപ്പം നിന്ന് ചികില്‍സ തേടണം എന്ന മോഹത്തിലാണ് കോവിഡ് ലോക്ഡൗണ്‍ വിലങ്ങായത്. ഇതോടെയാണ് കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ജെയ്‌സ് ജോസിനെ ബന്ധപ്പെടുകയും സുരേഷ്‌ഗോപിയുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിക്കാമോ എന്ന് അഭ്യര്‍ഥിക്കുകയും ആയിരുന്നു.

ജെയ്‌സ് ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സൂപ്പര്‍സ്റ്റാര്‍, ഒരു എംപി എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യന്റെ നന്മ ഞാന്‍ ഒരുപാട് കേട്ടറിഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ നന്മ തൊട്ടറിഞ്ഞ ഒരു നിമിഷത്തെ പറ്റിയുള്ളതാണ് ഈ കുറിപ്പ്.കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഞാന്‍ എന്റെ കസിന്‍ ബ്രദറിന്റെ മെസ്സേജ് കണ്ടാണ് ഉണരുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ തളര്‍ന്ന അവസ്ഥയിലുള്ള ഒന്നായിരുന്നു അത്. അവരുടെ കൂടെ അയര്‍ലണ്ടില്‍ പഠിക്കുന്ന കുട്ടിക്ക് (പ്രൈവസി മാനിച്ചു പേരുകള്‍ വെളിപ്പെടുത്തുന്നില്ല) ലുക്കിമിയ ഡയഗ്നോസ് ചെയ്തു, രണ്ടു തവണ കീമോതെറാപ്പി കഴിഞ്ഞ അവള്‍ക് കുറച്ച് ആഴചകളോ മാസങ്ങളോ ആയുസ്സ് ആണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഈ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍, നാട്ടില്‍ പോയി മാതാപിതാക്കളുടെ അടുത്ത് കഴിഞ്ഞു കൊണ്ട് കീമോ തുടരുവാന്‍ അവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.  

ഒരു നിമിഷം അവളുടെയും അവളുടെ മാതാപിതാക്കളുടെ മുഖം എന്റെ മനസ്സില്‍ വന്നു, എത്രമാത്രം ഹൃദയഭാരത്തോടെ ആയിരിക്കും അവര്‍ ഓരോ നിമിഷവും തള്ളി നീക്കുക എന്നത് നമുക്ക് എളുപ്പം മനസിലാകും, പരസ്പരം കാണാതെ ഈ ലോകം വിട്ടു പോകുക എന്നത് ചിന്തിക്കാനാകുന്ന ഒന്നല്ല എന്ന് നമുക്കെല്ലാവര്കും അറിയാം.

ഈ കുട്ടിയെ അടിയന്തിരമായിട്ടു നാട്ടില്‍ എത്തിക്കാനുള്ള അവസാന പരിശ്രമമെന്ന നിലയിലാണ് എന്റെ കസിന്‍ എനിക്ക് മെസ്സേജ് അയക്കുന്നത്, കാരണം വളരെയേറെ വാതിലുകള്‍ അവര്‍ മുട്ടിക്കഴിഞ്ഞിരുന്നു ഇതിനകം. ഞാന്‍ സിനിമ ഫീല്‍ഡില്‍ ഉള്ളതിനാലും, ഇപ്പോള്‍ ഞാന്‍ സുരേഷേട്ടന്റെ കാവല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനാലും എനിക്ക് അദ്ദേഹവുമായി എന്തെങ്കിലും ബദ്ധം ഉണ്ടാകും എന്നവര്‍ ഊഹിച്ചിരിക്കാം.

ഞാന്‍ മെസ്സേജ് വായിച്ച ഉടനെ അവനെ തിരിച്ചു വിളിച്ചു, ഇത്തരം കാര്യങ്ങള്‍ക് ഫോണെടുത്തു വിളിക്കുന്നതിന് പകരം എന്തിനാണ് മെസ്സേജ് അയക്കുന്നത് എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു.സുരേഷേട്ടന്റെയും മാനേജര്‍ സിനോജിന്റെയും നമ്പര്‍ അവര്‍ക്ക് അയച്ചു കൊടുത്തു. അല്പസമയത്തിനുള്ളില്‍ സുരേഷ് സാറിനെ കിട്ടിയില്ല പക്ഷെ മാനേജര്‍ ഈ വിവരം സുരേഷ് സാറിന്റെ അടുത്ത് എത്തിച്ചുകൊള്ളാം എന്ന് ഉറപ്പ് പറഞ്ഞെന്നും അറിയിച്ചു. പക്ഷെ സുരേഷേട്ടന്‍ ഇതറിയാന്‍ എന്തെങ്കിലും ഡിലെ വരുമോ എന്ന് ഭയന്ന് സുരേഷേട്ടനെ ഞാന്‍ വിളിക്കുന്നതിനേക്കാള്‍ നല്ലത് നിതിന്‍ രഞ്ജിപണിക്കര്‍ ആണെന്ന് എനിക്ക് തോന്നി. 

ഞാന്‍ ഉടനെ നിതിനെ വിളിച്ചു എന്റെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ വിവരങ്ങളും ഡോക്യൂമെന്റ്‌സും അയച്ചു കൊടുത്തു. ജെയ്സ്, ഞാന്‍ ഇത് ഉടനെ സുരേഷേട്ടന് എത്തിച്ചു കൊള്ളാമെന്നും സഞ്ജയ് പടിയൂരിന് കൂടെ ഇത് ഷെയര്‍ ചെയ്‌തേക്കൂ എന്നും നിതിന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ പോലെ ഞാന്‍ സഞ്ജയ് ഭായിയെ വിളിച്ചു വിവരം കൈമാറി അദ്ദേഹവും എനിക്ക് എല്ലാ സഹായവും ഉറപ്പ് തന്നു.

തൊട്ടുപിന്നാലെ സുരേഷേട്ടനെ എനിക്ക് ഫോണില്‍ ലഭിക്കുകയും ചെയ്തു, പിന്നെ നടന്നതെല്ലാം ഒരു സിനിമ ക്ലൈമാക്‌സ് പോലെ അതിശയിപ്പിക്കുന്നതായിരുന്നു. കോവിഡ് കാലമായതിനാല്‍ അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുക എന്നത് അസാധ്യമാണ്. പക്ഷെ അടിയന്തിര ഇടപെടല്‍ നിമിത്തം ഇന്ത്യന്‍ എംബസ്സിയുടെ എന്‍ ഓ സി ലഭിക്കുകയും, അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക് ഫ്‌ലൈറ്റ് ഇല്ലാത്തതിനാല്‍ കുട്ടിയേ ലണ്ടനില്‍ എത്തിക്കുകയും നെക്സ്റ്റ് ഫ്‌ലൈറ്റില്‍ അടിയന്തിരമായി ഇ കുട്ടിയുടെ പേര് ഫ്‌ലൈറ്റ് ലിസ്റ്റില്‍ ചേര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു.

ഈ കുട്ടി ഒരു മലയാളി അല്ല എന്നതാണ് മറ്റൊരു കാര്യം, സംസ്ഥാനമോ, മതമോ, നിറമോ, രാഷ്‌ട്രീയമോ ഒന്നും നോക്കാതെ ഏത് സമയത്തും നമ്മള്‍ക്കു കാവലായി നില്‍ക്കുന്ന സുരേഷേട്ടന് എന്റെ ബിഗ് സല്യൂട്ട്.

ജെയ്സ് ജോസ്.

Tags: keralaസുരേഷ് ഗോപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

പുതിയ വാര്‍ത്തകള്‍

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.