Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നിയമങ്ങള്‍ വ്യാപാരികളില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കരുത്: ടി.എസ്. പട്ടാഭിരാമന്‍

സംസ്ഥാനത്തെ ചെറുകിട-വന്‍കിട വസ്ത്രശാലകള്‍ ഒരുപോലെ നഷ്ടത്തിലാണ്. സാമ്പത്തിക നഷ്ടം വ്യാപാരികള്‍ തന്നെ വഹിക്കണമെന്ന് പറയുന്നത് ന്യായമല്ല. കടകള്‍ അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ വസ്ത്രവ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പട്ടാഭിരാമന്‍ 'ജന്മഭൂമി'യോട് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 10:53 am IST
inBusiness

തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍ മേഖലയ്‌ക്ക് വന്‍ നഷ്ടമാണെന്നും നിയമങ്ങള്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ചാല്‍ വസ്ത്രവ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും കല്യാണ്‍ സില്‍ക്‌സ് ഉടമയും ഓള്‍ കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമന്‍. വിഷു-ഈസ്റ്റര്‍-റംസാന്‍ ഉത്സവ സീസണിലെ വ്യാപാരം 100 ശതമാനവും വസ്ത്രവ്യാപാര മേഖലയ്‌ക്ക് നഷ്ടപ്പെട്ടു. ഇനിയുള്ള രണ്ടു മാസം മഴക്കാലമായതിനാല്‍ വില്‍പ്പന വളരെ കുറവായിരിക്കും.

സംസ്ഥാനത്തെ ചെറുകിട-വന്‍കിട വസ്ത്രശാലകള്‍ ഒരുപോലെ നഷ്ടത്തിലാണ്. സാമ്പത്തിക നഷ്ടം വ്യാപാരികള്‍ തന്നെ വഹിക്കണമെന്ന് പറയുന്നത് ന്യായമല്ല. കടകള്‍ അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ വസ്ത്രവ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പട്ടാഭിരാമന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.  

കടകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും ജീവനക്കാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ മുഴുവന്‍ ശമ്പളവും നല്‍കുന്നുണ്ട്. അടഞ്ഞു കിടക്കുന്ന തുണിക്കടകളെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ നിന്ന് കെഎസ്ഇബി ഒഴിവാക്കിയിട്ടില്ല. തുറന്നു പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെ ഫിക്‌സഡ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡിസംബര്‍ വരെ മൊറോട്ടോറിയം ആണ് അനുവദിച്ചത്. കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഫിക്‌സഡ് ചാര്‍ജ് സര്‍ക്കാര്‍ ഒഴിവാക്കണം.

 വസ്ത്രവ്യാപാരികളുടെ വായ്‌പകള്‍ക്ക് ബാങ്കുകള്‍ ഒരു വര്‍ഷത്തെ പലിശരഹിത മൊറട്ടോറിയം അനുവദിക്കണം. തൊഴിലുടമയുടെ കുറ്റംകൊണ്ടല്ലാതെ കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇഎസ്‌ഐ വിഹിതം അടക്കേണ്ട ചുമതല ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തന്നെ വഹിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.  

പ്രോവിഡന്റ് ഫണ്ട് ഈവര്‍ഷം തൊഴിലുടമയേയും തൊഴിലാളിയേയും ഒരു പോലെ ഒഴിവാക്കണം. ലോക്ഡൗണിനെ തുടര്‍ന്ന് പൂര്‍ണമായി സ്തംഭിച്ച വസ്ത്ര വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തിക പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കണമെന്ന് പട്ടാഭിരാമന്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വസ്ത്രശാലകള്‍ ഭാഗികമായെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം അനുവദിക്കണം.  

നിലവിലെ സ്ഥിതി കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ തൊഴില്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 100 ശതമാനം സാമ്പത്തിക ഞെരുക്കത്തിലായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ബഹുനിലകളിലുള്ള  വസ്ത്രശാലകള്‍ക്ക് ഒരു നിലയെങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണം.  

ഒരു വര്‍ഷത്തെ വ്യാപാരം നഷ്ടപ്പെട്ട വസ്ത്രവ്യാപാരികള്‍ക്കായി സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ടി.എസ് പട്ടാഭിരാമന്‍ അറിയിച്ചു.

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍നിയമംtextiles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

India

ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ തുര്‍ക്കിക്ക് മരണവാറണ്ടാകും

Main Article

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.