Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക്ഡൗണില്‍ മൂന്നാറില്‍ ഭൂമി കയ്യേറ്റം; ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികയ്യേറിയതായി ആരോപണം

കയ്യേറ്റം ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. കെഡിഎച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 20/1ല്‍ പെട്ട സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 13, 2020, 10:29 am IST
in Idukki

മൂന്നാര്‍: ലോക്ഡൗണില്‍ മൂന്നാറിന് സമീപം സ്ഥലം കയ്യേറി കെട്ടിടം നിര്‍മ്മിച്ചു. ദേവികുളം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതായി മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം ലൈഫ് പദ്ധതിയ്‌ക്കായി മാറ്റിയിട്ടിരിക്കുന്ന സ്ഥലമടക്കം 15 സെന്റ് ഭൂമിയാണ് കൈയേറിയിരിക്കുന്നത്.

അനധികൃതമായി കയ്യേറിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് കൈവശ സാക്ഷ്യപത്രം നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കെഡിഎച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 20/1ല്‍ പെട്ട സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ദേവികുളം ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിന് എതിര്‍വശത്തായുള്ള സ്ഥലമാണ് ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിന് മാറ്റിയിട്ടിരിക്കുന്നതാണ്.  

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും കെട്ടിടം സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ദേവികുളം സ്വദേശി മണിയുടെ ഭാര്യയുടെ പേരിലാണ് സ്ഥലം ഡെപ്യൂട്ടി തഹസില്‍ദാര്‍ സാക്ഷ്യ പത്രം നല്‍കിയത്. നിരുത്തരവാദിത്വപരമായി സാക്ഷ്യപത്രം നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കണെമന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം റിപ്പോര്‍ട്ട് ചാനലുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുടുംബ വീട്ടിലേക്ക് മാറാനുള്ള ശ്രമവും ആരംഭിച്ച് കഴിഞ്ഞു. നടപടിയുണ്ടായാല്‍ ഇറങ്ങി പോകാതിരിക്കാനാണ് ഇത്തരമൊരു നീക്കം. അതേ സമയം വര്‍ഷങ്ങളായി കൈവശമിരുന്ന സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് കെട്ടിട ഉടമസ്ഥന്റെ വാദം. ഇതിനായി കൈവശ അവകാശ രേഖയടക്കം വാങ്ങിയിരുന്നു. പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാനും അനുമതി നല്‍കി. തുടര്‍ന്ന് ലൈഫ് പദ്ധതി പ്രകാരമാണ് വീട് വെച്ചതെന്നും ഉടമസ്ഥന്‍ പറയുന്നു.

പരിശോധിക്കും: കളക്ടര്‍

കയ്യേറ്റ ഭൂമിയിലാണോ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നത് പരിശോധിക്കുമെന്ന് ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

ഇതനുസരിച്ചാകും നടപടി എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കെട്ടിടം നിര്‍മ്മിക്കുന്നതിന് വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കാം. ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത് പ്രകാരമാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതടക്കം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Tags: landലോക്ഡൗണ്‍മൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണനും

ഡോക്ടര്‍മാര്‍ക്കായി ഡോക്ടര്‍മാര്‍ ഒരുക്കിയ ജിപി ഗൈഡ്‌സ് ആപ്പ് ശ്രദ്ധ നേടുന്നു

ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍ബി പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 15 വൈകിട്ട് 5 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.