Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മീയതയെ മുഖ്യധാരയാക്കുന്ന സ്‌നേഹസാന്നിധ്യം

ഇന്ന് ശ്രീശ്രീ രവിശങ്കറിന്റെ 64 ാം ജന്മദിനം. ആത്മീയലോകത്ത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന 'ആര്‍ട്ട് ഓഫ് ലിവിങ്ങി'ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 03:00 am IST
inSamskriti

രൗദ്രഭാവം  പൂണ്ടൊരു മഹാമാരി ലോകത്തെ പിടികൂടിയിരിക്കുന്നു.  പേടി, ഉത്ക്കണ്ഠ, അനിശ്ചിതാവസ്ഥ, മുന്നോട്ട് പോകാനുള്ള വഴിപിഴവ്, ഊര്‍ജ്ജമില്ലായ്‌മ എന്നിങ്ങനെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളും ഇത് ലോകജനതയില്‍ സൃഷ്ടിച്ചു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ കോടിക്കണക്കിന് ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ചുരുക്കം ചില ആത്മീയ നേതാക്കളില്‍ ഒരാളാണ് ശ്രീ ശ്രീ രവിശങ്കര്‍. ദിവസേനയുള്ള സൗജന്യ ധ്യാന സെഷനുകളിലൂടെ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ മാനസിക ശാരീരിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി അദ്ദേഹം അശ്രാന്തം പ്രവര്‍ത്തിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ കിട്ടാതെ മാനസിക വിഭ്രാന്തി അനുഭവിക്കുന്നവര്‍ക്ക് പരിഹാരവുമായി അദ്ദേഹത്തിന്റെ ‘ആര്‍ട്ട് ഓഫ് ലിവിങ്്’ തണലാകുന്നു.  

1982ലാണ്  ശ്രീ ശ്രീ രവിശങ്കര്‍ ആര്‍ട്ട് ഓഫ് ലിവിങ്  സ്ഥാപിക്കുന്നത്. വിദ്യാഭ്യാസം, ദുരന്താഘാത നിവാരണം, മാനസിക പിരിമുറുക്ക ലഘൂകരണം, പരിസ്ഥിതി സംരക്ഷണം, സംഘര്‍ഷ  പരിഹാരം  എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച്, ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനകളിലൊന്നായി ആര്‍ട്ട് ഓഫ് ലിവിങ്  വളര്‍ന്നു.

1982ലെ ഗ്രീഷ്മത്തില്‍ കര്‍ണാടകയിലെ ഷിമോഗയില്‍, 10 ദിവസത്തെ മൗനത്തിലേക്കാണ്ടു ശ്രീ ശ്രീ രവിശങ്കര്‍. അന്ന് ആ നിശബ്ദതയുടെ ഉദരത്തില്‍ നിന്നായിരുന്നു വിശ്വപ്രസിദ്ധമായി തീര്‍ന്ന സുദര്‍ശന ക്രിയയുടെ  (SKY/സ്‌കൈ)പിറവി. ‘അത് ഒരു കവിതയായി വന്നു’, എന്നാണ്  അദ്ദേഹം സുദര്‍ശനക്രിയയെ  വിവരിച്ചത്.  

ലോകത്തിനു ലഭ്യമായ  ഈ  സമ്മാനം താമസിയാതെ മറ്റുള്ളവരുമായി അദ്ദേഹം പങ്കിടാന്‍ തുടങ്ങി. ആദ്യമെത്തിയത് ഒരു കൂട്ടം എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആയിരുന്നു. നല്ല വിശ്രമവും, ഊര്‍ജ്ജസ്വലതയും, ശാന്തതയും അനുഭവപ്പെട്ടതായി അവര്‍ അറിയിച്ചു. സുദര്‍ശനക്രിയ ഇന്ന് ശ്രീ ശ്രീ രവിശങ്കറിനെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്  പ്രിയങ്കരനാക്കുന്നു, അനേകര്‍ക്ക് മനസാക്ഷിയുടെ ശബ്ദമാകുന്നു.

സുദര്‍ശനക്രിയ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനാനുഭവമായി. ആര്‍ട്ട് ഓഫ് ലിവിങ്  പ്രോഗ്രാമുകളുടെ കേന്ദ്രബിന്ദുവായി മാറിയ താളാത്മക ശ്വസനപ്രക്രിയ ആണിത്. വിഷാദരോഗത്തെ നേരിടാനുള്ള മരുന്നായ ഇമിപ്രാമൈന്‍ പോലെ തന്നെ ‘സ്‌കൈ’ ഫലപ്രദമാണെന്ന് നിംഹാന്‍സിലെ (NIMHANS) ഗവേഷകര്‍ കണ്ടെത്തിയപ്പോള്‍, സ്‌കൈപ്രാണായാമ സെഷനുകള്‍, സമ്മര്‍ദ്ദത്തിന്റെ സൂചകമായ സെറം കോര്‍ട്ടിസോളിന്റെ അളവ് കുറയ്‌ക്കുന്നതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും (എയിംസ്) റിപ്പോര്‍ട്ട് ചെയ്തു.

ആത്മീയാന്വേഷകര്‍ക്കുള്ള  പാതകളുടെ ഒരു കാലിഡോസ്‌കോപ്പ് തന്നെ ഇന്ന് ലഭ്യമാണ്. എന്നാല്‍ ശ്രീശ്രീ രവിശങ്കറിന്റെ, ആത്മീയ മാനവികതയെ അടിസ്ഥാനമാക്കിയുള്ള സന്ദേശത്തിലേക്ക് എല്ലാ മതസാംസ്‌കാരിക മേഖലകളിലെയും ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. അതുകൊണ്ടാണ് മംഗോളിയ, ഇറാഖ്, തെക്കേ അമേരിക്ക എന്നിവയുള്‍പ്പെടെ 155 രാജ്യങ്ങളില്‍ അവ അതിവേഗം പ്രചരിക്കുന്നത്.

അതിവിശാലമായൊരു രാഷ്‌ട്രീയ വര്‍ണ്ണരാജിയില്‍,  ശ്രീശ്രീക്ക് ആഗോള സ്വീകാര്യത ലഭിക്കുകയുണ്ടായി. ഇരയും കുറ്റവാളിയും, നിയമപാലകരും നിയമം ലംഘിച്ചവരും തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകള്‍ക്ക് ശാന്തി പകരാന്‍  അദ്ദേഹം നിരന്തരം പ്രവര്‍ത്തിക്കുന്നു,

മുന്‍ ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍മാലികി ശ്രീശ്രീയെക്കുറിച്ച് പറയുന്നു, ‘അപാര ശക്തികളുള്ള ബലവന്മാരുണ്ട്, പക്ഷേ ജനങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ഒന്നിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. ഇതുപോലൊരു  ആത്മീയ നേതാവിന് മാത്രമേ അതിന് കഴിയൂ.’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.