Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഷ്യാനെറ്റിന്റെ ‘ഗള്‍ഫ്’ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമം; ഇന്ത്യക്കെതിരെ അരുണ്‍ കുമാര്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത് കണ്ണൂരിലെ വീട്ടില്‍ ഇരുന്ന്

കേരളത്തില്‍ ഇരുന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഗള്‍ഫ് ലേഖകന്‍ എന്നു ചാനലില്‍ പറയുന്ന അരുണ്‍ കുമാര്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഇന്ത്യക്കെതിരെയുള്ള വ്യാജ വാര്‍ത്ത ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിരവധി പേര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ ഇരുന്നല്ലേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെന്ന് നിരവധി ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇയാള്‍ മറുപടി നല്‍കാന്‍ തയാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 11:11 pm IST
inKerala

ന്യൂദല്‍ഹി: ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്ന ഏഷ്യാനെറ്റ് ലേഖകന്റെ ‘ഗള്‍ഫ്’  കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂര്‍. കേരളത്തില്‍ ഇരുന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഗള്‍ഫ് ലേഖകന്‍ എന്നു ചാനലില്‍ പറയുന്ന അരുണ്‍ കുമാര്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഇന്ത്യക്കെതിരെയുള്ള വ്യാജ വാര്‍ത്ത ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിരവധി പേര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ ഇരുന്നല്ലേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെന്ന് നിരവധി ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇയാള്‍ മറുപടി നല്‍കാന്‍ തയാറായിട്ടില്ല.

ഗള്‍ഫില്‍ നിന്ന് ആരെങ്കിലും വിളിച്ചുപറയുന്നത് വാര്‍ത്തയാക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  കഴിഞ്ഞ ദിവസം ഖത്തര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്നുള്ള വ്യാജവാര്‍ത്ത പിറന്നതും കരിവെള്ളൂരില്‍ നിന്നാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ടാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ എംബസിയോടു പോലും ചോദിക്കാതെ ഇയാള്‍ വ്യാജവാര്‍ത്ത പടച്ചുവിടുകയായിരുന്നു. സിപിഎം മുന്‍ എംഎല്‍എ പി രാഘവന്റെ മകനായ അരുണ്‍ കുമാര്‍ ഗള്‍ഫിലാണെന്നുള്ള കള്ളം പറഞ്ഞാണ് പ്രതിദിനം ഏഷ്യാനെറ്റിലൂടെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഗള്‍ഫില്‍ നിന്നും സിപിഎം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്ന കാര്യങ്ങളാണ് ഇദേഹം റിപ്പോര്‍ട്ടായി ഏഷ്യാനെറ്റില്‍ നല്‍കുന്നത്.  

പ്രവാസികളെ പണം വാങ്ങിയാണ് ഇന്ത്യയിലെത്തിക്കുന്നത് എന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ഒരു സര്‍വ്വീസിന് ഖത്തര്‍ അനുമതി നിഷേധിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ ഇയാള്‍ നല്‍കിയ വ്യാജവാര്‍ത്ത. ഇതിന് പിന്നാലെ വന്ദേ ഭാരതിനുള്ള ഇളവുകള്‍ ഖത്തര്‍ പിന്‍വലിച്ചെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറില്‍നിന്നുള്ള ചില യാത്രക്കാര്‍ക്ക് നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് അനുമതി ലഭിക്കാതിരുന്നത്. ഇതേ ദിവസം ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ ഉള്‍പ്പെടെ 30 സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.  

അരുണ്‍ കുമാറിന്റെ വ്യാജവാര്‍ത്തക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു.  നുണ പ്രചാരണം തൊഴിലാക്കിയിരിക്കുന്ന ചിലരുണ്ട്. ചില മാധ്യമ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമമെന്ന് അവകാശപ്പെടുന്നവര്‍ വരെ ഇതിന് പിന്നിലുണ്ട്. ഗള്‍ഫിലെ വാര്‍ത്ത നല്‍കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ നാട്ടിലിരുന്നാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്‌ക്കുന്നത്. ഇയാള്‍ നാട്ടിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകരോട് വെളിപ്പെടുത്തണം. ഇത്തരം വൈറസുകളെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും വി മുരളീധരന്‍ പറഞ്ഞു.  

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കൊറോണ വൈറസിനേക്കാള്‍ മാരകമായ വൈറസുകളെ പടര്‍ത്താനാണ് ചില ആളുകള്‍ ശ്രമിക്കുന്നത്. കുവൈറ്റില്‍ ഇന്ത്യയുടെ വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചില്ലെന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് കുവൈറ്റില്‍ നിന്നുള്ള സര്‍വീസ് നടന്നു. കുപ്രചരണം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ എന്നിട്ടും തയാറായില്ല.  

ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വീസ് സംബന്ധിച്ചായിരുന്നു അടുത്ത പ്രചാരണം. ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഇന്ത്യയുടെ സര്‍വീസെന്നായിരുന്നു ചാനല്‍ വാര്‍ത്തകള്‍. എന്നാല്‍ ഇന്ന് ഖത്തറില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തും. വാര്‍ത്തകള്‍ വ്യാജമെന്നതിന് മറ്റു തെളിവുകളെന്തിന്, വി. മുരളീധരന്‍ ചോദിച്ചു.

Tags: asianet newsfake newsasianet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.