Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നഴ്‌സുമാരുടെ പ്രതിബദ്ധതയ്‌കും. ദയാവായ്‌പിനും അര്‍പ്പണബോധത്തിനും സൗഖ്യ സ്പര്‍ശത്തിനും നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍.

ജോലിയുടെ ആഴവും ആത്മാര്‍ത്ഥതയും നിര്‍വചിക്കാനാവില്ല;

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 05:58 pm IST
inHealth

ന്യൂദല്‍ഹി:  നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ മഹാമാരികള്‍ക്കെതിരായ പോരാട്ടത്തില്‍ നാം വിജയിക്കില്ലന്ന്  കേന്ദ്ര ആരോഗ്യ  മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.അന്താരാഷ്‌ട്ര നേഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.

ഈ വര്‍ഷം ‘നേഴ്‌സുമാരുടെയും പ്രസവശുശ്രൂഷകരുടെയും വര്‍ഷ’മായി ലോകാരോഗ്യ സംഘടന  ആചരിക്കുന്നു എന്നതിനാല്‍ ഇത്തവണത്തെ നേഴ്‌സ് ദിനത്തിന് പ്രാധാന്യം ഏറെയാണ്. അന്താരാഷ്‌ട്ര നേഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് . ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.ലക്ഷക്കണക്കിനു നേഴ്‌സുമാരാണ് ഓണ്‍ലൈനിലൂടെ ദിനാചരണ പരിപാടികളില്‍ പങ്കെടുത്തത്.

നേഴ്‌സുമാരുടെ പ്രവര്‍ത്തനത്തെയും നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്തെയും കേന്ദ്ര മന്ത്രി  അഭിനന്ദിക്കുകയും ആരോഗ്യ സംരക്ഷണ വിതരണ സംവിധാനത്തിന്റെ ശക്തവും നിര്‍ണായകവുമായ സ്തംഭങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ”നിങ്ങളുടെ ജോലിയുടെ ആഴവും ആത്മാര്‍ത്ഥതയും നിര്‍വചിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്; നിങ്ങളുടെ പ്രതിബദ്ധതയും. നിങ്ങളുടെ ദയാവായ്‌പിനും അര്‍പ്പണബോധത്തിനും, സൗഖ്യസ്പര്‍ശത്തിനും നന്ദി. നിങ്ങളുടെ ദിവസം എത്ര പ്രയാസമേറിയതാണെങ്കിലും രോഗബാധിതര്‍ക്കു പ്രാധാന്യം നല്‍കുന്ന മനസ്സിനും നന്ദി.” ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഈ മഹാമാരിയുടെ കാരലത്ത് നേഴ്‌സുമാര്‍ നടത്തുന്ന തിളക്കമാര്‍ന്ന, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ”നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ മഹാമാരിക്കെതിരായ പോരാട്ടം നാം വിജയിക്കില്ല; സുസ്ഥിര വികസന ലക്ഷ്യങ്ങളോ സാര്‍വത്രിക ആരോഗ്യ പരിരക്ഷയോ നാം കൈവരിക്കില്ല.”  അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്തെ വലിയ വെല്ലുവിളി നേരിടുന്നതിനായുള്ള നേഴ്‌സുമാരുടെ മനശ്ശക്തിയെ ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രശംസിച്ചു. ”അടുത്തിടെ വേര്‍പിരിഞ്ഞ പുണെയിലെ സ്റ്റാഫ് നേഴ്‌സ് ജ്യോതി വിത്തല്‍, അസിസ്റ്റന്റ് മേട്രണ്‍ അനിത ഗോവിന്ദ് റാവു റാത്തോഡ്, ഝില്‍മില്‍ ഇ എസ് ഐ ആശുപത്രിയിലെ നേഴ്‌സിങ് ഓഫീസര്‍ മാര്‍ഗരറ്റ് എന്നീ ധീരവനിതകളെ  ഓര്‍ക്കുകയാണ്. അവരുടെ കുടുംബങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു. നിങ്ങള്‍ക്കൊപ്പം നിലകൊണ്ട് ഈ രോഗത്തിനെതിരായ പോരാട്ടം നാം തുടരും, നമ്മുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കും, മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സ്വരക്ഷയ്‌ക്ക് ആവശ്യമായ മുന്‍കരുതലുകളും പരിശീലനങ്ങളും ഉറപ്പാക്കും.” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി, പ്രത്യേക ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായാണ് കണക്കാക്കുക. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. അത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ 2,00,000 രൂപ വരെ പിഴയും ചുമത്തും. ഗുരുതരമായ ആക്രമണങ്ങള്‍ക്ക് ആറുമാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 1,00,000 രൂപ മുതല്‍ 5,00,000 രൂപ വരെ പിഴയും നല്‍കും. ഇതുകൂടാതെ, ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വസ്തുവകകള്‍ നശിപ്പിച്ചാല്‍ അതിന്റെ മൂല്യത്തിന്റെ ഇരട്ടി നല്‍കാനും പ്രതിയെ ബാധ്യസ്ഥനാക്കും. ഇതിനുപുറമെ, ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്: കോവിഡ്  19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി’ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുണ്ട്. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് 22.12 ലക്ഷം പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, അണുബാധ വ്യാപനം തടയല്‍ എന്നിവയെക്കുറിച്ച് നേഴ്‌സുമാര്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. അതിലൂടെ മറ്റുള്ളവര്‍ക്കും അവബോധം സൃഷ്ടിക്കാന്‍ നേഴ്‌സുമാര്‍ക്കു കഴിയും. ഡല്‍ഹി എയിംസ്, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ എന്നിവ സംഘടിപ്പിക്കുന്ന വിവിധ വെബിനാറുകളില്‍ നിന്നുള്ള പ്രയോജനങ്ങളും നേഴ്‌സുമാര്‍ നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: health
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.