Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വന്ദേഭാരത് മിഷന്‍: വിമാനത്താവളത്തില്‍ പഴുതടച്ച പരിശോധന,​ പ്രവാസികളേയും വഹിച്ചു കൊണ്ട് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്നെത്തും

കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പോലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ച് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നതെന്ന് കിയാല്‍ എംഡി വി. തുളസീദാസ്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 12, 2020, 10:28 am IST
in Kannur

കണ്ണൂര്‍: വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളേയും വഹിച്ചു കൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള ആദ്യ വിമാനം ഇന്നെത്തും. ദുബായില്‍ നിന്നുള്ള 180ഓളം യാത്രികരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്ന് വൈകിട്ട് 7.10നാണ് കണ്ണൂരിലെത്തുക. ഇവരെ കൊണ്ടുവരുന്നതിനുള്ള വിമാനം ഇന്ന് രാവിലെ 10.30ന് കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കും. 

കണ്ണൂരില്‍ നിന്നുള്ള 109 പേര്‍ക്ക് പുറമെ, കാസര്‍കോട്-47, കോഴിക്കോട്- 12, മലപ്പുറം-7, മാഹി- 3, വയനാട്-1, തൃശൂര്‍-1 എന്നിങ്ങനെ 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.  കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പോലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ച് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നതെന്ന് കിയാല്‍ എംഡി വി. തുളസീദാസ് പറഞ്ഞു. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ വീടുകളിലേക്കും അല്ലാത്തവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്‌ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിമാനം എത്തുമ്പോള്‍ പഴുതടച്ച പരിശോധനയിലൂടെ മാത്രമേ യാത്രക്കാരെ പുറത്തു വിടൂ. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തും. എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

 ഇതിനു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലെത്തിക്കും. മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്കു ശേഷം ഓരോ ജില്ലയ്‌ക്കുമായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലേക്ക് മാറ്റും. ഇവിടെ നിന്ന് വീടുകളിലും ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളില്‍ യാത്രയാക്കും. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്ര തിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്.യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. 

തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്വാറന്റൈനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും 10 കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പുതിയ സിം കാര്‍ഡ് എടുക്കുന്നതിനും പഴയവ ആക്ടിവേറ്റ് ചെയ്യുന്നതിനും ബിഎസ്എന്‍എല്ലിന്റെ പ്രത്യേക കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിമാനയാത്രക്കാരുമായും അവരുടെ ബാഗേജുകളുമായും ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.  അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടന്നു.

Tags: kannurഎയര്‍പോര്‍ട്ട്Pravasiവന്ദേഭാരത് മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

Gulf

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

Gulf

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിടിവീഴും ; മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

Gulf

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

ടാറ്റ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എയര്‍ബസി‍ന്‍റെ എ400 അറ്റ്ലസ് എന്ന ചരക്ക് നീക്ക വിമാനം. മഹീന്ദ്ര കൊണ്ടവരാന്‍ ശ്രമിക്കുന്നത് ബ്രസീലിലെ എബ്രേയര്‍ കമ്പനിയുടെ സി390 ചരക്ക് നീക്കവിമാനം. ഇതില്‍ ആര് കരാര്‍ നേടും?

ഇന്ത്യന്‍ വ്യോമസേന വയസ്സന്‍ ചരക്ക് നീക്ക വിമാനങ്ങള്‍ പിന്‍വലിക്കും, പകരം പുത്തന്‍ ആത്മനിര്‍ഭര്‍ വിമാനങ്ങള്‍; മത്സരത്തിന് ടാറ്റയും മഹീന്ദ്രയും

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.