മുക്കം: തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസ് മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധവുമായി ബിജെപി അടക്കമുള്ള വിവിധ സംഘടനകള്‍ രംഗത്ത്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനായി മുക്കത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.
അഗസ്ത്യന് മുഴി കൈതപ്പൊയില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ തുടക്കം മുതല്‍ നടന്ന വന്‍ ക്രമക്കേടുകള്‍ ബിജെപി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ അന്നത്തെ ഉദ്യോഗസ്ഥര്‍ പരാതിയില്‍ തികഞ്ഞ നിസംഗതയാണ് പുലര്‍ത്തിയതെന്ന് നേതൃഓണ് യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് പറഞ്ഞു.
ജനാധിപത്യത്തിന്റെ കാവലാളായ മാധ്യമപ്രവര്‍ത്തകരോടും പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന പൊതുപ്രവര്‍ത്തകരോടും പക്വതയോടെ പെരുമാറാന്‍ ജോര്‍ജ്ജ് എം തോമസ് എംഎല്‍എ തയ്യാറാവണമെന്ന് യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ചെയര്മാന് എം.കെ. ഏലിയാസ്, കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കരീം പഴങ്കല്‍, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: