Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മ്മിച്ചത് ഒരു ലക്ഷത്തിലേറെ മാസ്‌ക്; പ്രതിദിനം നിര്‍മ്മിക്കുന്നത് 500 മാസ്‌ക്കുകള്‍

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പ്രതിരോധത്തിനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ മാസ്‌ക് നിര്‍മ്മാണ യൂണിറ്റില്‍ ആരംഭിച്ച മാസ്‌ക്കുകളുടെ നിര്‍മ്മാണം ഒരു ലക്ഷം കവിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 10:59 am IST
in Thrissur

തൃശൂര്‍: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ  പ്രതിരോധത്തിനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ മാസ്‌ക് നിര്‍മ്മാണ യൂണിറ്റില്‍ ആരംഭിച്ച മാസ്‌ക്കുകളുടെ നിര്‍മ്മാണം ഒരു ലക്ഷം കവിഞ്ഞു. കേരളത്തില്‍ കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വിപണിയില്‍ പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക് സാനിറ്റൈസര്‍ എന്നിവ ലഭ്യമല്ലാതാവുകയും ചെയ്തതോടെയാണ് കേരളത്തിലെ ജയിലുകളില്‍ നിന്നും തുണികൊണ്ടുള്ള മാസ്‌ക്കുകളും അതിനുപുറമേ ആല്‍ക്കഹോള്‍ ഉപയോഗിച്ച് സാനിറ്റൈസറുകളും നിര്‍മ്മിച്ചു നല്‍കാന്‍ ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയത്.  

ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 14 മുതല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാസ്‌ക്കിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. തുടക്കം ചെറിയ രീതിയില്‍ ആയിരുന്നു. പ്രതിദിനം 500 മാസ്‌ക്കുകളാണ് ആദ്യദിനങ്ങളില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഉല്പാദനവും കൂട്ടി. ജയിലില്‍ നിലവിലുണ്ടായിരുന്ന തയ്യല്‍ മെഷീനുകള്‍ തകരാറുകള്‍ പരിഹരിച്ച് പൂര്‍ണമായി മാസ്‌ക് നിര്‍മാണത്തിനായി ഉപയോഗിച്ചു. ഇതിനുപുറമേ മൂന്ന് പുതിയ തയ്യല്‍ മെഷീനുകള്‍ കൂടി വാങ്ങി.

ഇപ്പോള്‍ പ്രതിദിനം 2500 ലേറെ മാസ്‌കുകള്‍ ഉല്‍പാദിപ്പിക്കുന്നു. ഉല്‍പാദനം തുടങ്ങി 56 ദിവസത്തിനുളളില്‍ ഒരു ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ചുവെന്ന നേട്ടത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. തുണികൊണ്ടുള്ള രണ്ടു പാളി മാസ്‌കുകളാണ് ആദ്യം വിപണിയിലിറക്കിയത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് മൂന്ന് പാളി മാസ്‌ക്കുകളാണ് നിര്‍മ്മിക്കുന്നത്. പോലീസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്,  ക്ഷീരവികസനവകുപ്പ്, വിവിധ സഹകരണസംഘങ്ങള്‍, വിവിധ പത്ര ദൃശ്യമാധ്യമങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക്  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി. അതിനുപുറമേ ജയിലിനു മുന്നിലെ വില്‍പ്പന കൗണ്ടര്‍ വഴി പൊതുജനങ്ങള്‍ക്കും മാസ്‌ക് വില്‍പ്പന നടത്തി വരുന്നു. മൂന്നു പാളി ഉള്ള തുണി മാസകിന് 15 രൂപയാണ് വില.

ജയിലില്‍ സാനിറ്റൈസറിന്റെ നിര്‍മ്മാണം ആരംഭിച്ചത് മാര്‍ച്ച് 20 മുതലാണ്. ഇതുവരെ 2000 ലിറ്റര്‍ സാനിറ്റൈസറാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍  നിര്‍മ്മിച്ചത്. സെന്റ് തോമസ് കോളേജ് കെമിസ്ട്രി വിഭാഗം റിസര്‍ച്ച് വിങിന്റെ മേല്‍ നോട്ടത്തി ലാണ് സാനിറ്റൈസര്‍ നിര്‍മ്മാണം  നടത്തി വരുന്നത്. ജയിലിന് മുന്നിലുള്ള കൗണ്ടറില്‍ നിന്നും 100 മില്ലിലിറ്റര്‍ സാനിറ്റൈസര്‍ 50 രൂപ നിരക്കിലും ലഭ്യമാണെന്ന് സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.