തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയുടെ കുടുംബപരമായ വ്യക്തി വിരോധം തീര്‍ക്കാന്‍ ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്കി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടറും തൃശൂര്‍ ബ്യൂറോ ചീഫുമായ പ്രിയ ഇളവള്ളി മഠമാണ് തന്റെ കുടുംബപരമായ വ്യക്തിവിരോധം തീര്‍ക്കാനാണ് പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കിയത്. എരുമപ്പെട്ടിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയെന്നും ഇതില്‍ നൂറു പേര് പങ്കെടുത്തുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയത്.
പ്രിയ ഇളവള്ളി മഠത്തിന്റെ കുടുംബക്ഷേത്രമായിരുന്ന ഈ അമ്പലം. എന്നാല്‍ കാലാന്തരത്തില്‍ നിത്യപൂജ പോലും നടത്താന്‍ കഴിയാതെ വന്നതോടെ അമ്പലം ക്ഷേത്രസംരക്ഷണ സമിതിക്ക് കൈമാറി. തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വമാണ് ക്ഷേത്രം ഏറ്റെടുത്ത് പുതുജീവന്‍ നല്‍കിയത്. ഇതിനെതിരെ ഏഷ്യാനെറ്റ് ലേഖികയും ഭര്‍ത്താവ് അഫ്സല് മുഹമ്മദും കുടുംബവും രംഗത്ത് എത്തിയിരുന്നു.
ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് ശാഖ നടത്തിയിരുന്നു. എന്നാല്‍, ഇത് ക്ഷേത്രത്തിലാണ് നടത്തുന്നതെന്നും വരുത്തി തീര്‍ക്കാന്‍ ലേഖികയും കുടുംബവും ശ്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ശാഖ പ്രവര്‍ത്തനത്തിനെതിരെ ഈ കുടുംബം പരാതി നല്‍കിയിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ തന്നെ തള്ളി. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തിനെതിരെ നിരന്തരം വ്യാജ പ്രചരണങ്ങള്‍ ഇവര്‍ അഴിച്ചുവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ബ്യൂറോയിലെ നടരാജ് പരശുരാമനെകൊണ്ട് വ്യാജവാര്‍ത്ത നല്‍കിയത്.
വ്യാജവാര്‍ത്ത നല്കിയ ഏഷ്യാനെറ്റിനെതിരെ വിശ്വാസികളും ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു ആചാരങ്ങളോടുള്ള വിരോധം തീര്‍ക്കാനാണ് വ്യാജവാര്‍ത്തയിലൂടെ മാധ്യമ പ്രവര്‍ത്തക ശ്രമിക്കുന്നതെന്ന് ക്ഷേത്ര സംരക്ഷണ സമിതി പറഞ്ഞു.
കടങ്ങോട് പഞ്ചായത്തിലെ പാഴിയോടു മുറി.കൊടക്കുഴിയിലുള്ള ചെമ്പ്രയുര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സ്പതാഹം നടത്തിയെന്നും ഈ സമയത്ത് അമ്പലത്തില്‍ 100 പേര് ഉണ്ടായിരുന്നു എന്നും പോലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടി പോയെന്നുമുള്ള തെറ്റായ വാര്‍ത്ത കൊടുത്ത മീഡിയ വണ്‍, ഏഷ്യാനെറ്റ് പോലെയുള്ള ദൃശ്യമാധ്യമങ്ങളുടെ നടപടി തെറ്റായി പോയി എന്നും ക്ഷേത്ര സംരക്ഷണ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.
ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നില്ലെന്നും അവിടെ പൂജാരിയടക്കം ഭാരവാഹികളായ അഞ്ചു പേര് മാത്രമാണ് ഉണ്ടായിരുന്നത്. ഹിന്ദു ധര്‍മ്മത്തിനും ക്ഷേത്രത്തിനോടുള്ള വിരോധവും തീര്‍ക്കാന്‍ സത്യമല്ലാത്ത വാര്‍ത്ത മാധ്യമ പ്രവര്‍ത്തക നല്‍ക്കുകയായിരുന്നെന്നും നാട്ടുകാരും ക്ഷേത്ര സംരക്ഷണ സമിതിയും വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: