Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്‍ന്റൈന്‍ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച: പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിയെ നീക്കി

താമസ സൗകര്യം ഒരുക്കാതെ വന്നതോടെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ എട്ടംഗ കുടുംബമാണ് രാത്രിയില്‍ പെരുവഴിയിലായത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ടതോടെയാണ് ഇവര്‍ താമസ സൗകര്യം ഏറ്റെടുത്ത് കൈമാറിയത്‌

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 8, 2020, 10:32 am IST
inKerala

മൂന്നാര്‍: തമിഴ്‌നാട്ടില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശികള്‍ക്ക് പഞ്ചായത്ത് നിരീക്ഷണ സൗകര്യം ഒരുക്കിയില്ല. എട്ടംഗ കുടുംബ പെരുവഴിയിലായി. സംഭവത്തില്‍ വനിത പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് വീഴ്ച പറ്റിയതായി കണ്ടതോടെ ഇന്നലെ ഇവരെ സ്ഥാനത്ത് നിന്ന് നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ നിന്ന് ബുധനാഴ്ച വൈകിട്ട് കുമളി വഴി എത്തിയ ഭാര്യയും ഭര്‍ത്താവും മക്കളും പ്രായമായവരും ഉള്‍പ്പെട്ട കുടുംബമാണ് പെരുവഴിയിലായത്. സംസ്‌കാര ചടങ്ങിനായാണ് ഇവര്‍ പോയത്. തുടര്‍ന്ന് ലോക്ക് ഡൗണില്‍ പെടുകയായിരുന്നു. പള്ളിവാസലിലെ തേയില തോട്ടത്തിലുള്ള എസ്‌റ്റേറ്റില്‍ താമസിക്കുന്നവരായതിനാലാണ് ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ പുറത്ത് നിന്ന് വരുന്നവര്‍ക്ക് അതാത് പഞ്ചായത്ത് അധികൃതരാണ് താമസ സൗകര്യമൊരുക്കേണ്ടത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം കൈമാറിയിരുന്നു. നേരത്തെ ചിത്തിരപുരം പിഎച്ച്‌സിയോട് അനുബന്ധിച്ച് നടന്ന യോഗങ്ങളിലും ഇക്കാര്യം അറിയിച്ചതാണ്.  

എന്നാല്‍ താമസിക്കുന്നതിന് ആവശ്യമായ കെട്ടിടം ഏറ്റെടുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്ച വരുത്തുകയായിരുന്നു. സബ് കളക്ടര്‍ അടക്കം നേരിട്ട് ആവശ്യപ്പെട്ടിട്ടും പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് റിസോര്‍ട്ടുകള്‍ ഏറ്റെടുത്ത് കത്ത് നല്‍കിയിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഇതുമായി ബന്ധപ്പെട്ട് ഇവിടെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.  

പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഇക്കാര്യത്തില്‍ അലംഭാവം തുടരുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരോട് സെക്രട്ടറി ധിക്കാരപരമായ രീതിയില്‍ സംസാരിച്ചതായും പരാതിയുണ്ട്. ഉത്തരവിട്ട കളക്ടര്‍ തന്നെ വന്ന് കെട്ടിടം ഏറ്റെടുക്കട്ടെ എന്നാണ് ഇവര്‍ പറഞ്ഞത്.  

എട്ടംഗ സംഘം കുമളിയിലെത്തിയതറിഞ്ഞ് ബുധനാഴ്ച വൈകിട്ട് വീണ്ടും വിളിച്ചപ്പോള്‍ എല്ലാം റെഡിയാക്കിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്. ഏറ്റെടുത്ത് നല്‍കിയെന്ന പറഞ്ഞ റിസോര്‍ട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏഴ് മണിയോടെ എത്തിയെങ്കിലും അറിയിപ്പ് ലഭിച്ചില്ലെന്നും സ്ഥലം നല്‍കാനാകില്ലെന്നും മൂന്നാറിലെ ബ്ലൂ ഹില്‍ റിസോര്‍ട്ടുടമ പറഞ്ഞു. നടപടി ആകാതെ വന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സബ് കളക്ടറെ വിവരം അറിയിക്കുകയായിരുന്നു. 

സബ് കളക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും കളക്ടറേയും ഇക്കാര്യം അറിയിച്ചു. സമീപത്തെ മറ്റൊരു റിസോര്‍ട്ട് കണ്ടെങ്കിലും ഇവിടെ സൗകര്യമില്ലാത്തതിനാല്‍ ഒഴുവാക്കി. ഇതിനിടെ ഒമ്പത് മണിയോടെ കുടുംബവും സ്ഥലത്തെത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ടതോടെയാണ് സെക്രട്ടറി എത്തി താമസിക്കുന്നതിന് ആവശ്യമായ മേല്‍പറഞ്ഞ റിസോര്‍ട്ട് ഏറ്റെടുത്ത് കൈമാറിയത്. അതും രാത്രി 12 മണിയോട് അടുപ്പിച്ച്. ഇത്രയും സമയം ക്വാറന്‍ൈനില്‍ കഴിയേണ്ടവരും പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നു.  

ഇത് സംബന്ധിച്ച് ഇന്നലെ വിശദീകരണം തേടിയ കളക്ടര്‍ ഇവരോട് നിര്‍ബന്ധിത അവധിയില്‍ പോകുവാന്‍ നിര്‍ദേശിച്ചു. മൂന്ന് മാസത്തേക്കാണ് അവധി. പകരം ഉദ്യോഗസ്ഥന്‍ ഇന്നലെ തന്നെ ഇവിടെ ചുമതലയേറ്റു. അവധി കഴിഞ്ഞെത്തുമ്പോള്‍ ഇവരെ സ്ഥലവും മാറ്റും.

തനിക്ക് അധികാരമില്ലെന്ന് വാദം

അതേ സമയം തനിക്ക് കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ അധികാരമില്ലെന്നാണ് സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ഇത് കളക്ടറുടെ കീഴില്‍ വരുന്ന കാര്യമാണെന്നും ഇവര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇത് പഞ്ചായത്ത് രാജ് നിയമപ്രകാരം ശരിയാണെങ്കിലും അതേ സമയം നിലവില്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ആവശ്യമായ സ്ഥലങ്ങള്‍ പഞ്ചായത്ത് തന്നെ കണ്ട് പിടിക്കണമെന്നാണ്. ഇത് സംബന്ധിച്ച് ഉടമയ്‌ക്ക് അറിയിപ്പ് നല്‍കിയ ശേഷം ആവശ്യമായ പരിശോധന നടത്തി ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും.  

പിന്നീട് ഈ കെട്ടിടങ്ങള്‍ ഏറ്റെടുത്തതായി കാട്ടി കളക്ടര്‍ ഉത്തരവിറക്കും. ഇതാണ് നടപടി ക്രമം. കൊറോണ കാലമായതിനാലും ജില്ലകളിലുള്ള പഞ്ചായത്തുകളില്‍ കളക്ടര്‍ക്ക് നേരിട്ട് പോയി പരിശോധന നടത്തി ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലുമാണിത്. ഇത്തരത്തില്‍ ചെയ്യുന്നതിലാണ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയത്.

Tags: idukkiപഞ്ചായത്ത്Coronaക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.